രഹ്ന ഫാത്തിമക്കെതിരായ പോക്‌സോ കേസ് ഹൈക്കോടതി തള്ളി

പുരുഷന്മാരുടെ മാറിടത്തെ നഗ്നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലര്‍ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശരീരത്തില്‍ മകനെകൊണ്ട് ചിത്രം വരപ്പിച്ചതിന് രഹ്ന ഫാത്തിമക്കെതിരെ എടുത്ത, 2 വര്‍ഷമായി വിചാരണ നേരിട്ടുകൊണ്ടിരുന്ന പോക്‌സോ
കേസ് േൈഹക്കാടതി തള്ളി. സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടികാട്ടി. നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഈ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. POCSO against Rahna Fatima for allowing her son to paint on her body, was dismissed by the High Court

തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വിഡിയോ രഹ്ന ഫാത്തിമ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.

നഗ്നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാരുടെ മാറിടത്തെ നഗ്നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലര്‍ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് എത്രയോ ക്ഷേത്രങ്ങളില്‍ നഗ്നചിത്രങ്ങളുണ്ട്. അതൊന്നും അശ്ലീലമായി കാണാറില്ലല്ലോ എന്നും കോടതി കൂട്ടിചേര്‍ത്തു.

നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് അന്വേഷണം നടത്തിയത്. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫോണ്‍ കോളുകളുടെയും ചാനല്‍ അക്കൗണ്ട് റജിസ്‌ട്രേഷന്റെയും വിഡിയോ അപ്ലോഡ് ചെയ്തതിന്റെയും വിവരങ്ങളും ശേഖരിച്ചിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply