ജാതികോളനികളാകുന്ന സ്റ്റാഫ് റൂമുകള്‍

‘പൊതുമുതല്‍ സ്വകാര്യ മുതലാക്കുന്ന ജിഹാദില്‍ മറ്റാരേക്കാളും മുമ്പന്‍ നീ തന്നെ, നീ മാത്രമെന്ന് സത്യമായും ഞാന്‍ നിന്നോടു പറയുന്നു പി. എസ്.സി. വിജ്ഞാപനങ്ങളാണേ സത്യം ….’

കഴിഞ്ഞ മലയാളം ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തിനു തയ്യാറാക്കിയ .പി .എസ്.സി ലിസ്റ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ നിയമനം നടന്നത് മലപ്പുറം ജില്ലയില്‍ .102 പേര്‍ക്ക് ‘പൊതുജനത്തിന് ‘ ജോലിപദവി കിട്ടി. ഇസ്ലാം മതത്തിന് പ്രാബല്യമുള്ള ജില്ലയാണ് മലപ്പുറം . അവിടെ പൊതുവിടങ്ങള്‍ക്ക് അഭിമാനകരമായ വളര്‍ച്ച മാത്രമാണുള്ളത്.

ഏറ്റവും കുറവ് നിയമനം നടന്നത് കോട്ടയം ജില്ലയിലാണ് 3 പേര്‍ക്കുമാത്രമാണ് അവിടെ അധ്യാപക ജോലി കിട്ടിയത്. പത്തനംതിട്ടയില്‍ 6 ഉം എറണാകുളത്ത് 13 ഉം തൃശൂര്‍ 24 ഉം ആലപ്പുഴ 22 ഉം എന്നിങ്ങനെയാണ് പി. എസ്. സി. നിയമനത്തിന്റെ കണക്ക്. അതായത് ക്രിസ്ത്യന്‍ എയിഡഡ് സ്വകാര്യ വിദ്യാലയങ്ങള്‍ അപ്രമാദിത്വം പുലര്‍ത്തുന്ന പത്തനംതിട്ട , കോട്ടയം, എറണാകുളം, തൃശൂര്‍ ആലപ്പുഴ ജില്ലകളിലെ യഥാര്‍ത്ഥ പൊതുവിദ്യാലങ്ങളായ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കുട്ടികളെ കിട്ടാതെ വംശനാശത്തിലേക്കു വീണുകഴിഞ്ഞു എന്നാണ്. അവിടെയെല്ലാം പൊതുസ്റ്റാഫ്‌റൂമുകള്‍ ഇല്ല എന്നും ജാതിക്കോളനി സ്റ്റാഫുകള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരിക്കുന്നു എന്നും മനസ്സിലാക്കണം

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തവണ പി. എസ്.സി , മലയാളം ഹൈസ്‌കൂള്‍ തസ്തികയിലേക്ക് ‘പൊതുഉദ്യോഗാര്‍ത്ഥികള്‍ ‘ അപേക്ഷിച്ചപ്പോഴും കാര്യമായി പുറത്തു ചര്‍ച്ചയാവാത്ത ഇതേ പ്രശ്‌നമേഖലയുടെ സ്വാധീനം താഴെ പറയും വിധം സംഖ്യപ്പെടുന്നു. മലപ്പുറം ജില്ലയില്‍ 1012 പേര്‍ അപേക്ഷിച്ചപ്പോള്‍ പത്തനംതിട്ട 85 തൃശ്ശൂര് 358 എറണാകുളം 249 ആലപ്പുഴ 170 മാത്രമാണ് അപേക്ഷകര്‍ അതായത് വന്‍തുക കൈക്കൂലി നല്‍കാന്‍ ശേഷിയില്ലാത്തവരും സ്വകാര്യ മാനേജരുടെ ജാതി താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലാത്തവരുമായ എല്ലാവിഭാഗത്തിലെയും ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായും മലപ്പുറത്തും അതിന് വടക്കോട്ടുള്ള ജില്ലകളിലും അപേക്ഷിക്കുന്നു എന്നതാണ് സത്യം. യാതൊരു തത്വദീക്ഷയുമില്ലാതെ അധ്യാപകരെ നിയമിക്കുന്ന അനീതി കാലങ്ങളായിത്തുടരുകയാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ . അവ പൊതുവിദ്യാലയങ്ങള്‍ എന്ന് പ്രചരിപ്പിക്കപ്പെടുമ്പോഴും സംവരണം അടക്കമുള്ള വാദങ്ങളില്‍ കോടതിയില്‍ തങ്ങള്‍ സ്വകാര്യ സ്ഥാപനമാണ് എന്ന് വാദിച്ച് ജയിക്കുന്നതാണ് അനുഭവം.

പലപ്പോഴും തങ്ങള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയത്തെ കച്ചവടക്കണ്ണോടെ ഇകഴ്ത്തുന്ന നടപടികള്‍ എയ്ഡഡ് സ്വകാര്യ മാനേജ്‌മെന്റും അതിന്റെ ഉപജാപകവൃന്ദങ്ങളും കൂടി ഏറ്റെടുക്കുന്നു എന്നത് വ്യക്തമാണ്. ബഹുമാനപ്പെട്ട പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഈയടുത്ത് കേരള നിയമ സഭയില്‍ പ്രസംഗിച്ച കാര്യം പ്രധാനമാണ് 2020 – 21 വര്‍ഷത്തില്‍ മാത്രം 5740.85 കോടിരൂപയാണ് എയ്ഡഡ് സ്‌കൂളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ ശമ്പളത്തിന് മാത്രം ചെലവഴിച്ചത് ഈ തുകയുടെ 10 ശതമാനം നിലവിലെ നിയമപ്രകാരം കേരളത്തിലെ ദളിതര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് കാലങ്ങളായി അവര്‍ക്കത് കിട്ടുന്നില്ല അത് അവര്‍ക്കുകൂടി കിട്ടാന്‍ ചര്‍ച്ചകള്‍ ഉണ്ടാവണം എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സൂചിപ്പിച്ചിട്ടുണ്ട് എന്നിട്ടും കേരളത്തില്‍ ആരും ഒരക്ഷരവും ഉരിയാടിയിട്ടില്ല അധ്യാപക സംഘടനകള്‍ അപ്പോള്‍ പെട്രോള്‍ വിലകുറയാത്ത കാര്യം ചര്‍ച്ച ചെയ്യുന്നു…! സാമൂഹ്യനീതിയുടെ ഇരട്ടത്താപ്പ് ഇവിടെ വ്യക്തമാണ് എയ്ഡഡ് കോളേജുകളിലും മറ്റുമായി ചിലവഴിക്കുന്ന കോടികള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട് ഈ എയിഡഡ്പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ ചോദ്യം സാമൂഹിക/രാഷ്ട്രീയ പ്രവര്‍ത്തകര്‍ത്ത് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് നീതിപൂര്‍വ്വമായ സാംസ്‌കാരിക ജീവിതം സാധ്യവുമല്ല :

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടക്കന്‍ കേരളത്തില്‍, കോഴക്കളനിയായും ജാതിക്കോളനിയായും സ്റ്റാഫ്‌റൂമുകളുള്ള സ്വകാര്യ എയിഡഡ് വിദ്യാലയങ്ങള്‍ താരതമ്യേന കുറവാണ് അവിടെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് വലിയ പരിക്കുകള്‍ ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പോലുള്ള പൊതു ഇടങ്ങള്‍ പരിക്ക്കൂടാതെ നിലനില്‍ക്കേണ്ടത് ഒരു ജാതി നിരപേക്ഷ രാജ്യത്ത്, മതനിരപേക്ഷ രാജ്യത്ത് ജീവവായുപോലെ അത്യന്താപേക്ഷിതവുമാണ്

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply