ആരാണ് പാരസൈറ്റ് എന്നതാണ് ഈ സിനിമ ഉയര്‍ത്തുന്ന ചോദ്യം.

ഉത്തര / ദക്ഷിണ കൊറിയകള്‍ക്കിടയില്‍ നിലനില്ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.  സാമ്പത്തിക മാന്ദ്യവും യുദ്ധഭീഷണിയും ഞെരുക്കികളഞ്ഞ സാധാരണ മനുഷ്യര്‍ നയിക്കേണ്ടി വരുന്ന അധോതല ജീവിതാവസ്ഥകളെ കൃത്യമായും ശക്തമായും അടയാളപ്പെടുന്നുണ്ട് ബൂംഗ് ജൂ ഹോ.  ‘ഉള്ളവനും ഇല്ലാത്തവനും ‘ തമ്മിലുള്ള സംഘട്ടനമാണ് ഒറ്റവാക്കില്‍ ഈ സിനിമ.

ഓസ്‌കറില്‍, ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന് മികച്ച സിനിമയടക്കം നാല് പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ചു എന്നാണ് കാണിപക്ഷം. ഇതാദ്യമായി ഒരു ഏഷ്യന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടുകയാണ്. ‘Memories of murder ‘ എന്ന സിനിമയിലൂടെ അന്തര്‍ദേശീയ പ്രശസ്തനായ boong joo ho യുടെ സിനിമയാണ് ‘പാരസൈറ്റ് ‘. കാന്‍ ഫിലിം മേളയില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തന്നെ വാര്‍ത്തയില്‍ നിറഞ്ഞു പാരസൈറ്റ്.

ഉത്തര / ദക്ഷിണ കൊറിയകള്‍ക്കിടയില്‍ നിലനില്ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.  സാമ്പത്തിക മാന്ദ്യവും യുദ്ധഭീഷണിയും ഞെരുക്കികളഞ്ഞ സാധാരണ മനുഷ്യര്‍ നയിക്കേണ്ടി വരുന്ന അധോതല ജീവിതാവസ്ഥകളെ കൃത്യമായും ശക്തമായും അടയാളപ്പെടുന്നുണ്ട് ബൂംഗ് ജൂ ഹോ.  ‘ഉള്ളവനും ഇല്ലാത്തവനും ‘ തമ്മിലുള്ള സംഘട്ടനമാണ് ഒറ്റവാക്കില്‍ ഈ സിനിമ. ഇല്ലാത്തവരുടെ അതിജീവന പരക്കംപാച്ചിലുകള്‍..  ദേശത്തിന്റെ സന്ദിഗ്ധാവസ്ഥകള്‍ മൂന്നു കുടുംബങ്ങളിലൂടെ ഇഴചേര്‍ത്തു പറയുന്ന കുറച്ചു സങ്കീര്‍ണ്ണമായ / വിവിധ അടരുകളുള്ള ആഖ്യാനം നിശ്ചയമായും സംവിധായകന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ്. സ്‌ക്രീന്‍പ്‌ളേയും ‘സിനിമയെ ‘ എന്‍ഗേജിങ്ങാക്കുന്നതില്‍ നിര്‍ണായകമാണ്.
സിനിമയുടെ ഉള്ളില്‍ സന്നിവേശിപ്പിക്കപ്പെട്ട സൂക്ഷ്മ രാഷ്ട്രീയ / സാമൂഹ്യ / ആശയതലങ്ങള്‍, രണ്ടു തട്ടിലുള്ള മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ ജനപ്രിയമായ രീതിയില്‍ കാട്ടിത്തരുവാന്‍ സംവിധായകന് കഴിയുന്നു. ഭൂരിഭാഗവും അകത്തള ദൃശ്യങ്ങളാണ് സിനിമയില്‍. ഉന്നത വര്‍ഗ കുടുംബത്തിന്റെ ആഡംബര ഭവനത്തിലൂടെ ഒഴുകി നടക്കുന്ന ക്യാമറ, സുഖലോലുപതയുടെ അന്തരീക്ഷം അടയാളപ്പെടുത്തുന്നു. അച്ഛന്‍, അമ്മ, മകള്‍, മകന്‍, വീട്ടുവേലക്കാരി എല്ലാവരുടേയും സ്വഭാവങ്ങള്‍ / ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ / ആകുലതകള്‍ സൂക്ഷ്മവിശദാംശങ്ങളോടെ തന്നെ കാണിച്ചുതരുന്നുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന തീക്ഷ്ണ യാഥാര്‍ഥ്യങ്ങള്‍ ഇവരെ കാര്യമായി അലട്ടുന്നില്ല. മറിച്ച്, ചെറു ചെറു വ്യക്തിഗത വൈഷമ്യങ്ങളില്‍, കുറവുകളില്‍ വല്ലാതെ ഉത്കണ്ഠപ്പെടുന്ന മനുഷ്യരാണവര്‍.

 

 

 

 

 

 

 

 

ഈ ഉപരിവര്‍ഗത്തിന്റെ നേര്‍ വിപരീതമാണ് സബ് വേയില്‍ താമസിക്കുന്ന രണ്ടാമത്തെ കുടുംബം. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന അവര്‍, ആ പരിസരത്തിന്റെ ഗന്ധവും ശരീരത്തിലേറ്റുന്നുണ്ട്. കടുത്ത തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നേരിടുന്ന ഈ കുടുംബം,
പലവിധ സൂത്രങ്ങള്‍/ആസൂത്രണങ്ങള്‍ വഴി വലിയ വീട്ടിലേക്ക് പല ജോലികള്‍ക്കായി കടന്നു കൂടുന്ന സീക്വന്‍സ് ആണ് പാരസെറ്റില്‍ ഏറെ കയ്യടി നേടുന്നത്. മകള്‍ക്ക് ട്യുഷനെടുക്കാന്‍ ഒരാളും, വികൃതിയായ ചെറുക്കനെ മാറ്റിയെടുക്കാനുള്ള മന:ശാസ്ത്ര സമീപനവുമായി മറ്റൊരാളും ഡ്രൈവറായി കുടുംബനാഥനും കുടുംബം പരിപാലിക്കുന്ന സമര്‍ത്ഥയായ മെയ്ഡ് ആയി ഗൃഹനാഥയും, പരസ്പരം അപരിചിതരായി അഭിനയിച്ച് ബംഗ്ലാവില്‍ കയറി കൂടുന്നു.
പ്രിയന്‍-ശ്രീനി- ലാല്‍ മുകേഷ് – മണിയന്‍ പിള്ള കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യ സിനിമകള്‍ കണ്ട് പരിചയമുള്ള മലയാളികള്‍ക്ക് ഈ സംഭവപരമ്പരകളെ എളുപ്പത്തില്‍ റിലേറ്റ് ചെയ്യാം. അത് സംവിധായകന്‍ സിനിമയില്‍ നിര്‍വ്വഹിച്ച വിധം ആസ്വാദ്യകരമാണ്. എന്നാല്‍ സിനിമയുടെ ക്രാഫ്റ്റില്‍ കമേഴ്‌സ്യല്‍ സിനിമ പിന്തുടരുന്ന തന്ത്രങ്ങള്‍, ദൃശ്യപരിചരണ രീതികള്‍, ആഖ്യാനരീതികള്‍ എന്നിവയിലൂടെ കാണിയെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാവുന്നു. ആഴത്തിലുള്ള പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ മറികടന്ന്, ഇരകളോടുള്ള മനുഷ്യത്വ വിരുദ്ധമായ ചെയ്തികള്‍ അബോധത്തില്‍ സ്വീകരിക്കപ്പെടുകയാണ്. സിനിമ ഉല്പാദിപ്പിക്കുന്ന സറ്റയര്‍ മനുഷ്യത്വ വിരുദ്ധതക്കും സ്ത്രീവിരുദ്ധതക്കും നേരെ കാണിയെ കൊണ്ട് കയ്യടിപ്പിക്കുന്നു. അതു കൊണ്ടാണ് കാലങ്ങളായി വീടു കാത്തു പരിപാലിച്ചു പോന്ന വേലക്കാരിയെ ക്ഷയമെന്ന് വരുത്തി തീര്‍ത്ത് പുറത്താക്കുമ്പോള്‍ അത് തമാശയായി കാണി അറിയാതെ ആസ്വദിക്കുന്നത്.
പണക്കാരെല്ലാം നല്ലവരും പാവങ്ങളെല്ലാം മോശക്കാരും കുല്‍സിത പ്രവൃത്തികള്‍ ഉള്ളവരുമെന്ന സാമാന്യ പൊതുബോധത്തിന്റെ നേര്‍ക്കുള്ള കൊട്ടാണ് സിനിമയെന്ന് കാണിക്കു ബോധ്യപ്പെടണം. അല്ലാത്തപക്ഷം സിനിമ മുന്നോട്ട് വെക്കുന്ന ബഹുതല രാഷ്ട്രീയ സമസ്യകളെ അത് അപ്രസക്തമാക്കും. ഒരു കോമഴ്‌സല്‍ എന്റര്‍ടെയിനറായി മാത്രം സിനിമ മാറും.
ആരാണ് പാരസൈറ്റ് എന്നതാണ് സിനിമ ഉയര്‍ത്തുന്ന ചോദ്യം. ആധുനിക മുതലാളിത്ത ലോകത്തില്‍, സാമ്പത്തിക ബലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാ പ്രിവിലേജുകളും ആസ്വദിച്ച് എല്ലാത്തിന്റെയും അധികാരികളാവുന്ന മില്യനേഴ്‌സ്. അവരല്ലേ യഥാര്‍ത്ഥത്തില്‍ പാരസൈറ്റുകള്‍!

അവാർഡ് കിട്ടുന്നതിനാൽ ഒരു സിനിമ മഹത്തരമായി എന്ന് അടയാളപ്പെടുത്തണമെന്നില്ല. ലോകത്തെ ഞെട്ടിച്ച പല സിനിമകൾക്കും അവാർഡുകൾ കിട്ടിയിട്ടില്ല എന്നതും ചരിത്രം.( കുറസോവക്കും സത്യജിത് റായ്ക്കും ഓണറ റി അവാർഡ് ആണ് കൊടുത്തിട്ടുള്ളത്. അല്ലാതെ സിനിമകൾക്കല്ല എന്നുകൂടി ഓർക്കുന്നു) വാണിജ്യ സിനിമകളുടെ തള്ളിക്കയറ്റം വിവിധ മേളകളിലും അസാധാരണമല്ലാതാകുന്ന കാലത്ത് ചലച്ചിത്രകാരന്റെ നോട്ടം ഏതു പക്ഷത്താണ് എന്നത് പ്രധാനമാണ്. സിനിമ എന്ന മാധ്യമത്തിൽ സംവിധായകനുള്ള കയ്യടക്കത്തെ അംഗീകരിക്കുമ്പോഴും പാശ്ചാത്യർക്കിഷ്ടപ്പെടുന്ന ഒരു നോട്ടം പാരസൈറ്റിലുണ്ട് എന്ന് പറയുക തന്നെ വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആരാണ് പാരസൈറ്റ് എന്നതാണ് ഈ സിനിമ ഉയര്‍ത്തുന്ന ചോദ്യം.

  1. ഓസ്കാർ അവാർഡ് ഒരു മികച്ച ചിത്രത്തിനുള്ള അംഗീകാരം അല്ല. അത്‌ ഒരു ഗ്ലാമർന്റെ frame മാത്രം. ഈ wave lengh നോട്‌ അടുക്കുവാനുള്ള (അടുപ്പിക്കുവാനുള്ള )പ്രേരണ ഒരു മികച്ച craftsman ന്റെ രാഷ്‌ടീയത്തെ ദുർബലപ്പെടുത്തികൊണ്ട് തന്നെയായിരിക്കും. Parasite is an example. Ford foundation പോലുള്ള ഫണ്ടുകളാൽ അരാഷ്ട്രീയവത്കരിക്കപ്പെട്ട കലാകാരൻമാർ നമ്മുടെ മുന്നിലൂടെ കടന്ന് പോയിട്ടുണ്ടല്ലോ.

Leave a Reply