അനീതിക്കെതിരെ നിരന്തരം പ്രതികരിച്ചിട്ടും നീതി കിട്ടാതെയാണ് അവള്‍ പോയത്

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം വലിയ രീതിയിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയാണ് അവള്‍ കടന്നു പോയിട്ടുള്ളത് എന്ന് പല തവണ അവള്‍ തന്നെ നമ്മളോട് പറഞ്ഞതാണ്. വര്‍ഷങ്ങളുടെ സമരങ്ങള്‍ കൊണ്ടു നമ്മള്‍ ഉണ്ടാക്കിയെന്നു കരുതുന്ന സംവിധാനങ്ങള്‍, സര്‍ക്കാര്‍ ഒന്നും തന്നെ അവളുടെ രക്ഷക്കെത്തിയില്ല എന്നു തന്നെ പറയേണ്ടി വരും.

അനന്യയയുടെ വിയോഗ വാര്‍ത്ത അറിഞ്ഞയുടനെ രാത്രിയില്‍ തന്നെ Faisal Faisu C Diya Sana വിജി എന്നിവര്‍ക്കൊപ്പം എറണാകുളത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളേജ്, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ചെന്ന് വിവരങ്ങള്‍ അറിഞ്ഞു. വിഷയം അറിഞ്ഞയുടനെ ഫ്ളാറ്റില്‍ എത്തിയ കമ്മ്യൂണിറ്റി അംഗങ്ങളെയും സംഘടനാ പ്രതിനിധികളെയും സുഹൃത്തുക്കളെയും നേരില്‍ പോയി കണ്ടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം വലിയ രീതിയിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയാണ് അവള്‍ കടന്നു പോയിട്ടുള്ളത് എന്ന് പല തവണ അവള്‍ തന്നെ നമ്മളോട് പറഞ്ഞതാണ്. വര്‍ഷങ്ങളുടെ സമരങ്ങള്‍ കൊണ്ടു നമ്മള്‍ ഉണ്ടാക്കിയെന്നു കരുതുന്ന സംവിധാനങ്ങള്‍, സര്‍ക്കാര്‍ ഒന്നും തന്നെ അവളുടെ രക്ഷക്കെത്തിയില്ല എന്നു തന്നെ പറയേണ്ടി വരും. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ പോലീസ് അന്വേഷണം നടത്തി പുറത്തു കൊണ്ടുവരേണ്ടതുണ്ട്. ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കേണ്ടതുണ്ട്. മെഡിക്കല്‍ നെഗ്ലിജന്‍സ് കണ്ടെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അനന്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട റീനയ് മെഡിസിറ്റി ആശുപത്രിക്കെതിരെയും കേസെടുക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ ഇത്തരം വിഷയങ്ങളില്‍ ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം തയ്യാറാക്കി ആശുപത്രികള്‍ക്ക് നല്‍കേണ്ടതുണ്ട്. ആ പ്രോട്ടോക്കോളുകള്‍ സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാവരും പാലിക്കുന്നുണ്ട് എന്നുറപ്പ് വരുത്തേണ്ടതുണ്ട്. യാതൊരു നിയന്ത്രങ്ങളുമില്ലാതെ ലക്ഷങ്ങള്‍ തട്ടിക്കുന്ന ഏര്‍പ്പാടിനു ഇനിയെങ്കിലും കടിഞ്ഞാണ് ഇടേണ്ടതുണ്ട്. കേരളത്തിലെ ആശുപത്രികളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മുഴുവന്‍ ലിംഗമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചും ഹോര്‍മോണ്‍ ചികിത്സകളെക്കുറിച്ചും അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന മുഴുവന്‍ ആശുപത്രികളെയും കണ്ടെത്തി അവര്‍ അടുത്ത ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഇത്തരം നിയമവിരുദ്ധമായ സര്‍ജ്ജറികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിറക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം ചികിത്സകള്‍ നല്‍കാവൂ എന്നു മാത്രമല്ല സര്‍ജ്ജറിയുടെ പേരില്‍ ആശുപത്രികള്‍ നടത്തുന്ന കൊള്ളയും അവസാനിപ്പിക്കേണ്ടതുണ്ട്. മിക്കയിടത്തും ഹോര്‍മോണ്‍ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രൊസീജിയറുകള്‍ നടത്തുമ്പോള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കൗണ്‌സിലിംഗ് സെഷനുകള്‍ ഒന്നും തന്നെ നടത്താതെയാണ് ആശുപത്രികള്‍ ട്രാന്‍സ് മനുഷ്യരെ ഈ രീതിയില്‍ ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരന്തരം ഈ അനീതിക്കെതിരെ പ്രതികരിച്ചിട്ടും ഒരിടത്തു നിന്നും നീതി കിട്ടാതെയാണ് അവള്‍ ഈ നശിച്ച ലോകം ഇട്ടെറിഞ്ഞു പോയത്. വര്‍ഷങ്ങളായി LGBTQIA+ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്‍നിരയില്‍ നിന്നു പോരാടിയ അനന്യയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്‍പില്‍ കൊണ്ടു വരേണ്ടതുണ്ട്. അവളുടെ ജീവിതം കൊണ്ട് അവള്‍ നടത്തിയ സമരത്തിന് അര്ഥമുണ്ടാവേണ്ടതുണ്ട്. ഇനിയൊരാള്‍ക്കും ഈ ദുരവസ്ഥ വരാതിരിക്കാന്‍ കമ്മ്യുണിറ്റിയും പൊതു സമൂഹവും നടത്തുന്ന നിയമ പോരാട്ടങ്ങളില്‍ അണിചേരുക നീതിക്കായി സമരം ചെയ്യുക എന്നത് മാത്രമാണ് ഇനി നമുക്ക് ചെയ്യാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply