പുരോഗമനകാരിയായ കവി ഒരിക്കലും ശ്രീകൃഷ്ണനിലേക്കു തിരിയില്ല

തപസ്യയുടെ പഴയ പ്രസിഡന്റിനു ജ്ഞാനപീഠം നല്‍കിയ കമ്മിറ്റിയില്‍ ഈ കവിയുണ്ടായിരുന്നു. കവിക്കും ബഹളക്കാര്‍ക്കുമിടയില്‍ നല്ല അടുപ്പമുണ്ട്. അകലം കൃത്രിമമായി നിര്‍മ്മിക്കുന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ബഹളം ആസൂത്രിതമെന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പടുന്നത്.

1 . സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആശയപരിസരത്തെയാണ്
പ്രഭാവര്‍മയുടെ കാവ്യം ഉള്‍ക്കൊള്ളുന്നത്. സംഘപരിവാറിന് ഇങ്ങനെ ഈ വിഷയം അവതരിപ്പിക്കാന്‍ കഴിയുന്നത് തന്നെ അതുകൊണ്ടാണ്

2 . ആധുനികമനുഷ്യന്റെ ധര്‍മ്മവ്യഥകളെ ആവിഷ്‌ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുരോഗമനകാരിയായ കവി ഒരിക്കലും ശ്രീകൃഷ്ണനിലേക്കു തിരിയില്ല . തങ്ങളുടെ തിന്മകളെ മറച്ചുവെക്കാന്‍ സംഘപരിവാര്‍ ഉപയോഗിക്കുന്ന കൃഷ്ണനീതി എന്ന പരികല്പന തന്നെ ഈ പുരാണകഥാപാത്രത്തിന്റെ അധാര്‍മ്മികവൃത്തികളിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. ആധുനികതയുടെ മൂല്യങ്ങളുടെ പുറത്താണ് കൃഷ്ണനീതിയുടെ സ്ഥാനം

3. ആധുനികമായ സംവേദനക്ഷമതയുള്ള ഒരാള്‍ക്ക് വായിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്തിടത്തോളം സംസ്‌കൃതഭാഷാജഡിലമായ ഒരു ശൈലിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഒരു സാഹിത്യകൃതിയുടെ ഭാഷാശൈലിയും ഉള്ളടക്കവും തമ്മിലുള്ള ബന്ധം സുവിദിതമാണ്. പ്രതിലോമകരമായ ഒരു ദൗത്യമാണ് ഇത് ഭാവുകത്വത്തില്‍ സൃഷ്ടിക്കുന്നത്. ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കൃതികള്‍ക്ക് സമാനമായ ഭാവുകത്വമുള്ളവരെയാണ് ഇത് രസിപ്പിക്കുക ! മലയാളകാവ്യ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ഈ കൃതിക്കില്ല

4. എസ് ജയചന്ദ്രന്‍ നായര്‍ ‘ശ്യാമ മാധവ’ത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത് എല്ലാവരും ഓര്‍ക്കുന്നുണ്ടായിരിക്കും. ധര്‍മ്മവ്യഥകളുടെ ആവിഷ്‌ക്കര്‍ത്താവായ കവിയില്‍ കേരളത്തില്‍ അന്ന് നടന്ന അരുംകൊല വ്യഥകളുണ്ടാക്കിയില്ല. ആ അരുംകൊലയും കൃഷ്ണനീതിയുടെ
നടപ്പിലാക്കല്‍ ആയിരുന്നല്ലോ? സംഘ്പരിവാറിനെയും കവിയുടെ രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുന്ന ചിലഘടകങ്ങള്‍ ഉണ്ട് എന്ന് കാണണം. ഇത്തരം ബന്ധങ്ങള്‍ കേരളത്തിലെ പോലീസ് വകുപ്പിന്റെ നടപടികളിലും കാണാം

5. തപസ്യയുടെ പഴയ പ്രസിഡന്റിനു ജ്ഞാനപീഠം നല്‍കിയ കമ്മിറ്റിയില്‍ ഈ കവിയുണ്ടായിരുന്നു. കവിക്കും ബഹളക്കാര്‍ക്കുമിടയില്‍ നല്ല അടുപ്പമുണ്ട്. അകലം കൃത്രിമമായി നിര്‍മ്മിക്കുന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ബഹളം ആസൂത്രിതമെന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പടുന്നത്.

6. തപസ്യയുടെ പ്രസിഡണ്ട് ആയിരുന്ന കവി സംഘപരിവാറിന്റെ വക്താവായിരിക്കുകയും ഇപ്പോള്‍ പോലും ബാബ്റി മസ്ജിദ്, ഗുജറാത്ത്കൂട്ടക്കൊല എന്നിവയെ കുറിച്ച് മൗനി ആയിരിക്കുകയും ഈ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന പ്രശനം ഉന്നയിക്കാന്‍ പുരോഗമനപക്ഷത്തെന്നു അവകാശപ്പെടുന്ന നമ്മുടെ കവി ഉള്‍പ്പെടെയുള്ള സംഘം തയ്യാറാകാതിരിക്കുകയും ജ്ഞാനപീഠം അവാര്‍ഡിന് തപസ്യകവിയെ ശുപാര്‍ശ ചെയ്യുകയും ചെയ്ത പ്രകരണങ്ങള്‍ ഓര്‍ക്കുക. ഇപ്പോള്‍ സംഘപരിവാര്‍ ഒച്ച ഉണ്ടാക്കുന്നെങ്കില്‍ അത് നെഗറ്റീവ് ശബ്ദത്തിന്റെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച്’നന്നാകാനുള്ള ‘ ആസൂത്രിത ശ്രമമായി കാണുന്നത്തില്‍ യുക്തിയുണ്ട് .

7 .ഈ കൃതിയാണോ മലയാളത്തിലെകവിതയില്‍ നിന്നും സമ്മാനിതമാകേണ്ടത്?

8. കവിതക്കു അവാര്‍ഡ് നിശ്ചയിക്കുന്നതു കോടതിയാകുന്നത് മറ്റൊരു ഗതികേട്

(ഫേസ്ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply