സംവരണ സംരക്ഷണവും വിപുലീകരണവും രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്

മുസ്‌ളീം വംശഹത്യയെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ വിജയിച്ച ഗുജറാത്തിലാണ് ആദ്യത്തെ സംവരണ വിരുദ്ധ കലാപം നടന്നതെന്നത് യാദൃച്ഛികമല്ല .1960 -കള്‍ മുതല്‍ ഇത്തരം വംശീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട് .ഇതിനു സമാന്തരമായി കീഴാള പ്രതിരോധങ്ങളും ഉണ്ടാവുന്നുണ്ട് .എങ്കിലും ,കോടതികള്‍ ,ഉദോഗസ്ഥ മേധാവിത്വം എന്നിവകൊണ്ട് അതിനെ പരമാവധി തകര്‍ക്കാന്‍ സവര്‍ണ്ണ മേധാവിത്വം രംഗത്തുണ്ട്

സമൂഹത്തിന്റെ വികാസം അല്ലെങ്കില്‍ ഒഴുക്കിനെ പറ്റി പ്രധാനമായും മൂന്നു കാര്യങ്ങളാണ് നിലവിലുള്ളത് എന്നാണ് Gilles Deleuzeഎന്ന ചിന്തകന്‍ നിരീക്ഷിക്കുന്നത് .

ഒന്ന് ;ഇവല്യൂഷനറി തിയറി അഥവ പരിണാമ സിദ്ധാന്തം .സമൂഹത്തിലെ യാഥാസ്ഥിതികരും ഹിന്ദുത്വവാദികള്‍ പോലുള്ള പ്രതിലോമകാരികളും ഈ സിദ്ധാന്തത്തിന്റെ വ്യക്താക്കളാണ് .ഇതനുസരിച്ചു ശക്തര്‍ എപ്പോഴും വിജയിക്കുന്നവരും തങ്ങളുടെ സ്ഥാനം നിലനിറുത്തുന്നതിനു വേണ്ടി ദുര്‍ബലര്‍ക്കു മേല്‍ അവര്‍ നടത്തുന്ന ഹിംസ ന്യായീകരിക്കപ്പെടാവുന്നതുമാണ് .

രണ്ടാമത്തേത് റെവല്യൂഷനറി തിയറിയാണ് .ഒരുവിഭാഗം സോഷ്യലിസ്റ്റുകള്‍ മുതല്‍ വിവിധ തരത്തിലുള്ള റാഡിക്കലുകള്‍ വരെ ഈ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്നു .സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ മുന്‍കൈയുള്ള വിപ്ലവസമരങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും അധികാര വ്യവസ്ഥയെ മാറ്റിമറിക്കും എന്നാണ് ഇതു വിവക്ഷിക്കുന്നത് .

മൂന്നാമത്തേത് ,ട്രാന്‍സ്‌ഫോര്‍മേറ്റീവ് തിയറി അഥവ പരിവര്‍ത്തനാത്മക സിദ്ധാന്തമാണ് .നിയതമായ ദേശീയത -വര്‍ഗ്ഗ -വംശ ഘടനകള്‍ക്ക് പുറത്തായ കീഴാളര്‍ ,,ആദിവാസി ജനതകള്‍ ,സ്ത്രീകള്‍, വിവിധന്യൂനപക്ഷങ്ങള്‍ ,ട്രാസ്ജെന്‍ഡര്‍ സമുദായം അടക്കമുള്ള അരികുവല്‍ക്കരിക്കപ്പെട്ടവര്‍ കൂടുതലും അംഗീകരിച്ചിട്ടുള്ളത് ഇതാണ്. തങ്ങള്‍ക്കു ചരിത്ര പ്രവേശം കിട്ടാന്‍ പെട്ടന്നുള്ള മാറ്റങ്ങള്‍ക്കൊപ്പം നീണ്ടകാലം നിലനില്‍ക്കുന്ന സമരങ്ങളും വേണമെന്നു മാത്രമല്ല ,അവരുടെ ശാക്തീകരണത്തെയും ഉള്‍കൊള്ളുന്നതുമൂലമാണ് ഈ സിദ്ധാന്തം അവര്‍ക്കു കൂടുതല്‍ സ്വീകാര്യമാകുന്നത് .

സംവരണത്തെ മൂന്നാമത് പറഞ്ഞ ട്രാന്‍സ്‌ഫോര്‍മേറ്റീവ് വിഷയവുമായി ബന്ധപ്പെട്ടു കാണാമെന്നു തോന്നുന്നു .

കീഴാളര്‍ക്ക് സ്വത്ത് ,പദവി ,അധികാരം മുതലാവ ലഭ്യമാക്കുന്നു എന്നതിനൊപ്പം അകന്നു നിന്നവരെ അടുപ്പിക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് സംവരണത്തിന്റെ സവിശേഷത . അതുകൊണ്ടുതന്നെ സമൂഹത്തിലെ വരേണ്യര്‍ എക്കാലത്തും സംവരണത്തിനു എതിരാണ് .കാര്യക്ഷമത ,വിവിധ തരത്തിലുള്ള അസമാനതകള്‍ എന്നിവ ഉന്നയിച്ചുകൊണ്ട് സംവരണത്തെ എതിര്‍ക്കുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ,ഉദ്യോഗസ്ഥ മേധാവിത്വം ,കോടതികള്‍ എന്നിവ ഉപയോഗിച്ചു അതിനെ ഇല്ലായ്മ ചെയ്യാനും സകലശക്തിയും അവര്‍ വിനിയോഗിക്കുന്നു.

മുഖ്യധാര ഇടതുപക്ഷ മാകട്ടെ ,സംവരണത്തെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധിതിയായി തരം താഴ്ത്തുന്നു .

ഇന്ത്യയില്‍ കൊളോണിയല്‍ ഘട്ടത്തില്‍ നടന്ന കീഴാള ഉയിര്‍പ്പുകളുടെ ഫലമായിട്ടാണ് സംവരണം നിലവില്‍ വന്നത് .1919 ,1921 ,1927 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ ജാതി മാനദണ്ഡമായ സംവരണം നടപ്പിലാക്കുകയുണ്ടായി .1935 ലെ ഇന്ത്യാ ആക്ടിലും അത് ഉള്‍പ്പെടുത്തി .ഇപ്രകാരം ചരിത്രത്തിന്റെ ഭാഗമായ സംവരണത്തെ ഭരണഘടനയുടെ ഭാഗമാക്കാന്‍ ഡോ .ബി .ആര്‍ .അംബേദ്കര്‍ വഹിച്ച പങ്കിനെപ്പറ്റി എല്ലാവര്‍ക്കും അറിയാം

മുസ്‌ളീം വംശഹത്യയെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ വിജയിച്ച ഗുജറാത്തിലാണ് ആദ്യത്തെ സംവരണ വിരുദ്ധ കലാപം നടന്നതെന്നത് യാദൃച്ഛികമല്ല .1960 -കള്‍ മുതല്‍ ഇത്തരം വംശീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട് .ഇതിനു സമാന്തരമായി കീഴാള പ്രതിരോധങ്ങളും ഉണ്ടാവുന്നുണ്ട് .എങ്കിലും ,കോടതികള്‍ ,ഉദോഗസ്ഥ മേധാവിത്വം എന്നിവകൊണ്ട് അതിനെ പരമാവധി തകര്‍ക്കാന്‍ സവര്‍ണ്ണ മേധാവിത്വം രംഗത്തുണ്ട്

.സംവരണത്തിന് പരിധി നിശ്ചയിച്ചതും, പിന്നാക്ക -ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ക്രീമിലെയര്‍ ഏര്‍പ്പെടുത്തിയതും കോടതികളാണ് .കീഴാള വിഭാഗങ്ങളിലെ ഏറ്റവും ഉള്‍ക്കാഴ്ചയുള്ളവരും സമരസന്നദ്ധരുമായ ഇടത്തരക്കാരെയും ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തേയും സംവരണ അനുകൂല സമരങ്ങളില്‍ നിന്നും വേര്‍പെടുത്തി എന്നതാണ് ക്രീമിലെയര്‍ ഉണ്ടാക്കിയ അട്ടിമറി .

സംവരണത്തെ ഭരണനടപടികളിലൂടെ ഇല്ലായ്മ ചെയ്യുക മാത്രമല്ല ,സ്വകാര്യ -പൊതുമേഖല -സൈന്യം -ജുഡീഷ്യറി പോലുള്ള ഇടങ്ങളിലേക്ക് അതിനെ വിപുലീകരിക്കുകയും പ്രാതിനിധ്യ ജനാധിപത്യത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന പിന്നാക്കക്കാരെയും മുസ്ലീങ്ങളെയും ഉള്‍ക്കൊള്ളുകയും ചെയ്യുകയെന്ന മണ്ഡല്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ മറയ്ക്കാനുമാണ് കോടതികള്‍ അതീവ ജാഗ്രത കാണിക്കുന്നത് .

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട് .സംവരണ സംരക്ഷണത്തിനും അതിന്റെ വിപുലീകരണത്തിനും വേണ്ടിയുള്ള സമരവും രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ് .

ഫെബ്രുവരി 23 -ന് പ്രഖ്യാപിച്ചിട്ടുള്ള’ ഭാരത് ബന്ദ് ‘സംവരണത്തിന് എതിരെയുള്ള ഭരണകൂട ശക്തികളുടെ കടന്നാക്രമണത്തോടുള്ള പ്രതിരോധമാണ് .സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിനെ പിന്തുണക്കേണ്ടതുണ്ടെന്നു കരുതുന്നു .

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply