കാശ്മീര്‍ ജനതക്ക് സാമൂഹ്യ – സാസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.

ആര്‍ട്ടിക്കിള്‍ 370 എന്നത് താല്‍ക്കാലികമായ ഒരു പ്രൊവിഷനല്ല’ എന്ന് 2017ല്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജമ്മു-കശ്മീര്‍ പുനസംഘടന ബില്‍ – 2019 ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല അധാര്‍മ്മികവും പരിപൂര്‍ണ്ണമായും നിയമവിരുദ്ധവുമാണ്.

ജമ്മു-കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദവും അതുമായി ബന്ധപ്പെട്ട മറ്റവകാശങ്ങളും റദ്ദു ചെയ്യുകയും കാശ്മീരിനെ വെട്ടിമുറിച്ച് കേന്ദ്രഭരണത്തിനു കീഴിലാക്കുകയും ചെയ്ത ബി ജെ പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാഷ്ട്രീയബോധമുള്ള കേരളത്തിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സിവില്‍ സമൂഹവും ഒന്നിച്ചു നല്‍കുന്ന രാഷ്ട്രീയ പ്രസ്താവന.

മുഴുവന്‍ ജനാധിപത്യ മര്യാദകളും പൗരാവകാശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ബി ജെ പി സര്‍ക്കാര്‍ ജമ്മു-കശ്മീര്‍ പുനസംഘടന ബില്‍ – 2019 പാസ്സാക്കിയത്. കശ്മീര്‍ ജനതയുടെ സര്‍വ്വസ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്ന തരത്തില്‍ സൈന്യത്തെ വിന്യസിച്ച് അവരുടെ വീടുകളും തെരുവുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങളെ വീട്ടു തടങ്കലിലാക്കി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിശ്ചലമാക്കി അവരുടെ ജീവനും സ്വാതന്ത്ര്യവും അനിശ്ചിതാവസ്ഥയിലാക്കിയാണ് ബില്‍ പാസാക്കിയത്. ജമ്മു-കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദവും അതുമായി ബന്ധപ്പെട്ട മറ്റവകാശങ്ങളും റദ്ദാക്കുന്നതിലൂടെ ജമ്മു-കശ്മീര്‍ ജനതയോട് ഇന്ത്യ കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ, വിശ്വാസവഞ്ചനയെ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളായ ഞങ്ങള്‍ അതിശക്തമായി അപലപിക്കുന്നു. ഒപ്പം കാശ്മീരിനെ വെട്ടി മുറിക്കുകയും ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച് കേന്ദ്രഭരണത്തിനു കീഴിലാക്കിയ നടപടിയിലും ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

ജമ്മു-കശ്മീര്‍ ജനതയുടെ ജീവിതത്തിന്റെയും ഭൂമിയുടെയും ഏറ്റവും വലിയ അവകാശികള്‍ ആ ജനത തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 എന്നത് താല്‍ക്കാലികമായ ഒരു പ്രൊവിഷനല്ല’ എന്ന് 2017ല്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജമ്മു-കശ്മീര്‍ പുനസംഘടന ബില്‍ – 2019 ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല അധാര്‍മ്മികവും പരിപൂര്‍ണ്ണമായും നിയമവിരുദ്ധവുമാണ്. ആയതിനാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജമ്മു- കാശ്മീര്‍ ജനതയ്ക്കും ജീവിതങ്ങള്‍ക്കും നേരെ ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്നും സിവില്‍ സമൂഹത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും മേലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഉടനടി എടുത്തുമാറ്റണമെന്നും മുഴുവന്‍ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളും മോബൈല്‍ – ടെലിഫോണ്‍ സൗകര്യങ്ങളും ഇന്റര്‍നെറ്റും പുനസ്ഥാപിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ജമ്മു-കാശ്മീര്‍ ജനതയുടെ സമ്മതമില്ലാതെ ആ പ്രദേശത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു നടപടിപോലും സ്വീകരിക്കാന്‍ പാടില്ലെന്നു ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പ്രത്യേകാധികാരങ്ങളോടെ ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളെ എത്രയും വേഗം പിന്‍വലിക്കണമെന്നും ജമ്മു കശ്മീര്‍ ജനതയ്ക്കു നേരെ സൈന്യം നടത്തുന്ന മനുഷാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കശ്മീര്‍ ജനത ഉയര്‍ത്തുന്ന പ്രതിരോധസമരങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന തൊഴിലെടുക്കുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന കാശ്മീര്‍ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടുമൊപ്പം നിലകൊള്ളണമെന്നും സമൂഹത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളായ മനുഷ്യരോടും രാഷ്ട്രീയപാര്‍ട്ടികളോടും ട്രേഡുയൂണിയനുകളോടും വിദ്യാര്‍ത്ഥി സംഘടനകളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കശ്മീര്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം…. അഭിവാദ്യങ്ങള്‍….

കെ ഇ എന്‍ കുഞ്ഞഹമ്മദ് (എഴുത്തുകാരന്‍/ ചിന്തകന്‍)
കെ വേണു (എഴുത്തുകാരന്‍/ ചിന്തകന്‍)
സണ്ണി എം കപിക്കാട് (എഴുത്തുകാരന്‍/ ചിന്തകന്‍)
അന്‍വര്‍ അലി (കവി/ ചലച്ചിത്രകാരന്‍)
കെ പി ശശി (ചലച്ചിത്ര സംവിധായകന്‍/ എഴുത്തുകാരന്‍)
സിവിക് ചന്ദ്രന്‍ (എഴുത്തുകാരന്‍/ ചിന്തകന്‍)
കെ കെ രമ (ആര്‍ എം പി ഐ, സ്റ്റേറ്റ് കമ്മറ്റി)
അഡ്വ. സി ആര്‍ നീലകണ്ഠന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
അഡ്വ. പി എ പൗരന്‍ (പി യു സി എല്‍)
ടി പീറ്റര്‍ (ദേശീയ ജനറല്‍ സെക്രട്ടറി, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍)
ഡോ. ആസാദ് (സാമൂഹ്യപ്രവര്‍ത്തകന്‍)
ഡോ. രേഖ രാജ് (ദളിത് ആക്ടിവിസ്റ്റ്/ എഴുത്തുകാരി)
കുസുമം ജോസഫ് (നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ്)
ഷീബ അമീര്‍ (സാമൂഹ്യ പ്രവര്‍ത്തക)
ബി അജിത്കുമാര്‍ (ചലച്ചിത്ര സംവിധായകന്‍)
ഹസ്‌ന ഷാഹിദ ജിപ്‌സി (മാധ്യമ പ്രവര്‍ത്തക)
സ്മിത നെരവത്ത് (എഴുത്തുകാരി/ സാമൂഹ്യ പ്രവര്‍ത്തക)
ശരത് ചേലൂര്‍ (നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ്)
ഐ ഗോപിനാഥ് (മാധ്യമ പ്രവര്‍ത്തകന്‍, ദ ക്രിട്ടിക്ക്)
കെ സഹദേവന്‍ (സാമൂഹ്യപ്രവര്‍ത്തകന്‍/ എഴുത്തുകാരന്‍)
കെ സി സന്തോഷ്‌കുമാര്‍ (മീഡിയ ആക്ടിവിസ്റ്റ്)
ടി കെ വാസു (സാമൂഹ്യപ്രവര്‍ത്തകന്‍)
നവീനചന്ദ്രന്‍ ടി കെ (നേര്‍വഴി, തൃശൂര്‍)
ജോണ്‍ പെരുവന്താനം (പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റം)
അഡ്വ. ജോര്‍ജ് പുലിക്കുത്തിയില്‍ (ഡയറക്ടര്‍, ജനനീതി)
പൂനം റഹിം(പി യു സി എല്‍)
ചിത്ര നിലമ്പൂര്‍ (പ്രസിഡന്റ്, ആദിവാസി ഐക്യവേദി)
അഹന മേഖല്‍ (സഹയാത്രിക, തൃശൂര്‍)
അനൂപ് വി ആര്‍ (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍)
ഷഫീഖ് സുബൈദ ഹക്കീം (മാധ്യമപ്രവര്‍ത്തകന്‍/ എഴുത്തുകാരന്‍)
ഗോപാല്‍ മേനോന്‍ (ചലച്ചിത്ര സംവിധായകന്‍)
മുസ്തുജബ് മക്കോലത്ത് (ഡല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പ്)
മനു ജോസ് (നാടക പ്രവര്‍ത്തകന്‍, ആല ബദല്‍ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം)
സഫീര്‍ നാലകത്ത് (റെവല്യൂഷണറി യൂത്ത്)
ഫൈസല്‍ ഫൈസു (ക്വിയര്‍ ആക്ടിവിസ്റ്റ്)
റംസീന ഉമൈബ (സാമൂഹ്യ പ്രവര്‍ത്തക)
ലൂയിസ് പീറ്റര്‍ (കവി)
കെ എസ് ഹരിഹരന്‍ (RMPI)
സീന പനോളി (ഗവേഷക/ സാമൂഹ്യ പ്രവര്‍ത്തക)
ലെസ്ലി അഗസ്റ്റിന്‍ (മാധ്യമപ്രവര്‍ത്തക)
ശ്രീജിത പി വി (അസ്സി. പ്രൊഫസര്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി)
ഡോ. അശ്വതി സേനന്‍(സാമൂഹ്യ പ്രവര്‍ത്തക)
പ്രതിഭ ഗണേശന്‍ (ഗവേഷക/ സാമൂഹ്യ പ്രവര്‍ത്തക)
സന്തോഷ്‌കുമാര്‍ (ദളിത് ആക്ടിവിസ്റ്റ്/ സാമൂഹ്യ പ്രവര്‍ത്തകന്‍)
ഡോ. മൈത്രി പ്രസാദ് (ഗവേഷക)
പി ജെ മോന്‍സി (RMPI, തൃശൂര്‍ ജില്ല സെക്രട്ടറി)
സണ്ണി പൈകട (സാമൂഹ്യ പ്രവര്‍ത്തകന്‍)
ലില്ലി തോമസ്(സാമൂഹ്യ പ്രവര്‍ത്തക)
ജോര്‍ജ്ജ് ജേക്കബ് (നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ്)
പി സി മോഹനന്‍(ഇരിഞ്ഞാലക്കുട കൂട്ടായ്മ)
ടി എല്‍ സന്തോഷ് (ചെയര്‍മാന്‍, ആര്‍ എം പി ഐ, സ്റ്റേറ്റ് കമ്മറ്റി)
അരുണ്‍ മോഹന്‍ (ഡല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പ്)
പ്രിജിത് പി കെ (പ്രസിഡന്റ്, ക്വിയറിഥം)
അമ്പിളി ഓമനക്കുട്ടന്‍ (കവയിത്രി/ സാമൂഹ്യപ്രവര്‍ത്തക)
ജോളി ചിറയത്ത്(അഭിനേത്രി/ സാമൂഹ്യപ്രവര്‍ത്തക)
സീന ആന്റണി (മാധ്യമപ്രവര്‍ത്തക)
സുമ ഫിലിപ്പ് (ഡൈനാമിക് ആക്ഷന്‍, തിരുവല്ല)
സുധ കെ എഫ് (ചലച്ചിത്ര സംവിധായിക)
ഡോ. സനിത (ആല ബദല്‍ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം)
വിനോദ് കോശി (ഡൈനാമിക് ആക്ഷന്‍, തിരുവല്ല)
ശരത് കേരളീയം (എഡിറ്റര്‍, കേരളീയം മാസിക)
രഘു ഇരവിപേരൂര്‍ (ചീഫ് എഡിറ്റര്‍, ഡൈനാമിക് ആക്ഷന്‍ മാസിക)
ബിജോയ് ഡേവിഡ് (എഡിറ്റര്‍, ഓറ മാസിക)
സുദീപ് കെ എസ് (പ്രൊഫെസ്സര്‍, എന്‍ ഐ ടി, കോഴിക്കോട്)
ഇ എം സതീശന്‍ (സെക്രട്ടറി, യുവകലാസാഹിതി)
ശില്പ കൃഷ്ണന്‍ (ഗവേഷക)
ഹാരോള്‍ഡ് ആന്റണി പോള്‍സണ്‍ (ചലച്ചിത്ര സംവിധായകന്‍)
ഫിലിപ്പ് ജോര്‍ജ് (ബോധി വായനശാല, പുന്നവേലി)
ജിജേഷ് ജിജി (ചലച്ചിത്ര സംവിധായകന്‍)
ഡോ. ശ്രീദേവി പി അരവിന്ദ് (അദ്ധ്യാപിക/ ചലച്ചിത്ര സംവിധായിക)
ശ്യാമ എസ് പ്രഭ (ക്വിയര്‍ ആക്ടിവിസ്റ്റ്)
അനിത വി എസ് (സാമൂഹ്യ പ്രവര്‍ത്തക)
ജിതേന്ദ്രന്‍ (സാമൂഹ്യപ്രവര്‍ത്തകന്‍)
സൗമ്യ (തിയേറ്റര്‍ ആക്ടിവിസ്റ്റ്)
പി കെ കിട്ടന്‍(ഗ്രാമിക, കുഴിക്കാട്ടുശ്ശേരി)
കവിത കെ (സാമൂഹ്യ പ്രവര്‍ത്തക)
മനോജ് കെ ശ്രീധര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
ഇ കെ ശ്രീനിവാസന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
ലിബിന്‍ തത്തപ്പിള്ളി(മാധ്യമപ്രവര്‍ത്തകന്‍)
സഫീര്‍ നാലകത്ത് (റവല്യൂഷണറി യൂത്ത്)
അനില്‍ ജോസ്(മിത്രകുലം, എറണാകുളം)
ജിജില്‍ അകലാണത്ത് (സാമൂഹ്യപ്രവര്‍ത്തകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply