സ്വമേധയാ രൂപം കൊള്ളുന്ന നിസ്സഹകരണ പ്രസ്ഥാനത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്. ഈ പ്രക്ഷോഭങ്ങളുമായി ഐക്യപ്പെട്ട് മുഴുവന്‍ ജനങ്ങളുടേയും നിലപാടും പോരാട്ടവുമാക്കി ഇതിനെ മാറ്റാനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.

ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമായ പൗരത്വഭേദഗതി ബില്ലിനെതിരായ പോരാട്ടം രാജ്യമാകെ ശക്തമാകുകയാണല്ലോ. നിസ്സഹകരണപ്രസ്ഥാനം എന്ന ശക്തമായ സമരമുറയിലേക്കാണ് രാജ്യം നീങ്ങുന്നത്. തീര്‍ച്ചയായും ഈ പോരാട്ടങ്ങളോട് ഐക്യപ്പെടാനാണ് ഓരോ ഇന്ത്യക്കാരനും തയ്യാറാകേണ്ടത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്. ഇരുകൂട്ടരും ഐക്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറായിരിക്കുന്നു. കൂടാതെ സമസ്തയെ പോലുള്ള മുസ്ലിം പ്രസ്ഥാനങ്ങളും രംഗത്തുവരുന്നു. ഈ പ്രക്ഷോഭങ്ങളുമായി ഐക്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും നിലപാടും പോരാട്ടവുമാക്കി ഇതിനെ മാറ്റാനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.

സ്വാതന്ത്ര്യസമരത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ ഗാന്ധി പറഞ്ഞത്, നിങ്ങളുടെ മനസ്സാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയാത്തതിനെയൊന്നും അംഗീകരിക്കരുതെന്നും അവയോട് നിസ്സഹകരണം പ്രഖ്യാപിക്കണമെന്നുമാണ്. അത്തരമൊരു ചരിത്രസന്ദര്‍ഭം തന്നെയാണ് ഇപ്പോഴും സംജാതമായിട്ടുള്ളത്. ജനാധിപത്യ ഇന്ത്യയുടെ മനസ്സാക്ഷിക്ക് എതിരാണ് ഈ ഭേദഗതി. ഒപ്പം ഭരണഘടനാ മൂല്യങ്ങള്‍ക്കും. അതിനാല്‍ തന്നെ വിശാലമായ ഒരു നിസ്സഹകരണ പ്രസ്ഥാനം രൂപം കൊള്ളണം. സ്വമേധയാ അത്തരമൊരു മുന്നേറ്റമുണ്ടായാലേ ജനാധിപത്യ ഇന്ത്യക്ക് ഭാവിയുള്ളു. അഖിലേന്ത്യാതലത്തില്‍ രൂപം കൊള്ളുന്ന ഈ പ്രസ്ഥാനത്തോട് സഹകരിക്കാനാണ് മറ്റെല്ലാ ഭിന്നതകളും മാറ്റ്ിവെച്ച്, കേരളത്തിലെ മുഴുവന്‍ പ്രസ്ഥാനങ്ങളും ഇപ്പോള്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply