പതിമൂന്നാമത് സൈന്‍സ് ചലച്ചിത്രമേള 26 മുതല്‍

രണ്ട് പ്രദര്‍ശനവേദികളിലായി നൂറ്റമ്പതോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു.

സംഗമങ്ങളും സങ്കരങ്ങളും കോണ്‍ഫ്‌ലുവന്‍സസ് ആന്റ് ഹൈബ്രിഡിറ്റീസ് എന്ന മുഖ്യപ്രമേയത്തില്‍ പതിമൂന്നാമത് സൈന്‍സ് ചലച്ചിത്രമേള 26 മുതല്‍ 30 വരെ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്നു. ഈ പ്രമേയത്തെ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ഫിലിം പാക്കേജാണ് മേളയുടെ പ്രധാന സവിശേഷത. രണ്ട് പ്രദര്‍ശനവേദികളിലായി നൂറ്റമ്പതോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ഡോക്യുമെന്ററികളുടെയും ഹ്രസ്വകഥാചിത്രങ്ങളുടെയും മത്സരവിഭാഗവും ഫോക്കസ് വിഭാഗവും മേളയുടെ ഭാഗമാണ്. ഡോക്യമുമെന്ററി വിഭാഗത്തില്‍ ഭൂരിഭാഗവും സ്ത്രീസംവിധായകരുടേതാണ്. ജോണ്‍ അബ്രഹാം പുരസ്‌ക്കാരത്തിനായുള്ള മത്സരവിഭാഗത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റിട്രോസ്‌പെക്ടീവ് – സുപ്രിയോ സെന്‍ – പ്രശസ്ത ബംഗാളി സംവിധായകന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച സ്വിമ്മിംഗ് ത്രൂ ദ് ടൈഡ്‌സ് എന്ന ചിത്രമായിരിക്കും മേളയുടെ ഉദ്ഘാടനചിത്രം.

എത്‌നോഗ്രാ ഫിലിംസ്

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യസമൂഹങ്ങളുടെ ജീവിതരീതികളെയും സംസ്‌ക്കാരത്തെയും സംബന്ധിക്കുന്ന ചിത്രങ്ങള്‍ – പാരീസില്‍ നടക്കുന്ന എത്‌നോഗ്രാ ചലച്ചിത്രമേളയില്‍നിന്നുള്ള തെരഞ്ഞെടുത്ത ചിത്രങ്ങള്‍

ആദരാഞ്ജലികള്‍

കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപോയ ചലച്ചിത്രപ്രതിഭകളെ ആദരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ – മൃണാള്‍ സെന്‍, ആഗ്‌നസ് വര്‍ദ, വിജയ മുലേ, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍, ഗിരീഷ് കര്‍ണാഡ്

[widgets_on_pages id=”wop-youtube-channel-link”]

എല്ല ദിവസവും ഈ പ്രമേയവുമായി ബന്ധമുള്ള വിവിധ മേഖലകളെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയുണ്ടാകും.
സെപ്റ്റംബര്‍ 26 – ഡോ: ടി വി സജീവ് – പ്രളയാനന്തരകേരളം – ജൈവവൈവിധ്യവും നിലനില്പും
സെപ് 27 – ഡോ പി എസ് രാധാകൃഷ്ണന്‍ – മലയാളസിനിമയുടെ സങ്കരസംസ്‌ക്കാരം
സെപ് 28 – മനോജ് കുറൂര്‍ – മലയാളസംഗീതപാരമ്പര്യത്തിന്റെ ബഹുസ്വരത
സെപ് 29 – ഡോ ജി ഉഷാകുമാരി – വേഷങ്ങളിലെ മലയാണ്മ
സെപ് 30 – പി എന്‍ ഗോപീകൃഷ്ണന്‍ – മലയാളസാഹിത്യത്തിലെ സംഗമങ്ങളും സങ്കരങ്ങളും എന്നിവയാണ് പ്രഭാഷണങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply