ഉന്നാവാ – പ്രതിഷേധം ശക്തമാകുന്നു

ദേശവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നാവോ ആക്രമണ സംഭവത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സംഭവത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ ഇന്ത്യ ഗേറ്റിനും മുന്നില്‍ സ്വരാജ് അഭിയാന്‍ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒത്തു ചേരുകയും പ്രതിഷേധിക്കുകയും ചെയ്തു.

ദേശവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നാവോ ആക്രമണ സംഭവത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. കുറ്റാരോപിതനായ ബിജെപി എം എല്‍ എ കുര്‍ദീപ് സെനഗറിനെ കാലമിത്രയായിട്ടും പാര്‍ട്ടിയില്‍ പുറത്താക്കാത്തതില്‍ പ്രിയങ്ക ഗാന്ധി പ്രതിഷേധം രേഖപ്പെടുത്തി. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പെണ്‍കുട്ടിയെ ചികിത്സയില്‍ കഴിയുന്ന ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രിയങ്കാഗാന്ധിയും ശക്തിയായി പ്രതികരിച്ചു.  പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുമ്പോഴും ആശുപത്രിയുടെ പുറത്തു ജയിലില്‍ അടക്കപ്പെട്ട അമ്മാവനെ വിട്ടു കിട്ടണം എന്ന ആവശ്യവുമായി സമരം ചെയ്യുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി വിഷയം ലോകസഭയില്‍ ഉന്നയിച്ചു, അതിനെത്തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ ബഹളം വക്കുകയും ചെയ്തു. സംഭവത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ ഇന്ത്യ ഗേറ്റിനും മുന്നില്‍ സ്വരാജ് അഭിയാന്‍ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒത്തു ചേരുകയും പ്രതിഷേധിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനും കേസിലെ സാക്ഷിയും മുമ്പ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ നടന്നത് ഒരു അക്രമണമാണെന്നുമാണ് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ ചികിത്സ ഡെല്‍ഹിക്കു മാറ്റണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ വലിയ ബഹളം നടന്നു.

2017ല്‍ ജോലി അന്വേഷിച്ചു വസതിയിലെത്തിയ തന്നെ കുര്‍ദീപ് സെന്‍ഗാര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ആ വര്‍ഷം ഏപ്രിലില്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആയുധം കൈയില്‍ വച്ചതിനു കേസ് ചാര്‍ജ് ചെയ്തു കസ്റ്റഡിയില്‍ എടുത്തിരുന്നു, തുടര്‍ന്ന് അദ്ദേഹം 2018 ഏപ്രിലില്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി മുഹമ്മദ് യൂനുസ് കഴിഞ്ഞ വര്‍ഷം സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. കരള്‍ വീക്കം വന്നാണ് മരണപ്പെട്ടത് എന്ന് പോലീസ് പറയുമ്പോഴും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചത് സംശയമുണ്ടാക്കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനും മറ്റൊരു കേസില്‍ ജയിലില്‍ അകപ്പെട്ടിരിക്കുകയാണ്. കേസില്‍ രണ്ടാമത്തെ സാക്ഷിയടക്കം 2 ബന്ധുക്കള്‍ ഇന്നലത്തെ അപകടത്തോടെ കൊല്ലപ്പെട്ടു.

പ്രായപൂര്‍ത്തിയായവരെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തി കുര്‍ദീപ് സെനഗറിനെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കുര്‍ദീപ് സെനഗര്‍ സഹോദരനുമടക്കം അഞ്ചോളം പ്രതികള്‍ വിചാരണത്തടിവിലാണ്. ജയിലില്‍ നിന്ന് ഇയാള്‍ നിരന്തരം ഫോണ്‍ വിളിച്ചു ഭീഷണിെപ്പടുത്തുമായിരുന്നു എന്ന് പെണ്‍കുട്ടിയും കുടുംബം പല തവണ ആരോപിച്ചിരുന്നു.  രണ്ടാഴ്ചമുമ്പ് പെണ്‍കുട്ടി സുപ്രിംകോടതി ജഡ്ജിക്കും പരാതി അയച്ചിരുന്നു.

കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

June 4, 2017: ജോലി അന്വേഷിച്ചെത്തിയ പതിനേഴു വയസായ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിക്കുന്നു

June 11, 2017: പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുന്നു

June 20, 2017: ഔറൈയ്യ എന്ന ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നു

June 22, 2017: ബിജെപി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ പേര് പറയാതിരിക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു.

July 3, 2017:കുല്‍ദീപ് സിങ് സെന്‍ഗറിനും സഹോദരന്‍ അതുല്‍ സിങി നെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രീക്ക് കത്ത് നല്‍കുന്നു

February 24, 2018:പെണ്‍കുട്ടിയുടെ അമ്മ കുല്‍ദീപ് സിങ് സെന്‍ഗറിന്റെയും സഹോദരന്‍ അതുല്‍ സിങിന്റെയും പേര് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നു.

April 3, 2018: കുര്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിങ് പരാതിക്കാരിയുടെ പിതാവിനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, ആ കേസില്‍ അക്രമിക്കപ്പട്ടയാളെ തന്നെ പോലീസ് കസ്റ്റഡില്‍ എടുക്കുകയും ആയുധം കൈയില്‍ വച്ചതിനു കേസ് ചാര്‍ജ് ചെയുകയും ചെയ്തു.

April 8, 2018:പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു പെണ്‍കുട്ടി മുഖ്യമന്ത്രിയായിരുന്ന യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു.

April 9, 2018: പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു.

April 10, 2018:പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദിച്ച കേസില്‍ കുര്ദീപ് സെനഗറിന്റെ സഹോദനയുമടക്കം അഞ്ചോളം പ്രതികള്‍ അറസ്റ്റിലാകുന്നു.

April 11, 2018: പെണ്‍കുട്ടി പോലീസ് അഡിഷണല്‍ ഡയറക്ടര്‍ ആയ രാജീവ് കൃഷ്ണന് മുന്നില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഗം രൂപീകരിച്ചു.പ്രതിഷേധത്തെത്തുടര്‍ന്ന് അന്വേഷം സിബിഐ ക്ക് കൈമാറി.

July 7, 2018: പെണ്‍കുട്ടിയുടെ അച്ഛന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കുര്ദീപിന്റെ സഹോദരന്‍ അതുല്‍ സിങ് അടക്കം ഉള്‍പ്പെട്ട ചാര്‍ജ് ഷീറ്റ് സിബിഐ തയ്യാറാക്കി.

July 11, 2018: കുല്‍ദീപ് സിങ് സെന്‍ഗര്‍ ശശി സിങ് എന്നിവര്‍ക്കെതിരെ ബാലസംഗക്കുറ്റത്തിനും മറ്റൊരു അനുജന്‍ ജയ് ദീപ് സിംഗിനെ പരാതിക്കാരിയുടെ അച്ഛനെ കൊന്ന കേസിലും ചാര്‍ജ് ഷീറ്റ് ചെയ്തു.

July 13 2018: പരാതിക്കാരിയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയതിനും സംഗാറിനും പോലീസുകാര്‍ക്കും അടക്കം ഒമ്പതുപേര്‍ക്കെതിരെ കേസ്.

August 18 2018 പെണ്കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി മുഹമ്മദ് യൂനുസ് കഴിഞ്ഞ വര്ഷം സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

July 4, 2019:വധ ശ്രമത്തിനു കുല്‍ദീപ് സംഗറിന്റെ സഹോദരന്‍ അതുല്‍ സിങ് നല്‍കിയ പരാതിയില്‍ പരാതിക്കാരിയുടെ അമ്മാവനു പത്തു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു.

July 28, 2019:കേസിലെ മറ്റൊരു പ്രധാന സാക്ഷിയും ബന്ധുവുമായ സ്ത്രീകളും അഭിഭാഷകനുമടക്കം പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിക്കുന്നു. രണ്ടുസ്ത്രീകളും കൊല്ലപ്പെട്ടു. പരാതിക്കാരിയും അഭിഭാഷകനും ഗുരുതരവസ്ഥയില്‍.

July 29, 2019:പെണ്‍കുട്ടിയെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിച്ചതിന് കുല്‍ദീപിനെതിരെ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

(കടപ്പാട് – news 18)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply