മൂന്നുകവിതകള്‍ – കെ ബി ജയപ്രകാശ്

ജലവേട്ട, സീതയുടെ പ്രേതം, പ്രണയക്കുളിര്‍

ജലവേട്ട

ജലാശയത്തില്‍
ജലം തേടി
അലഞ്ഞു വലഞ്ഞു ഞാന്‍
ഒടുവിലിതാ ഒരത്താണി
വേട്ടക്കാരന്റെ കൊളുത്ത് !

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സീതയുടെ പ്രേതം

ഇവളാകുന്നു ഉഴവുചാല്‍
ഇവള്‍ തന്നെ കലപ്പയും
ചേറ്റുമണം സഹിയാഞ്ഞ്
അവരവളെ കാട്ടിലേക്കെറിഞ്ഞു

പടിയിടച്ച് പിണ്ഡം വെക്കപ്പെട്ട
അവളുടെ പ്രേതമിതാ
കര്‍ഷകക്കൂട്ടങ്ങളായ്
തെരുവില്‍ വാവിട്ടലറുന്നു
രാജ്യസ്‌നേഹികളവരെ
പാതാളത്തിലേക്ക്
തുരത്തുന്നു

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രണയക്കുളിര്‍

വറ്റിവരണ്ട
വിണ്ടുകീറിയോരെന്‍
ഭൂമികയില്‍
പൊടുന്നനെ പെയ്ത പൂമഴ !

മഴപ്പൂക്കള്‍ക്ക് മധു ചൊരിയാന്‍
മന്ദമണഞ്ഞ ഹിമകണങ്ങള്‍ !!
ഇവളെന്റെ ദാഹതീര്‍ത്ഥം
ഇവളെന്‍ പ്രണയക്കുളിര്‍ !!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply