ബുദ്ധിജീവികള്‍ അധികാരവ്യവസ്ഥയില്‍ നിന്ന് വിട്ടുനില്‍ക്കണം

സൈദ്ധാന്തികതയും പ്രായോഗികതയും ഒരുപോലെ കൂടിച്ചേരുമ്പോഴേ ബുദ്ധിജീവികളുടെ കര്‍ത്തവ്യം പൂര്‍ണമാകുന്നുള്ളു എന്ന് ആനന്ദ് പറഞ്ഞു. കേവല സൈദ്ധാന്തികത ഗുണം ചെയ്യുകയില്ല. നോംചോംസ്‌കിയെപോലെ ഉള്ളവര്‍ ലോകത്തെ എല്ലാ മുന്നേറ്റങ്ങളുമായും ഐക്യപ്പെടാന്‍ ശ്രമിക്കുന്നവരാണ്.

ഈ രാജ്യം ജാതിവ്യവസ്ഥയാല്‍ വിഭജിതമാണെന്നും എന്നാല്‍ പൊതുവില്‍ സവര്‍ണ ഉപരിവര്‍ഗങ്ങളില്‍ നിന്നു വന്നവരായതിനാല്‍ നമ്മുടെ ബുദ്ധിജീവികള്‍ അതു വേണ്ടത്ര മനസ്സിലാക്കുന്നില്ലെന്നും ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ആനന്ദ് ടെല്‍തുമ്പ്‌ദെ. തൃശൂരില്‍ നടന്ന വി അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ ‘പൊതുബുദ്ധിജീവികളും കര്‍ത്തവ്യങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബുദ്ധിജീവികള്‍ ആരാണെന്നും എന്താണ് അവരുടെ കര്‍ത്തവ്യമെന്നും തനിക്ക് വ്യക്തമായ ബോധ്യം ലഭിച്ചത് നരേന്ദ്ര ധാഭോല്‍കറും ഗോവിന്ദ് പന്‍സാരെയും എം.എന്‍.കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും വെടിയേറ്റ് വീണപ്പോഴാണ്. തന്റെ സുഹൃത്തുക്കളും താനുമടക്കമുള്ളവര്‍ ഭീമ കോരേഗാവ് കള്ളക്കേസില്‍ വേട്ടയാടപ്പെടുമ്പോള്‍ അതു കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുകയാണ്. രാജ്യത്തെ മുഴുവന്‍ അധികാരവും ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന ഈ സാഹചര്യത്തില്‍, ജനാധിപത്യവും യുക്തിചിന്തയും തകരുന്ന ഈ സാഹചര്യത്തില്‍, ആരാണ് ബുദ്ധിജീവികള്‍, എന്താണ് അവരുടെ കര്‍ത്തവ്യം എന്നതു കൂടുതല്‍ പ്രസക്തമാണ്. ബുദ്ധിജീവികള്‍ സമൂഹത്തില്‍ സൈദ്ധാന്തിയകമായും പ്രായോഗികമായും ഇടപെടുന്നവരായിരിക്കണം. നയപരമായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കൂട്ടകുരുതികളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരായിരിക്കണം. തങ്ങളുടെ വൈജ്ഞാനികമായ കഴിവുകള്‍ അധികാരമില്ലാത്ത ജനങ്ങളുടെ ഭാഗത്തു നില്‍ക്കാന്‍ ഉപയോഗിക്കണം. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊള്ളുകയും വേണം. അധികാര വ്യവസ്ഥയോടും അതിന്റെ അനൂകൂല്യങ്ങളോടും ബുദ്ധിജീവികള്‍ വിട്ടു നില്‍ക്കണം. അധികാര കേന്ദ്രവുമായി ചേര്‍ന്ന് നില്‍കുന്നവരെ ബുദ്ധിജീവി എന്നു വിളിക്കാനാവില്ല. അവരെന്നും അധികാര ശക്തികളുടെ വിരുദ്ധ ചേരിയിലാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈദ്ധാന്തികതയും പ്രായോഗികതയും ഒരുപോലെ കൂടിച്ചേരുമ്പോഴേ ബുദ്ധിജീവികളുടെ കര്‍ത്തവ്യം പൂര്‍ണമാകുന്നുള്ളു എന്ന് ആനന്ദ് പറഞ്ഞു. കേവല സൈദ്ധാന്തികത ഗുണം ചെയ്യുകയില്ല. നോംചോംസ്‌കിയെപോലെ ഉള്ളവര്‍ ലോകത്തെ എല്ലാ മുന്നേറ്റങ്ങളുമായും ഐക്യപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ഒരു വശത്തു മുസ്ലിങ്ങളെയും ദളിതുകളെയും ആക്രമിക്കുകയും മറുവശത്തു ഇന്ത്യയുടേതായ ഒരു വിശിഷ്ട സാങ്കല്പിക ഭൂതകാലം വ്യാജമായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വൈജ്ഞാനികമായ മേഖലയിലും പൊതുസമൂഹത്തിലും ഇതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടാകുന്നില്ല. എല്ലാ സാമൂഹിക അധികാര സ്ഥാപനങ്ങളെയും സംഘപരിവാര്‍ കൈയടക്കിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥ പോലും അതില്‍ നിന്നും വ്യത്യസ്തമല്ല, ഇതിനെല്ലാമെതിരെ ഒരു വിഭാഗം ബുദ്ധിജീവികളില്‍ നിന്നുണ്ടായ പ്രതിരോധം സര്‍ക്കാര്‍ വക ബുദ്ധിജീവികളാല്‍ അട്ടിമറിക്കപ്പെട്ടു. രാജത്താകമാനം ബുദ്ധിജീവികള്‍ക്ക് എതിരായും യുക്തിചിന്തക്ക് എതിരായും ശക്തമായ പ്രചാരണം നടക്കുന്നു. ദേശീയതയേയും സൈന്യത്തേയും മതത്തേയുമെല്ലാം അതിനായി ഉപയോഗിക്കുന്നു. 2010 നുശേഷം രാജ്യത്തു പശുക്കളുമായി ബന്ധപ്പെട്ട നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 96% ആളുകളും മുസ്ലിങ്ങളാണ് ബാക്കി ദളിതുകളും. അതില്‍ തന്നെ 97% സംഭവിച്ചതും 2014നു ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി

[widgets_on_pages id=”wop-youtube-channel-link”]

പൊതുവില്‍ രാജ്യത്തു ബുദ്ധിജീവികള്‍ എന്ന നിലയില്‍ ഉയര്‍ന്നുവരുന്നവര്‍ സവര്‍ണ ഉപരിവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ ഇടപെടല്‍ ഈ സംവിധാനത്തെ ശക്തമായി ചോദ്യം ചെയ്യാന്‍ പര്യാപ്തമായിരുന്നില്ല. ദലിതുകള്‍, ആദിവാസികള്‍, മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ ഇവര്‍ക്കറിയില്ല. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു വ്യതിചലനം മാത്രമാണെന്നും ഇവര്‍ കരുതുന്നു. അവരില്‍ പലരും ഈ വ്യവസ്ഥിതിയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്. ഇത്രയധികം ബുദ്ധിജീവികള്‍ ഉണ്ടായിട്ടും ജാതിയെക്കുറിച്ചു പഠിക്കുവാന്‍ കാള്‍ മാര്‍ക്‌സിനു വരേണ്ടി വന്നത് അതുകൊണ്ടാണ്. ആദ്യമായി ജാതിയെക്കുറിച്ചു പഠിച്ചത് കാള്‍ മാര്‍ക്‌സ് ആയിരുന്നു. ബ്രിട്ടീഷുകാര്‍ വന്നത് സാമ്പത്തിക താല്പര്യത്തിനായിരുനെങ്കിലും അവര്‍ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു എങ്കിലും താഴെത്തട്ടിലുള്ളവര്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ബ്രിട്ടീഷ് കാലഘട്ടം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് നാം ഓര്‍ത്തിരിക്കണം. ബുദ്ധിജീവികള്‍ക്ക് വിപ്ലവം നടത്താന്‍ കഴിയില്ലെന്നും അവര്‍ക്ക് ജനങ്ങളുമായി ഇടപഴകാനും സംസാരിക്കാനും മാത്രമേ കഴിയുള്ളു എന്നും പറഞ്ഞ ആനന്ദ് അതിന്റെ തുടര്‍ച്ച ഉണ്ടാക്കേണ്ട മാധ്യമങ്ങള്‍ സംഘ്പരിവാറിന്റെ പാളയത്തിലാണെന്നും ചൂണ്ടികാട്ടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply