കേരളത്തില്‍ സ്ത്രീ പുരുഷ ബന്ധങ്ങളില്‍ എന്തു സംഭവിക്കുന്നു ?

2018 ജൂണ്‍ മുതല്‍ കേരളത്തില്‍ പ്രവര്ത്തിക്കുന്ന LOVE COMMANDOS നു ലഭിച്ച 500 ഓളം ഫോണ്‍ കോളുകള്‍ പ്രകാരം അറുപതില്‍പരം പെണ്‍കുട്ടികള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ ആണെന്ന വിവരം നമ്മെ അലോരസപ്പെടുത്തുന്നുണ്ടോ ?

 

സ്ത്രീ പുരുഷ ബന്ധങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അത് ഈ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇരുന്നു ആലോചിക്കുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ ആസിഡോഴിച്ചും വെട്ടിയും കുത്തിയും ആക്രമിച്ചു, പരിക്കേല്പ്പിച്ചും കൊന്നും നമ്മുടെ കേരളം എങ്ങോട്ടാണ് പോകുന്നത് ? ഇത്രക്കും മോശം മാനസീകാരോഗ്യമാണോ നമുക്കുള്ളത് ? No എന്ന വാക്കിന്റെ അര്‍ത്ഥം എന്നാണു മലയാളിക്ക് മനസ്സിലാകുക ?

ഭാര്യയെയോ, മക്കളെയോ കൊന്നു ആത്മഹത്യ ചെയ്യുന്ന ഭര്‍ത്താവോ, ഭര്‍ത്താവിനെയോ കുഞ്ഞുങ്ങളെയോ, കാമുകന്റെ് സഹായത്തോടെയോ, കൊട്ടേഷന്‍ കൊടുത്തോ കൊല്ലിക്കുന്ന ഭാര്യയോ, ആണോ നമ്മുടെ കുടുംബ ബന്ധങ്ങളുടെ നേര്‍ ചിത്രം ? പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുഞ്ഞുങ്ങളെ അച്ഛനും, സഹോദരങ്ങളും ഉള്‍പ്പെടുന്ന രക്തബന്ധുക്കള്‍ ലൈംഗീകമായി ഉപദ്രവിക്കുന്ന കേരളത്തിലെ കുടുംബബന്ധങ്ങള്‍ എന്ത് മാതൃക ആണ് നല്കുന്നത് ?

ജനസംഖ്യയുടെ 52 % സ്ത്രീകളുള്ള പുരോഗമന കേരളത്തില് 40 വയസ്സ് കഴിഞ്ഞിട്ടും, ഇണയെ കിട്ടാത്ത പുരുഷന്മാരുടെ എണ്ണം, ആശങ്കാജനകമായി കൂടുന്നതു. അത് നമ്മുടെ കണ്ണ് തുറപ്പിക്കണ്ടേ ? single parent ആയി കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം, ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ്. വിധവകളുടെ എണ്ണം 6.7% കടന്നിരിക്കുന്നു, എന്നതോ, 60-69 പ്രായത്തിലുള്ള സ്ത്രീകളില്‍ 60% ഉം 70 നു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ 92 % ഉം വിധവകളാണെന്നോ, നമ്മള്‍ എന്നാണു തിരിച്ചറിയുക ?

സ്വന്തം താല്പര്യത്തിന്‍ വിരുദ്ധമായി, മാതാപിതാക്കള്‍ തീരുമാനിക്കുന്ന വിവാഹത്തില്‍ നിന്നും, ഇഷ്ടപ്പെട്ട ഇണയോടൊപ്പം നാട് വിട്ടു ഓടേണ്ടി വരുന്ന യുവ തലമുറക്ക് ആരാണ് സഹായിയാകുക? ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും പ്രണത്തിന്റെയും വേലിക്കെട്ടില്‍ തളച്ചിടപ്പെട്ട, മാതാപിതാക്കള്‍, കുഞ്ഞുങ്ങളുടെ പ്രണയത്തിനു എതിര്‍ നില്ക്കുകയും, ദുരഭിമാനകൊല പോലും നടത്തി കേരളത്തിലെ സാമൂഹ്യ നവോത്ഥാനം ചവറ്റു കുട്ടയില്‍ എറിയുന്നത് ഇനിയും നമ്മള്‍ കണ്ടു നില്ക്കണോ ? 2018 ജൂണ്‍ മുതല്‍ കേരളത്തില്‍ പ്രവര്ത്തിക്കുന്ന LOVE COMMANDOS നു ലഭിച്ച 500 ഓളം ഫോണ്‍ കോളുകള്‍ പ്രകാരം അറുപതില്‍പരം പെണ്‍കുട്ടികള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ ആണെന്ന വിവരം നമ്മെ അലോരസപ്പെടുത്തുന്നുണ്ടോ ?

ഇത്തരം ചിന്തകള്‍ പങ്കു വെക്കുന്നവരാണ് ഒന്നിച്ചിരിക്കുന്നത്. താഴെ പറയുന്നവയാണ് സഹകരിക്കുന്ന സംഘടനകള്‍
1. മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യവും, അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘Diversity Acceptance Cultural Development Organisation’ (DACD ORG),
2. മനുഷ്യരുടെ ലൈംഗീകതയെക്കുറിച്ചു കേരളത്തില്‍ പലയിടത്തായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുള്ള, ‘Human Wellness Study Centre’ (HWSC)
3. മനുഷ്യര്‍ക്കിടയില്‍ അതിര്ത്തികളില്ലാത്ത സൌഹൃടങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്ന ”മിത്രകുലം”
4. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്ന ‘Free Thinkers Forum’
5. ദുരഭിമാന കൊലക്കെതിരെ പ്രവര്‍ത്തിക്കുന്ന ‘Love Commandos’

ജൂലൈ 28 നു രാവിലെ 9:30 മുതല്‍ വൈകിട്ട് 4 വരെ ഏറണാകുളം ഇടപ്പള്ളി ടോളിലുള്ള AKG ലൈബ്രറിയിലാണ് യോഗം. മേല്‍ വിഷയങ്ങളില്‍ 15 മിനുട്ടില്‍ കഴിയാത്ത വിഷയാവതരണങ്ങളും ചര്‍ച്ചകളുമായി ഉച്ചവരെയും, തുടര്‍ന്ന് മുന്നോട്ട് എങ്ങനെ ഒക്കെ പ്രവര്‍ത്തിക്കാം എന്നുമാണ് ആലോചിക്കുക.

ബന്ധങ്ങള്‍ക്ക് :
ജോയ്‌സി : 73064 69770
കവിത : 75929 40056
അശ്വതി കൃഷ്ണ : 98463 51897
Adv. സാബു ഫിലിപ്പ് : 90727 83449
അനില്‍ ജോസ് : 94474 98430

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply