രാഷ്ട്രീയകൊലപാതകികളുടെ രാഷ്ട്രീയം

എന്താണ് രാഷ്ട്രീയകൊലപാതകള്‍? ആരാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കാരണക്കാര്‍? ഇത് എങ്ങനെ അവസാനിപ്പിക്കാം?

രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ സംഘടനകളും നടത്തുന്ന കൊലപാതകങ്ങളെയാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു പറയുന്നത്. കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും കൊലപാതകികളെ സംരക്ഷിക്കുന്നതിലും പല പാര്‍ട്ടികളും സംഘടനകളും നേതൃത്വം നല്‍കുന്നു. ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ വിശേഷിച്ചും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലപാതകങ്ങള്‍ നടത്തുന്നത് മുഖ്യമായും RSS/BJP, CPM, SDPI പോലുള്ള മുസ്ലീം തീവ്രവാദ പ്രസ്ഥാന ങ്ങള്‍ എന്നിവയാണ്. ഈ മൂന്നു കൂട്ടരുടെയും കാഴ്ചപ്പാടുകളും സംഘടനാ രീതികളും ജനകീയ അടിത്തറയും ഭിന്നമാണ്. എന്നാല്‍ പൊതുവായ ചില സ്വഭാവങ്ങള്‍ ഉളളതായി കാണാം.

മൂന്നു കൂട്ടരും ഇന്ത്യന്‍ ഭരണഘടനക്ക് മൗലികമായി എതിരാണ്. അത് പൊളിച്ചടുക്കാന്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥ നിലനിറുത്തുകയല്ല അതിനെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഫാസിസ്റ്റ് ഭരണവ്യവസ്ഥയിലേക്ക് രാജ്യത്തെ മാറ്റി തീര്‍ക്കാനാണ് മൂന്നു കൂട്ടരും ശ്രമിക്കുന്നത്. ഹിന്ദുമതരാഷ്ടവാദവും ഇസ്ലാമിക രാഷ്ട്രവാദവും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ഫാസിസമാണ്. RSS/BJPയും ഇസ്ലാമിക തീവ്രവാദികളും മതഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകള്‍ രാഷ്ട്രീയഫാസിസ്റ്റുകളുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ മൂന്നു കൂട്ടരുടെയും പ്രവര്‍ത്തന രീതികളിലും ഇതുപോലെ പല സമാനതകള്‍ കാണാം. മൂവരും നിയമവിധേയ പ്രവര്‍ത്തനവും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നു. പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്നു. സായുധമായി ആക്രമിച്ച് രാഷ്ട്രീയ ശത്രുക്കളെ കൊല്ലുന്നതിനുളള പരിശീലനം കൊടുത്ത സേനകള്‍ മൂന്നു കൂട്ടര്‍ക്കും ഉണ്ട്. RSS തന്നെ സായുധസേനയും BJP അതിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലുളള പാര്‍ട്ടിയുമാണ്.

ഇക്കൂട്ടരുടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും രഹസ്യവും പരസ്യവുമായ പ്രവര്‍ത്തനത്തിന്റെയും ഭാഗമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍. ഈ പ്രവര്‍ത്തന രീതി തുടരുന്നിടത്തോളം രാഷ്ട്രീയ കൊലപാതകള്‍ക്ക് അവസാനിക്കുകയില്ല.സാധാരണ നടക്കുന്ന നിയമ നടപടികളെ അതിജീവിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. ഇതുപോലുളള കാഴ്ചപ്പാടും സംഘടന സ്വഭാവവും ഉളള പ്രസ്ഥാനങ്ങള്‍ക്കു മാത്രം കഴിയുന്ന കാര്യമാണ് ആസൂത്രിത കൊലപാതകങ്ങള്‍.

കേരളത്തില്‍ RSS/BJP, കമ്മ്യൂണിസ്റ്റുകള്‍, മുസ്ലീം തീവ്രവാദികള്‍ എന്നിവയുടെ കണക്കെടുത്താല്‍ ഈ ഫാസിസ്റ്റു ശക്തികള്‍ക്ക് ഭൂരിപക്ഷം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നു കാണാം. മതനിരപേക്ഷ ജനാധിപത്യ ചിന്താഗതിക്കാര്‍ ന്യൂനപക്ഷമായി തീര്‍ന്നിരിക്കയാണ്. ഇവര്‍ സംഘടനാശക്തിയിലും മാധ്യമരംഗത്തും മുന്നിട്ടു നില്‍ക്കുന്നു. കൂടാതെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും വരുതിയിലാക്കിയിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.കൊലപാതക രാഷ്ട്രീയത്തിന് ജനസമ്മതി നേടിയ അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. കൊന്നാലും മരിച്ചാലും അംഗീകാരത്തിന് കുറവു സംഭവിക്കുന്നില്ല. വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വന്‍ വിജയം നേടുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു.

കേരളത്തെ ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ സമൂഹമായി മാറ്റി തീര്‍ക്കുന്നതിനും രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും കഴിയണമെങ്കില്‍ ഈ ഫാസിസ്റ്റുകളെ തുറന്നു കാണിക്കാന്‍ മതനിരപേക്ഷ ജനാധിപത്യപാര്‍ട്ടികളും സ്വതന്ത്ര വ്യക്തികളും മുന്നോട്ടുവരണം. അതിനു ഫലപ്രദമായി കഴിയുന്നില്ലതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ഇവയുടെ കാഴ്ചപ്പാടിന്റെയും പ്രവര്‍ത്തനരീതിയുടെയും ഭാഗമാണ് രാഷ്ട്രീയകൊല പാതകങ്ങളെന്നും അവ ആസൂത്രിതമായി നടത്തുന്നതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. രാജ്യത്തെ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയും അട്ടിമറിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടി ജനങ്ങളില്‍ നിന്ന് ഒററപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമെ രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുളളു. ആശയതലത്തിലും രാഷ്ട്രീയതലത്തിലുമാണ് ഇതു നടക്കേണ്ടത്. അതിനായി ജനങ്ങള്‍ക്ക് ജനാധിപത്യപാര്‍ട്ടികളും ഫാസിസ്റ്റു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply