സിപിഎം ദേശീയപതാകക്കൊപ്പം ജനാധിപത്യത്തെയും ഉള്‍ക്കൊള്ളുമോ ?

മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലൂടെ 1947 ആഗസ്റ്റ് 15 ന് നാം നേടിയെടുത്ത സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും കപടമാണെന്നായിരുന്നു സിപിഎമ്മിന്റെ നാളിതുവരെയുള്ള നിലപാട്. ഇന്ത്യ സാരാംശത്തില്‍ സ്വാതന്ത്രയായെന്ന പി. സി. ജോഷിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ട്, അദ്ദേഹത്തെ നേതൃത്വത്തില്‍ നിന്നും പുറത്താക്കി 1948 ലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ത്യക്കു ലഭിച്ച സ്വാതന്ത്ര്യം കപടമാണെന്ന് പ്രഖ്യാപിച്ചത്. ബി.ടി. രണദേവിന്റെ കല്‍ക്കട്ട തീസിസിനെ 1950 ല്‍ തന്നെ തള്ളിക്കളഞ്ഞെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രയായിട്ടില്ലെന്ന നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അഗീകരിച്ചെങ്കിലും നാളിതുവരെ സിപിഎം പഴയ നിലപാട് പിന്തുടരുകയായിരുന്നു.

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രത്യേകതകളില്‍ ഒന്ന് സിപിഎം ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും അതിന്റെയടിസ്ഥാനത്തില്‍ അവരുടെ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു എന്നതുമാണ്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലൂടെ 1947 ആഗസ്റ്റ് 15 ന് നാം നേടിയെടുത്ത സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും കപടമാണെന്നായിരുന്നു സിപിഎമ്മിന്റെ നാളിതുവരെയുള്ള നിലപാട്. ഇന്ത്യ സാരാംശത്തില്‍ സ്വാതന്ത്രയായെന്ന പി. സി. ജോഷിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ട്, അദ്ദേഹത്തെ നേതൃത്വത്തില്‍ നിന്നും പുറത്താക്കി 1948 ലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ത്യക്കു ലഭിച്ച സ്വാതന്ത്ര്യം കപടമാണെന്ന് പ്രഖ്യാപിച്ചത്. ബി.ടി. രണദേവിന്റെ കല്‍ക്കട്ട തീസിസിനെ 1950 ല്‍ തന്നെ തള്ളിക്കളഞ്ഞെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രയായിട്ടില്ലെന്ന നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അഗീകരിച്ചെങ്കിലും നാളിതുവരെ സിപിഎം പഴയ നിലപാട് പിന്തുടരുകയായിരുന്നു. വിവിധ എം എല്‍ വിഭാഗങ്ങളാകട്ടെ ഇപ്പോഴും ഇന്ത്യ സ്വാതന്ത്രമായില്ലെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്താതെ സായുധ വിപ്ലവ സ്വപ്നത്തില്‍ തന്നെ മുഴുകിക്കഴിയുന്നു.

1950 ജനുവരി 26 ന് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിനെ പൂര്‍ണതോതില്‍ ഉള്‍കൊള്ളാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ സന്നദ്ധമായിരുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായി വിലയിരുത്തുന്ന വികലമായ കാഴ്ചപ്പാടുകളാണ് അതിന് കാരണം . 1951 മുതല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും അതിനെ അടവുപരമായ ഒന്നായാണ് അവര്‍ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ കരഗതമാകുന്ന രാഷ്ട്രീയാധികാരത്തില്‍ പങ്കാളികളാവുകയോ അതിനു സാരഥ്യം വഹിക്കുകയോ ചെയ്യുമ്പോഴും അതെല്ലാം ഇന്നത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുള്ള അടവുപരമായ ഒന്നാണെന്ന നിലപാടിലാണ് സിപിഎം. ഏകപാര്‍ട്ടി സര്‍വ്വാധിപത്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസമെന്ന അടിസ്ഥാനനിലപാടുകള്‍ തിരുത്താത്തിടത്തോളം കാലം അവര്‍ക്കു പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കാനാവില്ല. വര്‍ഗാധിപത്യത്തിനപ്പുറം ജനാധിപത്യത്തെ ഉള്‍ക്കൊള്ളാനാവാത്ത സിപിഎമ്മിന്റെ ഈ വീക്ഷണ വൈകല്യം തന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും അവരെ അശക്തരാക്കിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയാവാന്‍ തീരുമാനിച്ചപ്പോഴും ഈ അടിസ്ഥാന പ്രശ്‌നത്തെ അഭിമുഖീകരിക്കാനോ അതിനു പരിഹാരം കണ്ടെത്താനോ അവര്‍ക്കായിട്ടില്ല. അതുകൊണ്ടാണല്ലോ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യുണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും വഹിച്ച പങ്കിനെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കല്‍ അവരുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന കര്‍ത്തവ്യമാവുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോണ്‍ഗ്രസിന്റേയോ സോഷ്യലിസ്റ്റു പാര്‍ട്ടിയുടേയോ ഭാഗമായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പലരും പില്‍ക്കാലത്തു കമ്മ്യൂണിസ്‌റുകാരായി എന്നതല്ലാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിര്‍ണായകമായ പങ്കുവഹിച്ച സന്ദര്‍ഭങ്ങള്‍ വിരളമാണ്. എന്നുമാത്രമല്ല, കിറ്റ് ഇന്ത്യ സമരത്തിലുള്‍പ്പെടെ അവര്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ പോലും തുനിയുമെന്നു തോന്നുന്നില്ല. ഐക്യരാഷ്ട്രസഭയുടെയും മുമ്പത്തെ സര്‍വ്വരാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേര്‍ത്ത ഒരു വികൃത സൃഷ്ടിയാണ് (വിചാരധാര) നമ്മുടെ ഭരണഘടന എന്നു പറഞ്ഞിരുന്ന, The word three is in itself anevil, and a flag having three colours will certainly produce a very bad psychological effetc and injurious to country (ഓര്‍ഗനൈസര്‍) എന്നു നമ്മുടെ ദേശിയ പതാകയെ വിശേഷിപ്പിച്ചിരുന്നവര്‍ 52 വര്‍ഷങ്ങള്‍ക്കുശേഷം ദേശിയ പതാക ഉയര്‍ത്താന്‍ സന്നദ്ധരായി, പല സ്വാതന്ത്ര്യ സമരനേതാക്കളെയും തങ്ങളുടേതാക്കി മാറ്റിചരിത്രം മാറ്റിയെഴുതാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ നിന്നുള്ള പ്രചോദനമാണോ, സ്വാതന്ത്ര്യസമരത്തിനു കമ്മ്യൂണിസ്റ്റു പരിപ്രേഷ്യമുണ്ടാക്കി സ്വാതന്ത്ര്യദിനമാഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ദേശിയ പതാക ഉയര്‍ത്താനും സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനപരമായ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്. നയിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കലും തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലക്ഷ്യമായി സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട് (ദേശാഭിമാനി). നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനങ്ങളിലൊന്നായ ഫെഡറല്‍ ഘടനക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളെക്കുറിച്ചു പരാമര്‍ശമൊന്നുമില്ലാത്ത പ്രസ്തുത പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യത്തിനായി സ്വാതന്ത്ര്യദിനത്തില്‍ തങ്ങള്‍ വര്‍ഷങ്ങളായി കാമ്പയിനുകള്‍ സംഘടിപ്പിക്കാറുണ്ടെന്ന് എടുത്തു പറഞ്ഞിട്ടുമുണ്ട്. ഹിന്ദുരാഷ്ട്രമാണ് RSS – BJP ലക്ഷ്യമെങ്കിലും അതു നേടിയെടുക്കുന്നതിന് ഇന്ത്യയെ ഒരു ഏകഘടക (unitery) സ്റ്റേറ്റ് അക്കി മാറ്റലാണ് ആദ്യം വേണ്ടതെന്നു അവര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടന നിര്‍മ്മാണ വേളയില്‍ തന്നെ ഫെഡറലിസത്തിനോടുള്ള കടുത്ത എതിര്‍പ്പു അവര്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെപ്പറ്റിയുള്ള എല്ലാ പരാമര്‍ശങ്ങളും കുഴിച്ചുമൂടുകയും, ഭാരതമാകുന്ന ഒരേയൊരു സ്റ്റേറ്റിനകത്തു സ്വയഭരണാവകാശമോ അര്‍ദ്ധ സ്വയംഭരണാവകാശമോ ഉള്ള സ്റ്റേറ്റുകളുടെ അസ്തിത്വത്തെ തന്നെ തുത്തുവാരിക്കളയുകയും ശിഥിലീകരണത്തിന്റെയും പ്രാദേശികതയുടെയും വിഭാഗീയതയുടെയും ഭാഷ വൈവിധ്യത്തിന്റെയും അങ്ങിനെ മറ്റേതു തരത്തിലുള്ള ശക്തികളുടെ കണികകളെപ്പോലും നമ്മുടെ ഏകാല്മകമായ സാമഞ്ജസ്യത്തെ തകിടം മറിക്കാന്‍ അവസരം കൊടുക്കാത്ത തരത്തില്‍ ഒരു രാജ്യം, ഒരു നിയമസഭ, ഒരു എക്‌സിക്യൂട്ടീവ് എന്നത് തുറന്നു പ്രഖ്യാപിക്കുകയും ആണ്. ഈ ഏകഘടക ഭരണകൂടം സ്ഥാപിക്കാന്‍ തക്കവണ്ണം ഭരണഘടനയെ വീണ്ടുമൊന്നു പരിശോധന വിധേയമായി പുതുക്കിയെഴുതണം (വിചാരധാര) എന്ന ആഗ്രഹം വച്ചുപുലര്‍ത്തുന്നവരാണിപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തു അവയെ ദുര്‍ബലപ്പെടുത്തുന്നവയുമാണ്. എന്നിട്ടും ശക്തമായ ഫെഡറലിസത്തിനു വേണ്ടിയുള്ള ശബ്ദം ഉയര്‍ത്താന്‍ പോലും സാധ്യമല്ലാത്ത വിധം അഖണ്ഡതബോധം സിപിഎമ്മിനെ ഗ്രസിച്ചിരിക്കുകയാണോ. ജനാധിപത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഭരണാധികാരികളുടെ ഏകാധിപത്യപരവും സേച്ഛാപരവുമായ നടപടികളെ എതിര്‍ക്കാനും മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കാനും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമായ ഫെഡറലിസവും മതേതരത്വവും കാത്തുസൂക്ഷിക്കാനും ജനങ്ങളെ സജ്ജമാക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിലൂടെ നാം സ്വായത്തമാക്കിയ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply