അമിത്ഷാക്കെതിരെ നിരോധനമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ .

ബില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതിയും വിമര്‍ശിച്ചു.

പൗരത്വ നിയമഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യയിലെ പ്രധാന നേതാക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ . തെറ്റായ ദിശയില്‍ അപകടകരമായ വ്യതിയാനമാണ് ഈ ബില്‍ നല്‍കുന്നതെന്നാണ് കമ്മീഷന്റെ നിലപാട്. മതനിരപേക്ഷതയും ബഹുസ്വരതയും വഴി സമ്പന്നമായ ഇന്ത്യാ ചരിത്രത്തെയും മതവിശ്വാസത്തിന് അതീതമായി നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയെയും ഇത് തകര്‍ക്കും. പൗരത്വ നിയമ ഭേദഗതിയും ദേശീയപൗരത്വ രജിസ്റ്ററും കോടിക്കണക്കിനു മുസ്ലിങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കും. നിരവധി ് മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നും കമ്മീഷന്‍ ആശങ്കപ്രകടിപ്പിച്ചു. ബില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതിയും വിമര്‍ശിച്ചു.

അതേസമയം പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. അയല്‍ രാജ്യങ്ങളിലെ പീഡനത്തെതുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടതെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply