കിളികളും കവികളും നേരത്തെ ഉണരുന്നു – സുഗതകുമാരി ടീച്ചര്‍ക്ക് വിട 

ഇതായിരുന്നു അവരുടെ സത്യവാങ് മൂലം – അതെ, ഞാന്‍ മരക്കവി തന്നെ. കാടിന്റെ കവി. ഇലകളുടേയും പൂക്കളുടേയും കവി . പ്രകൃതിയുടെ, പരിസ്ഥിതിയുടെ കവി. ഭൂമിക്കൊരു ഭാവിയുണ്ടെങ്കില്‍ ആ ഭാവിയുടെയും കവി.

മരക്കവി എന്ന് തള്ളിപ്പറയപ്പെട്ടവരിലൊരാളായിരുന്നു സുഗതകുമാരി. എഴുപതുകളില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയതും അങ്ങനെതന്നെയായിരുന്നു ഇതായിരുന്നു അവരുടെ സത്യവാങ് മൂലം – അതെ, ഞാന്‍ മരക്കവി തന്നെ. കാടിന്റെ കവി. ഇലകളുടേയും പൂക്കളുടേയും കവി . പ്രകൃതിയുടെ, പരിസ്ഥിതിയുടെ കവി. ഭൂമിക്കൊരു ഭാവിയുണ്ടെങ്കില്‍ ആ ഭാവിയുടെയും കവി. പക്ഷേ നിങ്ങള്‍ പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യന്റെ വര്‍ത്തമാനത്തിലും ഭാവിയിലും അതേപോലെ താല്പര്യമെടുക്കാത്തതെന്ത് ? തിരിച്ചും ചോദിക്കാമല്ലോ: നിങ്ങളെന്താണ് മനുഷ്യന്റെ നിലനില്പിന്നടിസ്ഥാനമായ ഭൂമിയുടെ വര്‍ത്തമാനത്തിലും ഭാവിയിലും ഒട്ടും താല്പര്യമെടുക്കാത്തത് ? എഴുപതുകളില്‍ നടക്കാതെ പോയ ആ ഗ്രീന്‍ – റെഡ് ഡയലോഗ് പുനാരംഭിച്ചത് എണ്‍പതുകളിലായിരുന്നു. നരകമായി തീര്‍ന്നിരുന്ന കേരളത്തിലെ മനോരോഗാശുപത്രികളില്‍ ഇടപെട്ടുകൊണ്ട് തൃശ്ശൂരും തിരുവനന്തപുരത്തും ഞങ്ങള്‍ക്കൊരു പൊതുസം വാദ-പ്രവര്‍ത്തന ഭൂമികയുണ്ടായി .പശ്ചിമഘട്ട രക്ഷായാത്രയിലുമവര്‍ പങ്കെടുത്ത് കവിത പാടി ഞങ്ങളെ ഉത്തേജിപ്പിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നാം കവികള്‍.. കിളികളും കവികളുമാണ് നേരത്തെ ഉണരുന്നത്, ഉണരേണ്ടത്. അടിയന്തിരാവസ്ഥക്കാലത്ത് അവരെഴുതിയ കവിതയിലെ പോലും വരികള്‍ ഇങ്ങനെയായിരുന്നു: കിട്ടേണ്ടത് കിട്ടി, ഞങ്ങളടങ്ങിയിരിക്കുന്നു, സ്വാതന്ത്ര്യത്തിന്‍ മദ്യക്കോപ്പ കമഴ്ത്തിയിരിക്കുന്നു. സുഗതകുമാരി ശരിക്കും ആഗ്രഹിച്ച ജീവിതം ജീവിക്കാന്‍ തുടങ്ങിയത് സുജാതാദേവിയായിരുന്നു .അവരുടെ ജീവിതത്തിലെ ആഘാതങ്ങളും പിന്നീടുള്ള മരണവും ടീച്ചറെ ശരിക്കും വീഴ്ത്തി .സുജാതയുടെ മരണത്തിനടുത്ത ദിവസമാണ് സുഹൃത്ത് കൃഷ്ണപ്രഭയുമൊത്ത് വീട്ടില്‍ ചെന്ന് ടീച്ചറെ കാണുന്നത്. ചന്ദ്രമതി ടീച്ചര്‍ അപ്പോള്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു: ”ഞാനും വീണുപോയി സിവിക്കേ .അവളില്ലാത്ത എന്റെ ജീവിതം ഇനി എന്തു ജീവിതമാണ്! അവളായിരുന്നു എന്നെ കാട്ടിലേക്കും മേട്ടിലേക്കുമെല്ലാം വലിച്ചിറക്കിക്കൊണ്ടു പോയത് .ഇല്ല. ഇനി ഇവിടെ നിന്നെഴുന്നേല്‍ക്കലില്ല.”

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇല്ല. സുഗതകുമാരി ടീച്ചര്‍ പിന്നീടെണീറ്റില്ല. ഇപ്പോള്‍ … മനുഷ്യര്‍ വീടുകളില്‍ സ്വയം അടക്കപ്പെട്ടതിനാല്‍ കിളികളുടെ ഒച്ച കൂടുതല്‍ തിരിച്ചറിയപ്പെടുന്ന കാലത്താണാ മരണം. മരക്കവിയെന്ന് പ്രകൃതിയേയും പരിസ്ഥിതിയേയും പറ്റി പറയുന്ന ഒരാളും ഇകഴ്ത്തപ്പെടുകയുമില്ലിന്ന്. ഉറപ്പ്. കിളികളോടൊപ്പം നേരത്തെ ഉണരണേ എന്ന ഉത്തരവാദിത്തം ഞങ്ങള്‍ കവികള്‍ എപ്പോഴും ഓര്‍മിക്കുകയും ചെയ്യും. ടിച്ചറേ, വിട …

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply