കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ.

ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങള്‍ക്കും സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്‌റാ കരിമിയുടെ നിരാശാജനകമായ കത്ത്.

എന്റെ പേര് സഹ്‌റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968 ല്‍ സ്ഥാപിതമായ ഒരേയൊരു State-Owned ചലച്ചിത്ര കമ്പനിയായ അഫ്ഗാന്‍ ഫിലിമിന്റെ ഇപ്പോഴത്തെ ജനറല്‍ ഡയറക്ടറുമാണ്. തകര്‍ന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനില്‍ നിന്നും സംരക്ഷിക്കുന്നതില്‍ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ താലിബാന്‍ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി. അവര്‍ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി (ഇവശഹറ യൃശറല) അവര്‍ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരില്‍ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, അവര്‍ ഒരു ചരിത്രാതീത കവിയെ കൊന്നു, അവര്‍ സര്‍ക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, അവര്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഈ പ്രവിശ്യകളില്‍ നിന്ന് പലായനം ചെയ്ത ശേഷം കുടുംബങ്ങള്‍ കാബൂളിലെ ക്യാമ്പുകളിലാണ്, അവര്‍ വൃത്തിഹീനമായ അവസ്ഥയിലാണ്. ക്യാമ്പുകളില്‍ കവര്‍ച്ചയും കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടാത്തതിനാല്‍ മരിക്കുന്ന അവസ്ഥയിലുമാണ്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങള്‍ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റില്‍ അടുത്തതായിരിക്കാം. അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും. താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഉണ്ട്. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

എനിക്ക് ഈ ലോകം മനസ്സിലാകുന്നില്ല. ഈ നിശബ്ദത എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും, പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളെപ്പോലുള്ള സഖ്യകക്ഷികളെ വേണം. ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഈ ലോകം ശ്രദ്ധിക്കാന്‍ ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാനില്‍ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. താലിബാന്‍ കാബൂള്‍ ഏറ്റെടുക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഏതെങ്കിലും ആശയവിനിമയ ഉപകരണം ലഭ്യമാകണമെന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദയവായി നിങ്ങളുടെ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഞങ്ങളുടെ ശബ്ദമായി പിന്തുണയ്ക്കുക, ഈ വസ്തുത നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങളോട് തിരിയരുത്. അഫ്ഗാന്‍ സ്ത്രീകള്‍, കുട്ടികള്‍, കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ പേരില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്. ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങള്‍. വളരെ നന്ദി. നിങ്ങളുടെ ശുദ്ധമായ ഹൃദയത്തെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply