കനയ്യയോട് കെജ്രിവാള്‍ പറയുന്നത് സീതയോട് രാമന്‍ പറഞ്ഞതുതന്നെ

സത്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ തന്നെ ജില്ലാ മജിസ്ട്രേറ്റിനെ വെച്ച് കനയ്യയ്‌ക്കെതിരെയുള്ള ചാര്‍ജുകള്‍ അന്വേഷിച്ചിരുന്നു. 2016 ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കനയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സാക്ഷികളില്‍ ഒരാള്‍ പോലും കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരുന്നു. ഉമര്‍ ഖാലിദിന റിപ്പോര്‍ട്ട് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു എന്നത് ശരിയാണ്.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദുമുള്‍പ്പെടെയുള്ള മുന്‍ വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യാന്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള . ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ അനുമതി വിവാദമായിരിക്കുകയാണല്ലോ. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ ഒരു വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നാലുവര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ്. വിചാരണ ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു.
തങ്ങള്‍ക്കെതിരെ വിചാരണക്കു അനുമതി നല്‍കിയ നടപടിയെ കനയ്യയും ഉമര്‍ഖാലിദും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ കേസിന്റെ പേരു പറഞ്ഞ് ഇവരെ നിരന്തരമായി രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന ബിജെപിയുടെ നടപടി ഇതോടെ അവസാനിപ്പിക്കാനാവുമെന്നാണ് അവര്‍ പറയുന്നത്. ‘എത്രയും വേഗം പ്രത്യേക കോടതി രൂപീകരിക്കണം; തെളിവുകള്‍ ഹാജരാക്കണം, പെട്ടെന്ന് വിചാരണ നടത്തണം. പാല് പാലായും വെള്ളം വെള്ളമായും മാറണം. രാജ്യദ്രോഹനിയമത്തിന്റെ പേരുപറഞ്ഞു സ്‌കൂള്‍ കുട്ടികളെ വരെ ദ്രോഹിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ രാജ്യത്തു നടത്തുന്നത്. നിയമങ്ങള്‍ എങ്ങിനെയാണ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നത് നാട്ടുകാര്‍ കാണട്ടെ.’ എന്നാണ് കനയ്യ പറയുന്നത്. ഒന്നുകില്‍ കനയ്യ ട്രോളിയതാണിത്. അല്ലെങ്കില്‍ ചെയ്യാത്ത കുറ്റത്തിന് നിരന്തരമായി ആക്ഷേപിക്കപ്പെടുന്ന ഒരാളുടെ തികച്ചും നിസ്സഹായതയില്‍ നിന്നുള്ള ശബ്ദം. അതേസമയം ബിജെപിയുടെ ഇവര്‍ക്കെതിരായുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഇതൊരു നല്ല അവസരമാണെന്നു പറഞ്ഞ് ഡെല്‍ഹി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കാന്‍ പലരും രംഗത്തിറങ്ങിയിട്ടുണ്ട്. കനയ്യക്ക് അഗ്‌നിശുദ്ധി വരുത്താന്‍ കിട്ടിയ അവസരമാണതത്രെ. പണ്ട് നാട്ടുകാരെ ഭയന്ന് സീതയോട് അഗ്നിശുദ്ധി വരുത്താനാവശ്യപ്പെട്ട ശ്രീരാമനെയാണ് ഓര്‍മ്മവരുന്നത്.

സത്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ തന്നെ ജില്ലാ മജിസ്ട്രേറ്റിനെ വെച്ച് കനയ്യയ്‌ക്കെതിരെയുള്ള ചാര്‍ജുകള്‍ അന്വേഷിച്ചിരുന്നു. 2016 ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കനയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സാക്ഷികളില്‍ ഒരാള്‍ പോലും കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരുന്നു. ഉമര്‍ ഖാലിദിന റിപ്പോര്‍ട്ട് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു എന്നത് ശരിയാണ്. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞ് സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ദേശദ്രോഹകുറ്റം ചുമത്താനുള്ള കേജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനമാണ് സത്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഡെല്‍ഹി തെരഞ്ഞെടുപ്പിലും വംശീയ കൂട്ടക്കൊലയിലുമെടുത്ത സംശയകരമായ നിലപാടിന്റെ തുടര്‍ച്ച തന്നെയാണിത്. പ്രത്യേകിച്ച എ എ പി എംപിതന്നെ കൊലപാതകകുറ്റം ആരോപിക്കപ്പെട്ട സമയത്ത്.

ആഗസ്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാണ് ഇപ്പള്‍ കനയ്യ. ഈ സാഹചര്യത്തില്‍ ദേശദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്ന വ്യക്തിയാണ് കനയ്യ എന്ന നിലയില്‍ വന്‍പ്രചാരണമായിരിക്കും ബിജെപി നടത്താന്‍ പോകുന്നത്. അതിനുള്ള അവസരമാണ് കെജ്രിവാള്‍ ഉണ്ടാക്കികൊടുത്തിരിക്കുന്നത്. മാത്രമല്ല സഞ്ജീവ് ഭട്ടിന്റെ അനുഭവം മുന്നിലുള്ളപ്പോള്‍ നടക്കുന്ന അഗ്നിശുദ്ധി എന്തായിരിക്കും എന്ന് ചിന്തിക്കാവുന്നതാണ്. പലപ്പോഴും കോടതികളും തങ്ങളുടെ കൈപിടിയിലൊതുക്കുന്നതില്‍ സംഘപരിവാര്‍ വിജയിക്കുന്ന കാഴ്ചകള്‍ കാണുമ്പോഴാണ് ഈ അഗ്നിശുദ്ധി വാദം എന്നതാണ് തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply