പ്രവാസികളുടെ മടക്കയാത്രയ്ക്ക് കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തണം

ദുരന്തങ്ങളിലും അടിയന്തര ഘട്ടങ്ങളിലും അര്‍ഹരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നതിനുവേണ്ടിയാണ് 2009ല്‍ ഇന്ത്യാ ഗവണ്മെന്റ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) എന്ന ക്ഷേമനിധി രൂപീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഓരോ സേവനങ്ങളുടെ മേലും ചുമത്തപെട്ടിട്ടുള്ള അധിക ലെവി വഴിയാണ് ഇതിലേക്കുള്ള ഫണ്ട് കണ്ടെത്തിപ്പോരുന്നത്. ഇതാകട്ടെ ബഹുഭൂരിഭാഗവും പ്രവാസികളില്‍ നിന്നാണ് സ്വരൂപിക്കപ്പെടുന്നതും.

ഗള്‍ഫിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കുടുങ്ങിപ്പോയ ഇന്ത്യന്‍ പ്രവാസികളുടെ മടക്കയാത്രയ്ക്ക് സഹായകമാകുന്ന വിധത്തില്‍ പ്രവാസികള്‍ക്കുവേണ്ടിയുള്ള കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് വിവിധ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വരാജ്യത്തേക്കു മടങ്ങാനുള്ള യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടത് അവരുടെ അവകാശമാണെന്ന ബോദ്ധ്യത്തില്‍ അവരുടെ ആവശ്യത്തോട് തങ്ങള്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയാണെന്ന് പ്രസ്താവന പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെയും എംബസ്സി അധികൃതരുടെയും നിഷേധാത്മക നിലപാടിനെ തങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കന്നതായും പ്രസ്താവനയില്‍ പറയുന്നു.

ദുരന്തങ്ങളിലും അടിയന്തര ഘട്ടങ്ങളിലും അര്‍ഹരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നതിനുവേണ്ടിയാണ് 2009ല്‍ ഇന്ത്യാ ഗവണ്മെന്റ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) എന്ന ക്ഷേമനിധി രൂപീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഓരോ സേവനങ്ങളുടെ മേലും ചുമത്തപെട്ടിട്ടുള്ള അധിക ലെവി വഴിയാണ് ഇതിലേക്കുള്ള ഫണ്ട് കണ്ടെത്തിപ്പോരുന്നത്. ഇതാകട്ടെ ബഹുഭൂരിഭാഗവും പ്രവാസികളില്‍ നിന്നാണ് സ്വരൂപിക്കപ്പെടുന്നതും. വിവരാവകാശ നിയമം വഴി അന്വേഷിച്ചപ്പോള്‍ കിട്ടിയ രേഖയനുസരിച്ച്, 2018 വരെ റിയാദ് ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും മാത്രമായി 28 കോടിയില്‍പ്പരം രൂപ ഈ ഫണ്ടില്‍ ഉപയോഗിക്കപ്പെടാതെ കിടപ്പുള്ളതായി വെളിപ്പെട്ടു. സ്വാഭാവികമായും അതിപ്പോള്‍ 35 കോടിയോളമെത്തിയിട്ടുണ്ടാകും. ദുരന്ത സാഹചര്യങ്ങളില്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഈ പണമുപയോഗിക്കാമെന്നും അതിനുള്ള വിവേചനാധികാരം അതത് ഇന്ത്യന്‍ മിഷനുകള്‍ക്കാണ് എന്നുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

കോവിഡ്-19 ന്റെ ഈ ദുരിത ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റോ ഇന്ത്യന്‍ എംബസികളോ ഈ ക്ഷേമനിധി വിനിയോഗിക്കുന്നതില്‍ യാതൊരുത്തരവാദിത്തവും ഏറ്റെടുക്കിന്നില്ല എന്നത് തങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.. ഇന്ത്യന്‍ പ്രവാസികളില്‍ നിര്‍ധനരും നിസ്സഹായരുമായവരെ നാട്ടിലെത്തിക്കുന്നതിന് പ്രവാസി ക്ഷേമനിധി ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസ്സികളോടും അവര്‍ ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply