വേണം ഹിന്ദുത്വ ഫാസിസകാലത്ത് അംബേദ്കറൈറ്റ് സാമൂഹിക ജനാധിപത്യ പ്രസ്ഥാനം.

സാമൂഹിക പരിഷ്‌കരണം സാധ്യമാകാതെ രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ലെന്ന് പറഞ്ഞ അംബേദ്കര്‍ സിദ്ധാന്താടിത്തറയില്‍ ജാതി വിരുദ്ധ മുന്നേറ്റങ്ങളുടെയും ആദിവാസി ദലിത് ഭൂസമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മനുഷ്യാവകാശത്തിനായും ലിംഗനീതിക്കായും നടക്കുന്ന പോരാട്ടങ്ങളുടെയും ഒപ്പം നില്‍ക്കാനും അത്തരം സമരങ്ങള്‍ രൂപപ്പെടുത്താനും കഴിയേണ്ടതുണ്ട്.

കെ സന്തോഷ് കുമാര്‍

ഹിന്ദുത്വ ദേശരാഷ്ട്ര സങ്കല്പത്തിനും ബ്രാഹ്മണിയ്ക്ക് അധികാര – മൂല്യവ്യവസ്ഥിതിയ്ക്കും ജാതീയതയ്ക്കും മുസ്ലീം അപരവല്‍ക്കരണത്തിനെതിരായും രാഷ്ട്രീയ പദ്ധതിയുള്ള, ആദിവാസി ദലിത് ദലിത് ക്രൈസ്തവ മത്സ്യത്തൊഴിലാളി തോട്ടംതൊഴിലാളി തുടങ്ങിയ അടിസ്ഥാന ജനവിഭാഗങ്ങളുടെയും സ്ത്രീ – ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനതയുടെയും ദരിദ്രരുടെയും പാര്‍ശ്വവത്കൃതരുടെയും തൊഴിലാളി – കാര്‍ഷിക സമൂഹങ്ങളുടെയും സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയുന്ന വികസന ഭാവനയും നയപരിപാടികളുമുള്ള ലിംഗനീതിയില്‍ അധിഷ്ഠിതമായ ഒരു അംബേദ്കറൈറ്റ് സാമൂഹിക ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള സമയമായി; ഒരു പക്ഷെ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. യോജിപ്പിന്റെയും സാമൂഹിക നീതിയുടെയും അടിസ്ഥാനത്തില്‍ വിശാലമായൊരു മുന്നണി സംവിധാനവും രൂപപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. ഇത്തരം രാഷ്ട്രീയ അടിത്തറയില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും സാംസ്‌കാരിക സംഘടനകളെയും വിശാലമായൊരു ഐക്യത്തിലൂടെ മാത്രമേ ഹിന്ദുത്വ സ്റ്റേറ്റിനെതിരായും പാര്‍ശ്വവത്കൃതരെ പുറംന്തള്ളുന്ന വികസനത്തിനെതിരായും നീതി ഉറപ്പിക്കുന്നൊരു ബദല്‍ രാഷ്ട്രീയം രൂപപ്പെടുത്താന്‍ കഴിയുകയുള്ളു.

സാമൂഹിക പരിഷ്‌കരണം സാധ്യമാകാതെ രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ലെന്ന് പറഞ്ഞ അംബേദ്കര്‍ സിദ്ധാന്താടിത്തറയില്‍ ജാതി വിരുദ്ധ മുന്നേറ്റങ്ങളുടെയും ആദിവാസി ദലിത് ഭൂസമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മനുഷ്യാവകാശത്തിനായും ലിംഗനീതിക്കായും നടക്കുന്ന പോരാട്ടങ്ങളുടെയും ഒപ്പം നില്‍ക്കാനും അത്തരം സമരങ്ങള്‍ രൂപപ്പെടുത്താനും കഴിയേണ്ടതുണ്ട്.

സാമൂഹിക ജനാധിപത്യത്തിന്റെ തുറവിയുള്ള മര്‍ദ്ദിത ജനസമൂഹങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്ന വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കുന്ന വികസന സങ്കല്പമുള്ള പരിസ്ഥിതിയെ പരിഗണിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലായിരിക്കും ബദല്‍ രാഷ്ട്രീയത്തിനും പ്രസ്ഥാനത്തിനും സാധ്യതകളുള്ളത്. ഏകപക്ഷീയതകള്‍ക്കപ്പുറം കൂട്ടായി തീരുമാനിക്കാനും അന്വേഷിക്കാനും കഴിയേണ്ടതുണ്ട്.

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടത് ദലിത് അംബേദ്കറൈറ്റ്‌സ് മുന്നേറ്റങ്ങള്‍ ആയിരുന്നു. രോഹിതാനന്തര മുന്നേറ്റങ്ങളിലൂടെയും ഉനപ്രക്ഷോഭത്തിലൂടെയും ഭീം ആര്‍മിയിലൂടെയും ഭീമകൊറേഗാവിലൂടെയും ദലിത് ഹര്‍ത്താലിലൂടെയും തുടങ്ങി നിരവധി സമരങ്ങളിലൂടെ നാമത് കണ്ടതാണ്. ഇതു സ്വാഭാവികമായി രൂപപ്പെടുന്നതല്ല. ഹിന്ദുത്വത്തെ ചോദ്യം ചെയ്തുകൊണ്ടും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുമാണ് അംബേദ്കര്‍ രാഷ്ട്രീയം ഇന്ത്യയില്‍ രൂപം കൊണ്ടത് എന്നുള്ളത് കൊണ്ടാണ്. ഹിന്ദുത്വം ഫാസിസം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അംബേദ്കര്‍ രാഷ്ട്രീയത്തിനു വലിയ സാധ്യതകളാണ് ഉള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply