വിധവകള്‍ സതി അനുഷ്ഠിക്കണമോ?

വൈധവ്യം അല്ലെങ്കില്‍ വിധവ എന്ന പദം ഒരു അധമപദവിയായിരുന്നു കേരളത്തിലും.അശ്രീകരങ്ങളായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന പദവി.1934 സെപ്തംബര്‍ 13ന് കേരളത്തിലെ ആദ്യ വിധവാ വിവാഹം ആ പദവിയെ വെല്ലുവിളിക്കലും കൂടിയായിരുന്നു എന്ന് സി.പി.എം നേതാക്കളും സൈബര്‍ അണികളും മനസ്സിലാക്കണം. വന്നേരി മുല്ല മംഗലത്തെ രാമന്‍ ഭട്ടതിരിപ്പാടും ഉമാ അന്തര്‍ജ്ജനവും തമ്മിലുള്ള വിവാഹം വിധവ കരഞ്ഞ് വീട്ടിലിരിക്കേണ്ടവളാണെന്ന പദവിയോടുള്ള ചെറുത്ത് നില്‍പ്പായിരുന്നു. അന്ന് എം.ആര്‍.ബി.യെ ജീവിച്ചിരിക്കെത്തന്നെ മരിച്ചു എന്ന് കണക്കാക്കി സ്വന്തം കുടുംബക്കാര്‍ പിണ്ഡം വെച്ച് പടിയടച്ചു.

വടകര നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് കേരള നിയമസഭയില്‍ എത്തിയ ആളാണ് കെ.കെ.രമ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ, സതി അനുഷ്ഠിക്കുകയോ സാമൂഹ്യ ജീവിതമൊക്കെ അവസാനിപ്പിച്ച് വീട്ടകങ്ങളില്‍ ഒതുങ്ങുകയോ ചെയ്യണമെന്നതായിരുന്നു ആര്‍ഷഭാരത സങ്കല്പം.. പ്രാകൃതമാണ് ഈ അനാചാരങ്ങള്‍ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു കമ്യൂണിസ്റ്റുകള്‍.വൈധവ്യം എന്ന അവസ്ഥയ്‌ക്കെതിരെ പോരാടിയ പാരമ്പര്യം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്.

വിധവകളുടെ വിവാഹവും.പൊതു ജീവിതവുമൊക്കെ സാധ്യമായത് സ്വാഭാവികമായി സംഭവിച്ചതല്ല. അത് ചെയ്തവരും കൂട്ടുനിന്നവരും നടത്തിയ ത്യാഗോജ്വല സമരങ്ങളിലൂടെയും വേദനാജനകമായ അനുഭവങ്ങളിലൂടെയുമായിരുന്നു. യോഗക്ഷേമസഭയുടെ ഒരു വേദിയില്‍ വിധവാ വിവാഹത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്ന നേതാക്കന്മാരോട് ‘വിധവാ വിവാഹത്തെക്കുറിച്ച് പ്രസംഗിച്ചിട്ടെന്ത് കാര്യം. ഒരു വിധവയെ വിവാഹം കഴിക്കാന്‍ ചെറുപ്പക്കാരായ ആരെങ്കിലും തയ്യാറുണ്ടോ’ എന്ന ചോദ്യം ഉയര്‍ത്തിയത് പാര്‍വ്വതി നെന്‍ മേനി മംഗലം എന്ന സ്ത്രീ ആയിരുന്നു.. ആ യോഗത്തിലാണ് വന്നേരി മുല്ലമംഗലത്തെ രാമന്‍ ഭട്ടതിരിപ്പാട് എന്ന എം.ആര്‍.ബി അതിന് തയ്യാറാവുന്നത്.ഇന്നായിരുന്നെങ്കില്‍ അത്തരമൊരു ചോദ്യം ഉന്നയിക്കാന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ സ്ത്രീ നേതൃത്വം ഉണ്ടാവുമോ ഞാന്‍ തയ്യാര്‍ എന്ന് പറയാന്‍ യുവജനപ്രസ്ഥാനങ്ങളില്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല .എന്നാലും ചോദിക്കുകയാണ് എം.എം.മണിയെപ്പോലെ, എളമരം കരീമിനിപ്പോലെയുള്ളവരോട് ‘നിര്‍ത്ത്’ എന്ന് പറയാന്‍ പോളിറ്റ് ബ്യൂറോയില്‍ വരെയുള്ള വിരലിലെണ്ണാവുന്ന സ്ത്രീകളില്‍ ആരെങ്കിലും തയ്യാറുണ്ടോ എന്ന്.

‘അധമമെന്ന് പറഞ്ഞ് സഗോത്രരാം
ബുധജനങ്ങള്‍ പഴിച്ചിടുമെങ്കിലും
വിധവയെ സ്സഖ കേള്‍ക്കുക ധീരമാം
വിധമബാധമ ബാന്ധവ സമ്മതം -‘
പ്രേംജി (വിധവാ വിവാഹം എന്ന കവിത )

യോഗക്ഷേമസഭയുടെ ആദ്യത്തെ സ്ത്രീ അധ്യക്ഷയായിരുന്ന പാര്‍വ്വതിനെന്‍ മേനി മംഗലത്തിന്റെ ഒറ്റച്ചോദ്യമായിരുന്നു ഒരു സാമൂഹ്യവിപ്‌ളവം പെട്ടന്ന് സാധ്യമാക്കിയത്.അത് പോലെയൊരു ഒറ്റച്ചോദ്യം നേതൃത്വത്തോട് ചോദിക്കാന്‍ ആരുണ്ട്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ടി.പി.ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം കെ.കെ.രമ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടപ്പോള്‍ മുതല്‍ CPI(M) അണികളില്‍ നിന്നും സൈബര്‍ ഇടങ്ങളില്‍ നിന്നും വിധവയായിട്ടും വീട്ടിലിരിക്കാത്തവള്‍ എന്ന രീതിയില്‍ പല തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം CPM കേന്ദ്രക്കമ്മറ്റിയംഗം എളമരം കരിം ‘അഹങ്കരിക്കുന്നവള്‍ ‘ എന്ന് വിശേഷിപ്പിച്ചത് ഒരു പൊതുയോഗത്തിലാണ്. സ്വന്തമായി നിലപാടെടുക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കാന്‍പുരുഷാധിപത്യം പ്രയോഗിക്കുന്ന ഒരു വാക്കാണിത്. ഇപ്പോള്‍ എം.എം.മണി MLA അതേ MLA പദവിയിലുള്ള കെ.കെ.രമയെ നിയമസഭയില്‍ വിധവ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് നിയമസഭാപ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല .കെ.കെ.രമയുടെ നിയമസഭയിലെ ഇടപെടലിനെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം ‘വിധവ ‘ എന്ന് വിളിക്കുന്നത് പുരുഷാധിപത്യ മനോ ഘടനയില്‍ നിന്ന് വരുന്നതാണ്. മുഖ്യമന്ത്രിയടക്കമുള്ള CPM നേതാക്കളും അദ്ദേഹത്തെ തിരുത്തുന്നതിനു പകരം ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

വൈധവ്യം അല്ലെങ്കില്‍ വിധവ എന്ന പദം ഒരു അധമപദവിയായിരുന്നു കേരളത്തിലും.അശ്രീകരങ്ങളായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന പദവി.1934 സെപ്തംബര്‍ 13ന് കേരളത്തിലെ ആദ്യ വിധവാ വിവാഹം ആ പദവിയെ വെല്ലുവിളിക്കലും കൂടിയായിരുന്നു എന്ന് സി.പി.എം നേതാക്കളും സൈബര്‍ അണികളും മനസ്സിലാക്കണം. വന്നേരി മുല്ല മംഗലത്തെ രാമന്‍ ഭട്ടതിരിപ്പാടും ഉമാ അന്തര്‍ജ്ജനവും തമ്മിലുള്ള വിവാഹം വിധവ കരഞ്ഞ് വീട്ടിലിരിക്കേണ്ടവളാണെന്ന പദവിയോടുള്ള ചെറുത്ത് നില്ലായിരുന്നു. അന്ന് എം.ആര്‍.ബി.യെ ജീവിച്ചിരിക്കെത്തന്നെ മരിച്ചു എന്ന് കണക്കാക്കി സ്വന്തം കുടുംബക്കാര്‍ പിണ്ഡം വെച്ച് പടിയടച്ചു. പട്ടാമ്പി ക്കടുത്ത് കൊടുമുണ്ടയിലെ ഒരു മൊട്ടക്കുന്നില്‍ പനയോല കൊണ്ട് മറച്ച ഒരു കുടിലിലായിരുന്നു പിന്നീടവരുടെ താമസം. പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള ഒളി യാത്രകള്‍ക്കിടയില്‍ സഖാവ് കൃഷ്ണപിള്ളയ്ക്ക് നിരവധി ത്തവണ ഒളിത്താവളമൊരുക്കിയിട്ടുള്ള ഒരു ഇടം കൂടിയായിരുന്നു വിധവ എന്ന പദവിയെ ചോദ്യം ചെയ്ത ഈ ദമ്പതികളുടെ കുടില്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിധവയാവുന്നത് ദൈവവിധിയാണെന്ന് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ദാരിദ്ര്യവും വര്‍ഗ്ഗ ചൂഷണവുമൊക്കെ വിധിയാവണം. (രമയുടെ വൈധവ്യം ഞങ്ങള്‍ വിധിച്ചതാണെന്ന് പറയാതെ പറഞ്ഞതുമാകാം.) തന്റെ വിധി എന്ന് കരുതി വിലപിച്ചിരിക്കാതെ ഭര്‍ത്താവ് സഖാവ്.പി.കൃഷ്ണപിള്ള മരിച്ച് അധികം വൈകാതെ നീലകണ്ഠശര്‍മ്മ എന്നൊരാളെ വിവാഹം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയ ഇടലാക്കുടി തങ്കമ്മയെന്ന സഖാവിനെയും ഒന്നോര്‍ക്കണം. 1942ല്‍ പി.കൃഷ്ണപിള്ള തങ്കമ്മയെ വിവാഹം ചെയ്തു.7 വര്‍ഷത്തിനകം 1948 ല്‍ പി.കൃഷ്ണപിള്ള മരിച്ചു . അധികം വൈകാതെ മറ്റൊരു വിവാഹം കഴിച്ചത് അന്ന് ഒരു വിഷയമായിരുന്നെങ്കിലും സൈബര്‍ സഖാക്കളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇടലാക്കുടി തങ്കമ്മയെ ഇന്നവര്‍ വെറുതെ വിടുമായിരുന്നോ എന്ന് ഓര്‍ത്തു പോവുകയാണ്.

വിധവ എന്ന പദം സ്ത്രീവിരുദ്ധമാണോ എന്ന് ചോദിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അതിലെ സ്ത്രീവിരുദ്ധത ഇനിയെങ്കിലും തിരിച്ചറിയണം. പുല്ലിംഗപദം പ്രയോഗത്തിലില്ലാത്ത ഒരു മലയാള പദമാണതെന്നും എന്തുകൊണ്ടാണതിന്റെ പുല്ലിംഗപദം പ്രയോഗത്തിലില്ലാത്തതെന്നും മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒരു പദം എങ്ങനെയാണ് സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവും അത് പ്രയോഗിക്കപ്പെടുന്ന മനുഷ്യര്‍ക്ക് വിരുദ്ധവുമാവുന്നത് എന്നറിയാന്‍ ശാരീരിക പരിമിതികള്‍ നേരിടുന്നവരെ മുടന്തന്‍ ,പൊട്ടന്‍….. തുടങ്ങിയ പദങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത് എങ്ങനെയാണ് ഇല്ലാതായതെന്ന് അറിയണം. ട്രാന്‍സ് വ്യക്തികളെ വിളിച്ചിരുന്നപദം ജനാധിപത്യവിരുദ്ധമാകുന്നതെങ്ങനെയെന്നറിയണം. നാം നേടുന്ന സംസ്‌കാരവും ജനാധിപത്യവുമാണ് ചില പദങ്ങളെ പ്രയോഗത്തില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത്.

സി.പി.എം ല്‍ അംഗങ്ങളായ സ്ത്രീകളും വനിതാ നേതാക്കളും നേതൃത്വത്തിന്റെ ഈ സമീപനങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെടണം. നിയമസഭയിലും പൊതുവേദിയിലും സൈബര്‍ ഇടങ്ങളിലും സ്ത്രീകള്‍ക്കെതിരായി ഉയരുന്നഇത്തരം പദപ്രയോഗങ്ങള്‍ പുരുഷാധിപത്യ ബോധത്തില്‍ നിന്നുണ്ടാവുന്നതാണെന്നും അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ലിംഗനീതിബോധം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും പ്രകടിപ്പിക്കുമെന്നും പ്രതീക്ഷിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply