ലിംഗനീതിക്കായി വിനയ പോരാട്ടം തുടരുകയാണ്

സാരിയുടുത്തുകൊണ്ട് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്ന് വിനയക്ക് ബോധ്യമായി. പല സമരങ്ങളിലും അതുപോലെ വനിതാകുറ്റവാളികളെ പിടികൂടുമ്പോഴും വനിതാപോലീസിന്റെ സാരി വലിച്ചൂരി അവര്‍ രക്ഷപ്പെടുമായിരുന്നു. അതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ സേനക്കുള്ളില്‍ പോരാട്ടമാരംഭിച്ചു. ആ പോരാട്ടം വിജയകരമായി. വനിതകള്‍ക്കും പാന്റ്‌സും ഷര്‍ട്ടും ധരിക്കാമെന്ന് ഉത്തരവായി.

ലിംഗനീതിക്കായി തന്റെ തൊഴില്‍ മേഖലയിലടക്കം കേരളീയസമൂഹത്തില്‍ അസാധാരണമായ പോരാട്ടം നടത്തിയ പോലീസ് സിവില്‍ ഓഫീസര്‍ വിനയ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ഏതു തൊഴില്‍ മേഖലയിലും ലിംഗപരമമായ അസമത്വം നിലനില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്ന മേഖല ഏതാണെന്നു ചോദിച്ചാല്‍ അത് പോലീസ് തന്നെയെന്നു പറയാം. അവിടെയാണ് സ്വാതന്ത്ര്യബോധത്താല്‍ ഉത്തേജിതയായി വയനാട് സ്വദേശി വിനയ ലിംഗസമത്വത്തിനായി പോരാടിയത്. ജോലിയില്‍ നിന്നു പുറത്താക്കലിനുവരെ ആ പോരാട്ടം കാരണമായി എന്നതു വേറെ കാര്യം. Police civil officer Vinaya, who fought an extraordinary battle for gender justice in the Kerala society, including in his professional field, is retiring from service.

ബാല്യം മുതലെ കുടുംബത്തിനകത്തും സമൂഹത്തിന്റെ സമസ്തമേഖലയിലും നിലനില്‍ക്കുന്ന ലിംഗവിവേചനം വിനയയില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. അതിനെതിരെ നിരവധി പോരാട്ടങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. പോലീസിലെത്തിയതോടെ വിവേചനത്തിന്റെ തോത് വന്‍തോതില്‍ വര്‍ദ്ധിച്ചതായും അവര്‍ക്ക് ബോധ്യമായി. സ്ത്രീയെന്ന യാതൊരു പരിഗണണനയും കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനായിരുന്നു അവര്‍ പോരാടിയത്. അതില്‍ പ്രധാനം വസ്ത്രധാരണം തന്നെയായിരുന്നു. സാരിയുടുത്തുകൊണ്ട് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്നവര്‍ക്ക് ബോധ്യമായി. പല സമരങ്ങളിലും അതുപോലെ വനിതാകുറ്റവാളികളെ പിടികൂടുമ്പോഴും വനിതാപോലീസിന്റെ സാരി വലിച്ചൂരി അവര്‍ രക്ഷപ്പെടുമായിരുന്നു. അത്തരം പല സംഭവങ്ങള്‍ക്കും വിനയ സാക്ഷ്യം വഹിച്ചു എന്നു മാത്രമല്ല, അത്തരം അനുഭവത്തില്‍ നിന്ന് രണ്ടു തവണയെങ്കിലും അവര്‍ രക്ഷപ്പെട്ടത് തലമുടിനാരിഴക്കായിരുന്നു. അതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ സേനക്കുള്ളില്‍ പോരാട്ടമാരംഭിച്ചു. സേനക്കുള്ളില്‍ മാത്രമല്ല, പുറത്തും ചര്‍ച്ചകളിലുമെല്ലാം അവരത് ഉന്നയിച്ചത് സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും രസിച്ചില്ല. തടവിലുള്ള സ്ത്രീകള്‍ തന്നെ തെറിവിളിക്കുമ്പോള്‍ ആസ്വദിക്കുന്ന സഹപ്രവര്‍ത്തകരെ കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് അവരാരംഭിച്ച പോരാട്ടം വിജയകരമായി. വനിതകള്‍ക്കും പാന്റ്‌സും ഷര്‍ട്ടും ധരിക്കാമെന്ന് ഉത്തരവായി. എന്നാലവരത് അവിടേയും നര്‍ത്തിയില്ല. വനിതകള്‍ ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യരുതെന്ന നിയമത്തിനെതിരായി സമരം. ഐപിഎസുകാരികള്‍ക്ക് അതാകാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കുമായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം. സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വസ്ത്രധാരണരീതിക്കെതിരായിരുന്നു അവരുടെ പ്രധാന പോരാട്ടം. മുടി വളര്‍ത്തുക എന്ന ഒറ്റകാര്യം കൊണ്ട് സ്ത്രീകള്‍ നഷ്ടപ്പെടുത്തുന്ന സമയവും പണവുമെല്ലാം അനാവശ്യമാണെന്ന നിലപാടില്‍ നിന്നായിരുന്നു അവര്‍ മുടി വെട്ടിയതും ആഭരണങ്ങള്‍ ഉപേക്ഷിച്ചതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പോലീസിലെ കായികമേളയിലെ വനിതകളോടുള്ള വിവേചനത്തിനെതിരെയാണ് അവര്‍ ശക്തമായി നടത്തിയ മറ്റൊരു പോരാട്ടം. പാര്‍ട്ടികള്‍ പ്രകടനത്തിനുമുന്നില്‍ ബാനര്‍ പിടിക്കാന്‍ വനിതകളെ ഏര്‍പ്പാടാക്കുന്ന പോലെ മാര്‍ച്ച് പാസ്റ്റിനുമുന്നില്‍ ബാനര്‍ പിടിക്കാന്‍ സാരിയുടുത്ത പോലീസുകാരികളെ നിയമിക്കുക, വനിതകളുടെ കായികമത്സരം പ്രദര്‍ശനമത്സരം മാത്രമാക്കുക, വനിതകള്‍ക്ക് ലഭിച്ച വിജയവും പോയിന്റുമൊക്കെ ഇഷ്ടംപോലെ മാറ്റുക തുടങ്ങിയ നടപടികള്‍ക്കെതിരെ ശക്തമായിതന്നെ വിനയ പ്രതികരിച്ചു. ഒരു ഘട്ടത്തിലത് ട്രാക്കില്‍ കിടന്ന് മത്സരം തടഞ്ഞ പ്രതിഷേധമായി. തുടര്‍ന്ന് പ്രതികളെ കൈകാര്യം ചെയ്യുന്ന പോലെ വിനയയെ തൂക്കിയെടുത്ത് ലോക്കപ്പിലാക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. മറ്റെല്ലാ സംഭവങ്ങള്‍ക്കുമൊപ്പം ഈ പോരാട്ടമാണ് സസ്‌പെന്‍ഷനിലേക്കും പിന്നീട് ഡിസ്മിസിലേക്കും വിനയയെ എത്തിച്ചത്. ആ അനുഭവങ്ങളെല്ലാം തന്റെ ജീവിതകഥയില്‍ അവര്‍ വിശദീകരിക്കുന്നു. ജോലി പോയത് വന്‍തിരിച്ചടിയായിരുന്നു. പോലീസുകാരന്‍ തന്നെയായിരുന്ന ഭര്‍ത്താവിന്റെ വേതനം മാത്രം ജീവിക്കാന്‍ തികയുമായിരുന്നില്ല. എന്നാല്‍ തളരാതെ വിനയ ജീവിതപോരാട്ടം തുടര്‍ന്നു. സ്ത്രീകളേയും പെണ്‍കുട്ടികളേയും ആത്മബോധമുള്ളവരാക്കാനും അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുക്കളാകാതെ വ്യക്തിത്വമുള്ളവരാകാനുമുള്ള സന്ദേശവുമായി അവര്‍ നാടെങ്ങും ഓടിനടന്ന് പ്രവര്‍ത്തിച്ചു. പെണ്‍കുട്ടിയാണെന്നു മറന്ന് ജീവിക്കാനായിരുന്നു അവരുടെ നിലപാട്. അതിനായി അവര്‍ പെണ്‍കുട്ടികളുടെ പന്തുകളി മത്സരങ്ങള്‍ നടത്തി, വോളിബോള്‍ മത്സരങ്ങള്‍ നടത്തി, ബൈക്ക് റൈഡിംഗ് നടത്തി, യാത്രകള്‍ പോയി, ബീച്ചുകളിലിറങ്ങി നീന്തി, അവസാനം തൃശൂരിലെ പ്രസിദ്ധമായ പുലിക്കളിയില്‍ അവര്‍ പെണ്‍പുലിയായി മാറി. എല്ലാം മറന്ന് നഗരത്തില്‍ പുലിനൃത്തമാടി.

സ്ത്രീശരീരം ജാതി മതദേശഭേദമന്യേ അലങ്കരിക്കപ്പെട്ട ഒരു തടവറയാണെന്നാണ് വിനയ പറയുന്നത്. ഓരോ സ്ത്രീകളും സഞ്ചരിക്കുന്ന ഓരോ ജയിലറകളെ ഓര്‍മ്മപ്പെടുത്തുന്നു. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭി ക്കുന്നു അവളിലെ അലങ്കാരപ്പണികള്‍. ആദ്യം കാതുകുത്തലാണ്. ജനിച്ച് 28-ാം നാള്‍ (ജാതിമതാനുസരണം ദിവസങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ട്എന്നുമാത്രം) അവളുടെ കുഞ്ഞുകാത് കുത്തിത്തുളച്ച് അവളുടെ ലോകം വേദനയുടേതാണെന്ന് സ്ഥിരീകരിക്കുന്നു. വേദനകൊണ്ട്പുളഞ്ഞുകരയുന്ന പിഞ്ചുകുഞ്ഞിന്റെ നിസ്സഹായത മുതിര്‍ന്നവര്‍ സന്തോഷത്തോടെ ആഘോ ഷിക്കുന്നു. ഈ പീഡനം ആണ്‍കുട്ടികള്‍ക്കില്ല. പിന്നീട് അവളിലെ പീഡനം മുടിയിലേക്കും വസ്ത്രത്തിലേക്കും നീളുന്നു. അത് ഒരു ആജീവനാന്ത കലാ പരിപാടിയായി വികസിക്കുകയും അങ്ങനെ സ്വയം തടവറ അലങ്കരിക്കുകയും ആ തടവറയില്‍ സ്വസ്ഥതയും സന്തോഷവും കണ്ടെത്താന്‍ പരിശീലിക്കുകയും ചെയ്യുന്നു. കുഞ്ഞുനാള്‍ മുതലേ നാം ആണ്‍കുട്ടിക്ക് ട്രൗസറും ഷര്‍ട്ടും, പെണ്‍കുട്ടിക്ക് ഉടുപ്പും ശീലമാക്കുന്നു. മലര്‍ന്നുകിടന്ന് കൈകാലിട്ട ടിക്കുമ്പോള്‍ തന്നെ ആണ്‍കുട്ടി ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു തുടങ്ങുന്നു. നാം അവന്റെ ചലനത്തെ സന്തോഷത്തോടെ ആസ്വ ദിക്കുന്നു. പെണ്‍കുട്ടി കാലുപൊക്കി കളിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അവ ളുടെ കുഞ്ഞുടുപ്പ് പൊങ്ങിപ്പോകും.അതു കാണുന്ന നാം ഓരോരുത്തരും ആ ഉടുപ്പ് താഴ്ത്തിയിടുന്നതില്‍ ശ്രദ്ധിക്കും. ഈ അമിതശ്രദ്ധ അവളുടെ ചലനത്തെ നിയന്ത്രിതമാക്കും. കുഞ്ഞ് ഇരുന്നുതുടങ്ങുമ്പോഴേക്കും മുതിര്‍ ന്നവര്‍ ഈ താഴ്ത്തിയിടല്‍ പ്രക്രിയയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കും. സ്ത്രീകള്‍ എന്തുകൊണ്ട് പൊതുസമൂഹത്തിന്റെ ഭാഗമാകുന്നില്ല എന്ന ചോദ്യത്തിനുത്തരം ലഭിക്കാന്‍ പാര്‍ക്കിലും വീട്ടിലും മറ്റും കളിക്കുന്ന പെണ്‍കുട്ടികളെ നിരീക്ഷിച്ചാല്‍ മാത്രം മതി. ഊഞ്ഞാലാടുന്ന പെണ്‍കുട്ടിയും സ്ലൈഡറില്‍ ഉതുകുന്ന പെണ്‍കുട്ടിയും ചലനത്തില്‍ നിയന്ത്രണം പാലി ക്കുന്നുണ്ട്. ഏതുതരം വിനോദങ്ങള്‍ക്കിടയിലും അവളുടെ ചലനാസ്വാദനം വസ്ത്രം അപഹരിക്കുന്നു. എന്നാല്‍ ഓടുന്നതിനോ ചാടുന്നതിനോ ഇരി ക്കുന്നതിനോ ആണ്‍കുട്ടിക്ക് വസ്ത്രം തടസ്സമാകുന്നില്ല. വീട്ടുമുറ്റത്ത് ഇരു ന്നുള്ള കളികളില്‍ ആണ്‍കുട്ടികള്‍ ഏര്‍പ്പെടുമ്പോള്‍ അത്തരത്തിലുള്ള കളി കള്‍ ശ്രദ്ധിക്കുവാന്‍ പോലും അവള്‍ മെനക്കെടാറില്ല. പടിഞ്ഞിരിക്കുന്ന തിനോ കുത്തിയിരിക്കുന്നതിനോ അവള്‍ക്ക് അവളുടെ വസ്ത്രം സ്വാതന്ത്ര്യം നല്‍കുന്നില്ല. അടിവസ്ത്രം കാണാതിരിക്കാനുള്ള പങ്കപ്പാടിലാണവള്‍ ശ്രദ്ധിക്കുന്നത്. നിന്നുകൊണ്ടും നടന്നുകൊണ്ടും ഓടിക്കൊണ്ടും മാത്രം സാധ്യമാകുന്ന കളികളില്‍ ഏര്‍പ്പെടുന്നതിന് അവള്‍ ജാഗരൂകയാകും. അത്ത രത്തില്‍ കളിക്കുന്നതിനുള്ള കൂട്ടുകാരേയും പരിസരത്തേയും എപ്പോഴും കണ്ടെത്തുക പ്രയാസമാണ്. ഈ സാധ്യതയില്ലായ്മ അവളിലെ കളിയെപ്പറ്റി യുള്ള ചിന്ത തന്നെ ഇല്ലാതാക്കുന്നു. വെറും വിശേഷങ്ങള്‍ പറഞ്ഞും അന്താ ക്ഷരികളിച്ചും ടിവികണ്ടും അവള്‍ കാലം കഴിച്ചുകൂട്ടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ഓടുകയോ തുള്ളുകയോ ചാടുകയോ മറിയുകയോ അലറുകയോ ചെയ്തു ശീലമില്ലാതെ വളരുന്ന പെണ്‍കുട്ടി പ്രകൃതിപരമായ യാതൊരുവിധ പ്രതിരോധശേഷിയും ആര്‍ജ്ജിച്ചെടുക്കാതെയാണ് ബാല്യ ത്തില്‍ നിന്നും കൗമാരത്തിലേക്കും കൗമാരത്തില്‍നിന്നും യൗവ്വനത്തി ലേക്കും പ്രവേശിക്കുന്നത്.. അവിടേയും സാരിയും ഷാളുമെല്ലാം അവളുടെ ചലനത്തെ തടയുന്നു. ആണ്‍കുട്ടികള്‍ക്ക് അവിടേയും വസ്ത്രം തടസ്സമാകുന്നില്ല. വസ്ത്രം പോലതന്നെ മുടിയും ആഭരണങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അവളെ അലങ്കരിക്കപ്പെട്ട തടവറയാക്കുന്നു. എപ്പോഴും ഇതേ കുറിച്ചുള്ള ചിന്തയില്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു ലോകമാണ്. ശാരീരികക്ഷമത പരമാവധി പ്രയോജനപ്പെടുത്തുന്നതിനു തകുന്ന വസ്ത്രവും ചെരുപ്പും വാച്ചും ബാഗും വാഹനവും സാധ്യമാക്കി- ഊര്‍ജ്ജസ്വലതയോടെ സ്വയം പര്യാപ്തതയോടെ ജീവിക്കുന്ന ഒരു പെണ്‍ സമൂഹം ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന നിലപാടിലാണ് വിനയയുടെ സാമൂഹ്യജീവിതം മുന്നോട്ടു നീങ്ങുന്നത്.

അതിനിടെ പല അഭ്യുദയകാംക്ഷികളുടേയും ഇടപെടലിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം ജോലി തിരിച്ചുകിട്ടിയത് ആശ്വാസമായി. അപ്പോഴും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ലിംഗവിവേചനമില്ലാത്ത ലോകത്തിനായുള്ള പോരാട്ടം വിനയ തുടരുകയാണ്. ഇനിയുള്ള കാലം വിശ്രമകാലമാക്കാതെ, ആ പോരാട്ടം കൂടുതല്‍ ശക്തമാക്കാനാകുമെന്നാണ് വിനയയുടെ പ്രതീക്ഷ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply