യൂ ജി സി : അതിദേശീയതയുടെ കോര്‍പ്പറേറ്റ് മാനിഫെസ്റ്റോ

ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകരുടെ കൂട്ടായ്മയായ The Democratic Teachers Front (DTF) നടത്തിയ സാഹിത്യ ചോരണ (plagiarism) പരിശോധനയിലാണ് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക രേഖ പോലും തയ്യാറാക്കാന്‍ പാടവമില്ലാത്ത, രാജ്യത്തെയും യൂണിവേഴ്‌സിറ്റികളെയും ഉന്നത വിദ്യാഭ്യാസത്തെ മൊത്തത്തിലും നാണം കെടുത്തുന്ന യു ജി സി ഗ്രാന്‍ഡ് കമ്മീഷന്റെ ഈ പദാനുപദം പകര്‍ത്തി വെച്ച പ്രവര്‍ത്തനം കണ്ടെത്തിയത്.

ജനാധിപത്യ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെയും അതിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട വിദ്യാഭ്യാസ സൗധങ്ങളെയും പട്ടടയിലേക്ക് എടുക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തുന്ന മോദിസര്‍ക്കാറിന്റെ യു ജി സി ഗ്രാന്‍ഡ് കമ്മീഷന്‍ തയ്യാറാക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് തെളിഞ്ഞിരിക്കുന്നു. Four Year Undergraduate Program (FYUP) ന് വേണ്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശക രേഖകളിലാണ് ഇങ്ങനെ കട്ടെടുത്ത് പകര്‍ത്തി വെച്ചിരിക്കുന്നത് കണ്ടെത്തിയത്

ഭാഷയിലും മാനവിക വിഷയങ്ങളിലും അടിസ്ഥാന ശാസ്ത്രത്തിലുമുള്ള ഗവേഷണവും ബോധനവുമാണ് സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന്റെ കാതല്‍ എന്നിരിക്കെ അത്തരത്തിലുള്ള എല്ലാ മൗലിക സങ്കല്പങ്ങളെയും അട്ടിമറിച്ചുകൊണ്ട് സാമ്രാജ്യത്വ മുതലാളി വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ ഇഴചേര്‍ത്തെടുത്ത പുതിയ മാര്‍ഗരേഖയിലാണ് പ്രധാനപ്പെട്ട പല ഭാഗങ്ങളും രണ്ട് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ (University of Michigan and University of Arizona.) നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകരുടെ കൂട്ടായ്മയായ The Democratic Teachers Front (DTF) നടത്തിയ സാഹിത്യ ചോരണ (plagiarism) പരിശോധനയിലാണ് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക രേഖ പോലും തയ്യാറാക്കാന്‍ പാടവമില്ലാത്ത, രാജ്യത്തെയും യൂണിവേഴ്‌സിറ്റികളെയും ഉന്നത വിദ്യാഭ്യാസത്തെ മൊത്തത്തിലും നാണം കെടുത്തുന്ന യു ജി സി ഗ്രാന്‍ഡ് കമ്മീഷന്റെ ഈ പദാനുപദം പകര്‍ത്തി വെച്ച പ്രവര്‍ത്തനം കണ്ടെത്തിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ വിദ്യാഭ്യാസമേഖല ലോകത്തെതന്നെ കൂടുതല്‍ വലിയ ഒരു വിദ്യാഭ്യാസകമ്പോളമായി മാറ്റാനും കാവി വല്‍ക്കരിക്കാനും നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി എല്ലാ മേഖലയിലും സംഘപരിവാര്‍ വക്താക്കളെ പ്രതിഷ്ഠിക്കുന്നതിന്റെ ഫലമാണ് സ്വന്തമായി ഒരു മാര്‍ഗനിര്‍ദ്ദേശക രേഖ പോലും തയ്യാറാക്കാന്‍ യോഗ്യതയില്ലാത്ത ഇത്തരം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉണ്ടാകുന്നത്.

നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തേയും വിദ്യാഭ്യാസപരമായ നൈതികതയേയും അഭിസംബോധന ചെയ്യാന്‍ കഴിയാത്തതും, ഇങ്ങനെ കട്ടെടുത്തതും കടമെടുത്തതുമായ പാഠ്യ വിധാന ആശയങ്ങള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ അതിദയനീയമായ അധഃപതനത്തിന്റെ ആഴം കാണിച്ചുതരുന്നു.

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തേക്ക് വിദേശ നിക്ഷേപം പ്രവഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യകാര്യവകുപ്പ് വിപുലമായ പ്രചാരണം നടത്തിക്കൊണ്ടി രിക്കുകയാണ്. വന്‍തോതിലുള്ള വിദേശ നിക്ഷേപം വരും നാളുകളില്‍ ഇന്ത്യയിലേക്കൊഴുകും. ലാഭവേട്ടയ്ക്കായി വിദേശ സര്‍വ്വകലാശാലകളും അണിനിരക്കും. അവയ്ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും അണമുറിയാത്ത ലാഭമുറപ്പാക്കാനാണ് യുജിസി അടക്കമുള്ള ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ കാവല്‍പുരകളെ തകര്‍ത്തെറിയുന്നത്. അതിന്റെ ഭാഗമായാണ് ഉപജീവനത്തിന് ഉറപ്പില്ലാത്ത അടിമകളെ സൃഷ്ടിക്കുന്ന ഇത്തരം പുത്തന്‍ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശക രേഖകള്‍ ചുട്ടെടുക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ ഇന്നത്തെ വിദ്യാഭ്യാസ വിപണിയുടെ മൂല്യം 100 ബില്യണ്‍ യുഎസ് ഡോളറാണ് (6,65,275 കോടി രൂപ.). വരും വര്‍ഷങ്ങളില്‍ 180 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 15 ലക്ഷം സ്‌കൂളുകളും 715 യൂണിവേഴ്സിറ്റികളും 35,539 കോളേജുകളുമുള്ള ഇന്ത്യ ലോകത്തെതന്നെ വലിയ വിദ്യാഭ്യാസ വിപണികളില്‍ ഒന്നാണ്. ഇന്ത്യന്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പിന്റെ രേഖയനുസരിച്ച് 2000 ത്തിനും 2017 നുമിടയില്‍ 1.67 ബില്ല്യണ്‍ യു എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയില്‍ നടന്നത്. പിണറായി സര്‍ക്കാര്‍ ആകട്ടെ ആഗോളീകരണനയങ്ങള്‍ക്ക് അനുരോധമായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കാനാണ് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക മന്ത്രിയെത്തന്നെ നിയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റില്ല ; ഇനി ഉദാരമായ വായ്പ മാത്രം എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ വിദ്യാഭ്യാസ നയം.

ആഗോളവിദ്യാഭ്യാസ വിപണിയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ട് ഡല്‍ഹി സര്‍വകലാശാല നടപ്പാക്കാന്‍ശ്രമിച്ച FYUP ബാംഗ്ലൂര്‍ സര്‍വകലാശാല മുന്നോട്ടു വെച്ച ‘ അണ്ടര്‍ ഗ്രാജ്വേറ്റ് ക്രഡിറ്റ് ബേസ്ഡ് സെമസ്റ്റര്‍ സ്‌കീം വിത്ത് മള്‍ട്ടിപ്പിള്‍ എക്സിറ്റ് ഓപ്ഷന്‍സ് ആന്‍ട് മള്‍ട്ടിപ്പിള്‍ ഡിഗ്രിസ്’, കേരളത്തില്‍ സമീപകാലത്ത് അവതരിപ്പിക്കപ്പെട്ട പ്രൊഫ.സാബു തോമസ് കമ്മിറ്റി റിപ്പോര്‍ട്ട്, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയെല്ലാം ദേശീയവിദ്യാഭ്യാസ നയത്തിന്റെ വിവിധ രൂപങ്ങളാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply