സര്‍ക്കാര്‍ ജീവനക്കാരുടെ കാലാവധി 15 വര്‍ഷമാക്കണം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഇവര്‍ ഉറച്ച വോട്ട് ബാങ്ക് ആണ്. തങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെപ്പോലെ അറിയാവുന്നര്‍ വേറെ ഇല്ല. പക്ഷെ അത് മറച്ചുവെക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കും. അതിന് പ്രതിഫലമായി ഇക്കൂട്ടരുടെ അഴിമതിയും കെടുകാര്യസ്ഥതയും നിവൃത്തി ഉള്ളിടത്തോളം രാഷ്ട്രീയക്കാര്‍ വകവെച്ചുകൊടുക്കും. സര്‍വീസ് സംഘട്ടനകളുടെ സംഭാവന ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റവും ഉറപ്പിക്കാവുന്ന സാമ്പത്തിക സ്രോതസ്സ്.

കഴിഞ്ഞ 65 വര്‍ഷത്തിനിടെ കേരളത്തില്‍ സംഭവിച്ച ഒരു പ്രധാന കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ വളര്‍ച്ചയാണ്. ഇക്കൂട്ടരെ ഞാന്‍ ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത് ‘ പുതിയ ബ്രാഹ്മണര്‍ ‘ എന്നാണ്. സത്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പുലര്‍ന്നുപോകുന്ന ഒരു ‘ അവശ്യ തിന്മ ‘(necessary evil ) ആണ് സര്‍ക്കാര്‍ സര്‍വീസ്. അവശ്യം അത്യാവശ്യമായ തസ്തികകള്‍ മാത്രം മതി എന്ന് വെച്ചാല്‍ ഇന്നുള്ളതിന്റെ മൂന്നില്‍ ഒന്ന് സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് നടത്താവുന്ന ഭരണമേ ഇവിടെ ആവശ്യം ഉള്ളൂ. എന്ന് പറഞ്ഞാല്‍ ഒരു തസ്തിക വേണ്ടിടത്ത് മൂന്ന് തസ്തികകള്‍ ആണ് ഉള്ളത്.

ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലാതൊക്കിയത് ഇവിടുത്തെ രാഷ്ട്രീയമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും സര്‍വീസ് സംഘടനകള്‍ ഉണ്ട്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും അവരുടെ കാര്യം നടക്കും. മറ്റ് സംസ്ഥാനങ്ങളില്‍ 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം ഉള്ളപ്പോള്‍ ഇവിടെ 5 വര്‍ഷം കൂടുമ്പോള്‍ ആണ് പരിഷ്‌കരണം. തസ്തികകള്‍ വര്‍ധിപ്പിച്ചു പ്രൊമോഷന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക, ശിക്ഷാ നടപടികളില്‍നിന്ന് അംഗങ്ങളെ സംരക്ഷിക്കുക എന്ന മിനിമം പരിപാടി അല്ലാതെ യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയും ഈ തെമ്മാടിക്കൂട്ടത്തിന് ഇല്ല. തങ്ങളുടെ ശമ്പളം, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നതിന് അപ്പുറം സമൂഹത്തിന് എന്ത് സംഭവിച്ചാലും അവര്‍ക്ക് ഒന്നുമില്ല. ഈ കോവിഡ് കാലത്ത് 53% ശമ്പള-പെന്‍ഷന്‍ വര്‍ധന കണക്ക് പറഞ്ഞ് വാങ്ങിച്ചെടുത്തിട്ടു ഖജനാവ് കാലി ആക്കിയിട്ട് ഇരിക്കുക ആണ് ഇവര്‍. ഇപ്പോള്‍ കുടിശ്ശികക്കും DA കുടിശ്ശികക്കും വേണ്ടി കോപ്പ് കൂട്ടുന്നു. സാധാരണക്കാരുടെ പെന്‍ഷന്‍ 1600 രൂപ വര്‍ധിപ്പിച്ചിട്ടുമതി തങ്ങള്‍ക്കു എന്ന് ഒരു സര്‍വിസ് സംഘടനയും പറയുന്നില്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഇവര്‍ ഉറച്ച വോട്ട് ബാങ്ക് ആണ്. തങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെപ്പോലെ അറിയാവുന്നര്‍ വേറെ ഇല്ല. പക്ഷെ അത് മറച്ചുവെക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കും. അതിന് പ്രതിഫലമായി ഇക്കൂട്ടരുടെ അഴിമതിയും കെടുകാര്യസ്ഥതയും നിവൃത്തി ഉള്ളിടത്തോളം രാഷ്ട്രീയക്കാര്‍ വകവെച്ചുകൊടുക്കും. സര്‍വീസ് സംഘട്ടനകളുടെ സംഭാവന ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റവും ഉറപ്പിക്കാവുന്ന സാമ്പത്തിക സ്രോതസ്സ്. ഇത് ഒരു വാണിയനും വാണിയത്തിയും കളി ആണെന്ന് പൊതുജനം എന്ന കഴുതക്ക് അറിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 99% ശിക്ഷയും സസ്‌പെന്ഷനില്‍ ഒതുങ്ങുന്നത് ഇതുകൊണ്ടാണ്.

ഏതു സര്‍ക്കാര്‍ ഓഫീസില്‍ പോയാലും നികുതിദായകര്‍ക്കു കിട്ടുന്ന സ്വീകരണം ഒന്നാണ്. ഒരു പോക്ക് പോകേണ്ട കാര്യത്തിന് ഒന്‍പതു പോക്ക് വേണം. ഒന്നുകില്‍ ഫയല്‍ കാണില്ല. ഫയല്‍ ഉള്ളപ്പോള്‍ ആള് ലീവ്. ആളും ഫയലും ഉള്ളപ്പോള്‍ കൈക്കൂലിക്കു വേണ്ടിയുള്ള പഴുതുകള്‍ കണ്ടെത്തല്‍. PWD, രെജിസ്‌ട്രേഷന്‍, irrigation, sales tax, എന്നിവിടങ്ങളില്‍ ഒക്കെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ മൂന്ന് തലമുറയ്ക്ക് ഉള്ളതാണ് ഉണ്ടാക്കുന്നത്. അവരില്‍ ആരും തന്നെ പിടിക്കപ്പെടുന്നില്ല. പിടിക്കപ്പെടുന്നത് വില്ലേജ് ഓഫീസിലിലേയും building പെര്‍മിറ്റ് കൊടുക്കുന്ന ഓഫീസിലെയും ക്ലര്‍ക്കുമാരാണ്. പൊതുജനങ്ങളോട് ഇത്രമാത്രം പുച്ഛവും അഹങ്കാരവും സ്വകാര്യമേഖലയില്‍ ഒരിടത്തും കാണില്ല.

ഈ ദൂഷിതവലയം ഭേദിക്കാതെ കേരളത്തിന് രക്ഷ ഇല്ല. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആണ് 15 വര്‍ഷം സര്‍വീസും ജില്ലാ തല സെലക്ഷനും. 20-ാം വയസ്സില്‍ സെര്‍വീസില്‍ കയറാം. 35-ാം വയസ്സില്‍ ഇറങ്ങണം. 35-ാം വയസ്സില്‍ കയറുന്നവര്‍ 50-ാം വയസ്സില്‍ ഇറങ്ങണം. 50-ാം വയസ്സില്‍ കയറുന്നവര്‍ 65-ാം വയസ്സില്‍ ഇറങ്ങണം. സര്‍ക്കാര്‍ സര്‍വീസ് 80 വയസ്സ് വരെ ആക്കാം. 65-ാം വയസ്സില്‍ കയറുന്നവര്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്താല്‍ മതി എന്ന് വെക്കാം. Work ഫ്രം home. 15 വര്‍ഷത്തിനിടെ രണ്ട് ഉറപ്പായ പ്രൊമോഷന്‍ കൊടുക്കാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെലക്ഷന്‍ ജില്ലാ തലത്തില്‍ ആയിരിക്കണം. ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ പ്രധാന വരുമാന മാര്‍ഗം ആണ് ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിങ്ങ്. ഒരു ജില്ലയില്‍ ആവശ്യമുള്ളവരെ ജില്ലക്ക് അകത്തുനിന്ന് തെരഞ്ഞെടുക്കാം. ട്രാന്‍സ്ഫര്‍ ജില്ലക്ക് അകത്തു മാത്രം. ചുരുക്കം ചില ഉയര്‍ന്ന പോസ്റ്റുകള്‍ സംസ്ഥാന തല സെലക്ഷന്‍ ആകാം. സര്‍ക്കാര്‍ ഉദ്യോഗത്തോട് ഒപ്പം ഏത് ബിസിനസിലും ഏര്‍പ്പെടാന്‍ അനുവദിക്കണം. സര്‍ക്കാര്‍ സര്‍വീസ് കഴിഞ്ഞാല്‍ സ്വന്തം സംരംബങ്ങളിലേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്യാനാണിത്. വിദേശ രാജ്യങ്ങളിലെപോലെ പൊതു – സ്വകാര്യ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും സാര്‍വ്വത്രിക പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താം.

കേരള സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഇത് കൊണ്ടുവരും. സര്‍ക്കാര്‍ ഉദ്യോഗത്തിന് വേണ്ടി 40 വയസ്സ് വരെ ഒക്കെ പഠനവും psc കൊച്ചിങ്ങും ആയി കാലം കഴിക്കേണ്ട കാര്യം യുവജനങ്ങള്‍ക്കു ഉണ്ടാവില്ല. കാരണം 65 വയസ്സ് വരെ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ സെര്‍വീസില്‍ പ്രവേശിക്കാം. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഒരേ പെന്‍ഷന്‍ വ്യവസ്ഥ ആണ്. കേരളത്തിലെ സ്വകാര്യ മേഖലക്ക് മികച്ച ചെറുപ്പക്കാരെ ലഭിക്കാന്‍ ഇത് സഹായിക്കും.

ഏറ്റവും വലിയ ഗുണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഹങ്കാരം ശമിക്കും എന്നതാണ്. കഴിവുകെട്ടവരെയും കൈക്കൂലിക്കാരെയും 15 വര്‍ഷം സഹിച്ചാല്‍ മതിയല്ലോ. യൂണിയന്‍ ഉണ്ടാക്കലും രാഷ്ട്രീയക്കാരും ആയുള്ള അവിഹിതവും ഒരു പരിധിവരെ ഇല്ലാതാകും. കേരള സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ ആശയത്തിന് കഴിയും.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply