പ്രതിഷേധക്കാര്‍ ഒരു നഗരത്തെ മുഴുവന്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നു സുപ്രിംകോടതി

സമരത്തിനെത്തിയ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചത്.

ഷഹീന്‍ ബാഗില്‍ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതിഷേധക്കാര്‍ ഒരു നഗരത്തെ മുഴുവന്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നു പറഞ്ഞാണ് നോട്ടീസ്. പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നാല്‍ അതിനായി പ്രത്യേകം സ്ഥലം ഉണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 17ന് വീണ്ടും വാദം കേള്‍ക്കും. അതേസമയം ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അമ്പത് ദിവസം കാത്ത് നില്‍ക്കാമെങ്കില്‍ ഒരാഴ്ച കൂടി കാത്തിരിക്കാമെന്ന് ഹരജിക്കാരോട് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സമരത്തിനെത്തിയ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചത്. സമരപ്പന്തലിലെ അതിശൈത്യത്തെ തുടര്‍ന്ന് ജലദോഷവും പനിയും ചുമയും പിടിപെട്ടാണ് കുഞ്ഞ് മരിച്ചത്. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ 12 വയസ്സുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ശാഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു. കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply