2019 ലെ പൊതുതെരഞ്ഞെടുപ്പിലെ ഗുരുതര ക്രമക്കേടുകള്‍

2019 ലെ പൊതുതെരഞ്ഞെടുപ്പു നടത്തിപ്പിലെ നിരവധി ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ മാധ്യമ റിപ്പോര്‍ട്ടുകളും കൃത്യമാണെന്നോ ശരിയാണെന്നോ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖണ്ഡിക്കാത്ത ശരിയല്ലാത്തതും കൃത്യതയില്ലാത്തതുമായ കഥകളില്‍ ജനങ്ങള്‍ക്ക് നിഗമനങ്ങള്‍, നിഷ്പക്ഷത പ്രാപ്തി, സത്യസന്ധത എന്നിവയെ സംബന്ധിച്ചുള്ള സംശയം അപൂര്‍വ്വമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷനെയും അവ നടത്തിയ 2019 പൊതു തെരഞ്ഞെടുപ്പ് നടത്തിപ്പിനെ പറ്റിയും അങ്ങനെ പറയാനാവില്ല.

 

2019ല്‍ നടന്ന പൊതുതിരെഞ്ഞടുപ്പിലുണ്ടായ കമക്കേടുകളെക്കുറിച്ച് ഇന്ത്യയിലെ 64 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്താണിത്.. കൂടാതെ, ഇത് ഇന്ത്യയിലെ അക്കാദമിക രംഗത്തുള്ള പ്രമുഖരും പൊതു പ്രവര്‍ത്തകരുമായ 83 പേര്‍ കൂടി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു – കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍ഡക്റ്റ് ഗ്രൂപ്പ്

2019 ലെ പൊതുതെരഞ്ഞെടുപ്പിലെ ഗുരുതര ക്രമക്കേടുകള്‍ അപൂര്‍വ്വ ദേശീയ താല്‍പര്യമുള്‍ക്കൊള്ളുന്ന കാര്യങ്ങളില്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ സമയാസമയത്ത് ഓര്‍മ്മിപ്പിക്കുന്ന ഒരുകൂട്ടം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ ഞങ്ങളിതെഴുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ 2019 ലെ പൊതുതെരഞ്ഞെടുപ്പു നടത്തിപ്പു സംബന്ധിച്ചുള്ള ആകുലപ്പെടുത്തുന്നതും ഇന്നും കൃത്യമായി വിശദീകരിക്കപ്പെടാത്തതുമായ പ്രശ്‌നങ്ങളിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ്. 2019 ലെ പൊതുതെരഞ്ഞെടുപ്പു നടത്തിപ്പിലെ നിരവധി ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ
മാധ്യമ റിപ്പോര്‍ട്ടുകളും കൃത്യമാണെന്നോ ശരിയാണെന്നോ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖണ്ഡിക്കാത്ത ശരിയല്ലാത്തതും കൃത്യതയില്ലാത്തതുമായ കഥകളില്‍ ജനങ്ങള്‍ക്ക് നിഗമനങ്ങള്‍, നിഷ്പക്ഷത പ്രാപ്തി, സത്യസന്ധത എന്നിവയെ സംബന്ധിച്ചുള്ള
സംശയം അപൂര്‍വ്വമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷനെയും അവ നടത്തിയ 2019 പൊതു തെരഞ്ഞെടുപ്പ് നടത്തിപ്പിനെ പറ്റിയും അങ്ങനെ പറയാനാവില്ല. മുന്‍ തെരഞ്ഞെടുപ്പു കമ്മീഷനംഗങ്ങളും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും പോലും
അവരുടെ പിന്‍ഗാമികളുടെ കുറ്റകരമായ തെറ്റായ പ്രവര്‍ത്തികളെ വൈമനസ്യത്തോടെയെങ്കിലും ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒരു പാര്‍ട്ടിയോടുള്ള വിവേചനപരമായ ചായ്‌വ് തെരഞ്ഞെടുപ്പു വിജ്ഞാപന തിയ്യതി പ്രഖ്യാപനം തന്നെ വ്യക്തമാണ്. 2004, 2005 , 2019 ലോകസഭാ തെരഞ്ഞെടുപ്പു വിഞ്ജാപനങ്ങള്‍ യഥാക്രമം ഫെബ്രുവരി 29, മാര്‍ച്ച് 1, മാര്‍ച്ച് 5 തിയ്യതികളിലായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട സംസ്ഥാന അസംബ്ലി തെര
ഞ്ഞെടുപ്പു വിഞ്ജാപനങ്ങളും മാര്‍ച്ച് ഒന്നിനും അഞ്ചിനുമിടയിലായിരുന്നു. എന്നാല്‍ ഈ കീഴ്‌വഴക്കം യാതൊരു ന്യായീകരണവും വിശദീകരണവും കൂടാതെ 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പാലിക്കാതെ വിജ്ഞാപനം 2019 മാര്‍ച്ച് 10 വരെ വൈകിക്കുകയും ചെയ്തു. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെ 157 ഓളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നടത്തുന്നതിന് സാധ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഇതൊക്കെ ന്യായമായ സംശയത്തിനിടയാക്കുന്നു. തെരഞെടുപ്പു കമ്മീഷന്റെ തെരഞ്ഞെടുപ്പു പ്രഖ്യാപന ഷെഡ്യൂളുകള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികള്‍ ക്രമീകരിക്കുന്നതിന് പകരം കമ്മീഷന്‍ സര്‍ക്കാര്‍ പട്ടികക്കനുസരിച്ച് വിഞ്ജാപന ഷെഡ്യൂള്‍ ക്രമപ്പെടുത്തുന്നത് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വാഭാവവും സംശയത്തിന്റെ നിഴലിലാക്കുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒട്ടനവധി സംശയങ്ങള്‍ക്ക് വഴിവെക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലദൈര്‍ഘ്യമുള്ളതായിരുന്നു ഇത് എന്നു മാത്രമല്ല കേന്ദ്രത്തിലുള്ള ഭരണകക്ഷിയെ പലവിധത്തിലും പരസ്യമായും ലജ്ജിപ്പിക്കും വിധം സഹായിക്കുന്ന വിധത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പോളിംഗ് ദിനങ്ങളുടെ
എണ്ണത്തിലും പ്രത്യക്ഷമായും യുക്തിരഹിതമായിരുന്നു. ബി.ജെ.പിക്ക പ്രായേണ വിജയസാധ്യത കുറഞ്ഞതും തമിഴ്‌നാട് (39 സീറ്റുകള്‍) കേരള (20) ആന്ധ്രപ്രദേശ് (25) തെലുങ്കാന (17) പോളിംഗ് ഒറ്റഘട്ടമായിരുന്നു. കര്‍ണ്ണാടക (28) മദ്ധ്യപ്രദേശ് (29) രാജസ്ഥാന്‍ (25) ഒറീസ(21) എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തിയേറിയ മത്സരം നേരിടുമെന്ന് കരുതിയിരുന്നതിനാല്‍ പ്രധാനമന്ത്രിക്ക് പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കത്തക്ക വിധം വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണസിയില്‍ ഏറ്റവും അവസാനം മെയ്
19 നാണ് നടത്തിയത്. ഒട്ടനവധി സമ്മതിദായകര്‍ നീക്കം ചെയ്യപ്പെട്ടതായി വളരെയേറെ
മാധ്യമവാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചില പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങളെ ഇത് ബാധിച്ചതായും ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പൂര്‍ണ്ണമായും വസ്തുതപരമാണെന്ന് കരുതുന്നില്ലെങ്കിലും ഇത് അന്വേഷിക്കുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയായി കാണുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിലെ അമൂല്യ വസ്തുവിന്റെ ജനങ്ങളുടെ മാന്‍സേറ്റ്- സൂക്ഷിപ്പുകാരെനെന്ന നിലയില്‍  താര്യമായിരിക്കേണ്ടതും ഭരണഘടനയോടും ഇന്ത്യയിലെ ജനങ്ങളോടും കണക്കു പറയേണ്ടതുമാണ്. 2019 തെരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ നടന്നവയില്‍ ഏറ്റവും കുറഞ്ഞ തോതില്‍ സ്വതന്ത്രവും നീതിയുക്തവുമായി തോന്നുന്നു. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരുടെയും ക്രിമിനലുകളുടേയും ഗുണ്ടകളുടേയും പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷനിലിരുന്നവര്‍ സാധ്യമായിടത്തോളം സ്വതന്ത്രവും നീതിപൂര്‍വ്വവുമായ
തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഈ പൊതു തെരഞ്ഞെടുപ്പില്‍ എന്തായാലും ജനാധിപത്യ പ്രക്രിയ അവയുടെ പരിശുദ്ധി സംരക്ഷിക്കുവാന്‍ അധികാരപ്പെടുത്തിയ ഭരണഘടന സംവിധാനം തന്നെ ധ്വംസിക്കുകയും അട്ടിമറിക്കുകയും ചെയ്തതായൊരു ധാരണ പൊതുസമൂഹത്തിലുണ്ടാക്കിയിരിക്കുന്നു. മുന്‍കാല തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത അനവധി ആളുകള്‍ സമ്മതിദാന പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതായി കണ്ടു. ഇതിന് ഫലപ്രദമായ മറുപടി നല്‍കുവാന്‍ കഴിയാത്തത് കമ്മീഷന്റെ യശസ്സിനെ കളങ്കപ്പെടുത്തി.
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നതടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങള്‍ വിശിഷ്ട ബി.ജെ.പിയുടെ ഭാഗത്തു നിന്നുള്ള സ്പഷ്ടമായ മാതൃകപെരുമാറ്റചട്ടലംഘനങ്ങള്‍ ആദ്യഘട്ടത്തില്‍ കമ്മീഷന്‍ തങ്ങള്‍ക്കധികാരമില്ലെന്ന രീതിയില്‍ അവഗണിക്കുകയായിരുന്നു. ഉദാഹരണത്തിന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അനധികൃത കുടിയേറ്റക്കാരെ ബംഗാള്‍ ഉള്‍ക്കടലിലെറിയുമെന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പ്രാതിനിധ്യ നിയമപ്രകാരവും ശിക്ഷാര്‍ഹവുമാണ്. സുപ്രീം കോടതിയുടെ പൊടുന്നനെയുള്ള ഇടപെട
ലുകള്‍ ഉണ്ടായപ്പോള്‍ കമ്മീഷന്‍ തങ്ങളുടെ അധികാരം തിരിച്ചറിയുകയും പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും കേസുകള്‍ ഒഴിവാക്കി പ്രായേണ ചെറിയ പരാമര്‍ശങ്ങളില്‍ ഇടപെടുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറച്ചുകൊണ്ടുള്ള കമ്മീഷന്റെ ഏറ്റവും ശക്തമായ നടപടി പോലും പ്രധാനമന്ത്രിയുടെ ബംഗാളിലെ പ്രചാരണം അവസാനിക്കും വരെ സാവകാശം നല്‍കിയാണ് നടപ്പിലാക്കിയത്. ഇലക്ഷന്‍ കമ്മീഷന്റെ ഇത്തരം പക്ഷപാതപരമായ നടപടികള്‍ പ്രധാനമന്ത്രിക്കും ബി.ജെ.പി (പ്രസിഡണ്ട്) ക്കും അവരുടെ പ്രതിനിധികള്‍ക്കും കൂടുതല്‍ ധൈര്യം പകര്‍ന്നു. പുല്‍വാമ, ബാല്‍കോട്ട് സംഭവങ്ങളെ ബി.ജെ.പിക്കനുകൂലമായി  ദുരുപയോഗിക്കുന്നതിനും സങ്കുചിത ദേശീയ സ്വഭാവമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവങ്ങള്‍ മാതൃകാ പെരുമാറ്റചട്ടങ്ങളുടെ നഗ്നലംഘനമായി രുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നിട്ടും ആവര്‍ത്തിച്ചുള്ള പ്രധാനമന്ത്രിയുടെ ചട്ടലംഘനങ്ങളുടെ പേരില്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചില്ലെന്നതാണ് വിചിത്രം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായം അവഗണിക്കുകയും സംഭവം തള്ളിക്കളയുകയുമാണ് ഉണ്ടായത്. കമ്മീഷന്‍ അംഗം അശോക് ലവാസയുടെ ഭിന്നാഭിപ്രായം ജുഡീഷ്യറിയിലേതു പോലെ പരസ്യപ്പെടുത്തേണ്ടതായിരുന്നു.
ഞങ്ങളുടെ അഭിപ്രായത്തില്‍ ഭരണഘടനയുടെ 19 -ാംവകുപ്പും പൗരന്റെ അറിയുവാനുള്ളഅവകാശവും ലംഘിക്കപ്പെട്ടിരിക്കുകയാണ്. മൊഹമ്മദ് മൊഹ്‌സിന്‍ IAS നെ പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകനായി ഒരീസയിലേയ്ക്ക് അയച്ചത് വിവേചനപരമാണ്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ അനുവദനീയമല്ലാത്ത എന്തെങ്കിലും ചരക്കുണ്ടോ എന്ന് പരിശോധിച്ചതിന് മൊഹ്‌സിനെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. SPG സംരക്ഷണമുള്ളവരുടെ ചരക്കുകള്‍ പരിശോധിക്കരുത് എന്ന കമ്മീഷന്‍ നിര്‍ദ്ദേശം ലംഘിച്ചു എന്നാണ് കമ്മീഷന്റെ വിശദീകരണം. ഭരണപരമായ നിര്‍ദ്ദേശങ്ങള്‍ വഴി ഭരണഘടനാ ബാധ്യതകളുടെ അന്ത്യകാഹളം ഉയരുകയാണ്. ഒറിസാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്’ പെട്രോളിയം വകുപ്പു മന്തി ധര്‍മ്മേന്ദ്ര
പ്രധാന്‍ എന്നിവരുടെ വാഹനങ്ങള്‍ യാതൊരു എതിര്‍പ്പുകളും ഇല്ലാതെ സമാനമായ പരിശോധനകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്തായാലും തിരഞ്ഞെടുപ്പു കമ്മീഷന് ഈ രണ്ടു തരം നിലപാട് വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല..
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വ്യാപകമായ തോതിലുള്ള ദുരുപയോഗം ഉണ്ടായെങ്കിലും കമ്മീഷന്‍ അവരെ കുറ്റവിമുക്തമായി കണ്ടതാണ് ഗൗരവതരമായ കാര്യം. നീതി ആയോഗ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ചില ജില്ലകള്‍ക്ക് പ്രധാനമന്ത്രി സന്ദര്‍ശിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ
സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി ആരായുകയുണ്ടായി. ഈ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുന്നതിനു വേണ്ടിയായിരുന്നു. മാതൃകാപെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതി കമ്മീഷന്‍ നിസ്സാരമായി തള്ളിക്കളയുകയാണുണ്ടായത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികളും ആവശ്യപ്പെട്ടിരുന്നു. മാധ്യമമേഖലയിലെ നിരവധിയായ ലംഘനങ്ങളെ പ്രത്യേകിച്ച് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുള്ളവയെ സംബന്ധിച്ച ജനങ്ങളുടെ ഉത്കണ്ഠ കമ്മീഷന്‍ നിരാകരിച്ചു. ഇതില്‍ പ്രധാനപ്പെട്ട ലഘനം നമോ ടി.വി എന്ന പുതിയൊരു ചാനലിന്റെ തുടക്കമായിരുന്നു. പ്രധാനമന്ത്രി പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും തുടരെത്തുടരെ പ്രക്ഷേപണം ചെയ്തിരുന്നു. നമോ ടി.വി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ അനുമതി വാങ്ങുകയോ ഒരു പുതിയ ചാനല്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ചെയ്തിരുന്നില്ല എന്നതാണ് ഏറെ വിചിത്രം. പ്രക്ഷേപണം നിര്‍ത്തുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും ഏകദേശം പ്രചാരണകാലാവസാനം
വരെ പ്രക്ഷേപണം തുടങ്ങുകയുണ്ടായി. നിഷ്‌ക്രിയത്വവും നിസ്സാരവല്‍ക്കരണം നിശബ്ദതയും നിരവധി കാര്യങ്ങളിലുള്ള പ്രതികരണസ്വഭാവമായിരുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങളുമുണ്ടായി. പല ടി.വി ചാനലുകള്‍ പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ വ്യക്തിമഹാത്മ്യത്തെ പ്രകീര്‍ത്തീച്ചുകൊണ്ട് നടന്‍ അക്ഷയ് കുമാറിന്റെ പരിപാടി പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ ധ്യാനം എന്നിവ തെരഞ്ഞെടുപ്പില്‍
സ്വാധീനം ചെലുത്തുന്നതിനിടയാക്കിയ ചട്ടലംഘനങ്ങളില്‍ പെടുന്നു. ഇവയൊന്നും തന്നെ പ്രധാനമന്ത്രിയുടെ ചെലവിലുള്‍പ്പെടുത്തിയിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു.
തെരഞ്ഞെടുപ്പു ഫണ്ടിംഗ് സുതാര്യത കണക്കിലെടുക്കുമ്പോള്‍ ഏറ്റവും ദുര്‍ഗ്രാഹ്യമായിരുന്നു. വ്യാപകമായ ഇലക്ട്രറല്‍ ബോഡിന്റെ ഉപയോഗം, തെരഞ്ഞെടുപ്പ് കാലത്തു പിടിച്ചെടുത്ത 3456 കോടി രൂപയുടെ പണം, സ്വര്‍ണ്ണം, ലഹരിവസ്തുക്കള്‍ എന്നതിനുള്ള തെളിവാണ്. തമിഴ്‌നാട്ടില്‍ പിടിച്ചെടുത്ത പണത്തിന്റെ വിഷയത്തില്‍ ഒരു നിയോജക മണ്ഡലത്തിലെ തരെഞ്ഞെടുപ്പു പോലും മാറ്റിവെച്ച കമ്മീഷന്‍ മറ്റു പലയിടത്തു സമാനരീതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ല. അരു
ണാചല്‍ മുഖ്യമന്ത്രിയുടെ ദൂതനില്‍ നിന്നും 1.86 കോടി രൂപ പിടിച്ചെടുത്തെങ്കിലും കൃത്യമായ നിയമലംഘനമുണ്ടായിട്ടും എന്തു നടപടിയെടുത്തെന്നതു സംബന്ധിച്ച യാതൊരു വിവരവുമില്ല.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (EVM) വിവാദങ്ങളുടെ മുഖ്യവിഷയമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. ഇന്ത്യയിലുപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കുക അസാദ്ധ്യമെന്ന് കമ്മീഷന്‍ ആവര്‍ത്തിക്കുമ്പോഴും കമ്മീഷന്റെ സുതാര്യതയില്‍ അവ്യക്തത
നിലനില്‍ക്കുന്നു. ഇന്ത്യയിലെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി മെഷീനുകളുടെ എണ്ണവും കമ്മീഷന്റെ കൈവശമുള്ളവയുടെ കണക്കിലും അന്തരം നിലനില്‍ക്കുന്നു.
വിവരവാകാശ രേഖപ്രകാരം 20 ലക്ഷം ഇ.വി.എം നിര്‍മ്മാതാക്കള്‍ നല്‍കിയപ്പോള്‍ കമ്മീഷന്റെ കൈവശമുള്ളതിലും കുറവാണ്. ഈ പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ കമ്മീഷന്‍ നിസാര ഭാവേന നിഷേധിക്കുക മാത്രമാണ് എല്ലാ വസ്തുക്കള്‍ സംബന്ധിച്ചും വിശദമായ ഒരു പൊതുപരിശോധന അനിവാര്യമാണ്. ഇ.വി.എം ലെ ഫലവും വി.വി. പാറ്റ്‌സില്‍ രേഖപ്പെടുത്തിയ ഫലവും തമ്മില്‍ തുലനം ചെയ്യുന്നതിന് ആദ്യം മുതലെ കമ്മീഷന്‍ വൈമനസ്യം പ്രകടിപ്പിച്ചിപു
ന്നു. ഒരു അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നും ഒരു VVPAT പരിശോധന എന്ന കമ്മീഷന്‍ നിലപാട് സുപ്രീംകോടതി ഇടപെടല്‍ വഴിയാണ് അഞ്ചായി വര്‍ദ്ധിപ്പിച്ചത്. ആഗോളതലത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് EVM ഫലവും VVPAT ഫലവും പരിശോധിക്കുന്നതിനുള്ള ആവശ്യം കേള്‍ക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള കമ്മീഷന്റെ വിമുഖത സമ്മതിദായകരുടെ മനസ്സില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനിടയാക്കിയിട്ടുണ്ട്. അവസാന പോളിംഗ് ദിനത്തില്‍ വോട്ടെണ്ണല്‍ ദിവസത്തിനുമിടയില്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ നിന്നും പല സ്ഥലത്തേക്കു മാറ്റിയതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു പല സംസ്ഥാനങ്ങളിലും ഈ സ്ഥലം മാറ്റം റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ വ്യക്തമായി വിശദീകരിച്ചിട്ടില്ല. എങ്ങോട്ട്, എന്തിന് എന്ന് വിശദീകരിക്കുന്നതിനു പകരം കേവല നിഷേധം മാത്രമാണുണ്ടായത്.

വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ EVM – VVPAT വോട്ടുകള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണമെന്നു ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടിക ളുടേയും ആവശ്യവും വ്യക്തമായ കാരണം കാണിക്കാതെ കമ്മീഷന്‍ നിഷേധിക്കുകയാണുണ്ടായത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപ്രകാര
മുള്ള 5 VVPAT ഫലം താരതമ്യം ചെയ്യല്‍ വോട്ടെണ്ണലിന്റെ അവസാന ഭാഗത്തേക്കു മാറ്റുകയായിരുന്നു. ഈ നടപടിയുടെ ഫലം വേണ്ടത്ര  വ്യക്തവുമല്ല എന്ന റിപ്പോര്‍ട്ടുകളുണ്ട്. പോള്‍ ചെയ്ത വോട്ടും EVM  ഫലവും VVPAT ഫലവും തമ്മില്‍ നിരവധി സ്ഥലത്ത് വ്യത്യാസമുള്ളതായി കണ്ടു. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 370 മണ്ഡലങ്ങളില്‍ ദൃശ്യ പൊരുത്തക്കേടുകളുണ്ട്.
EVM – VVPAT ഫലത്തിലെ പൊരുത്തക്കേട് നാമമാത്രമാണെന്നാണ് വിശദീകരിക്കപ്പെട്ടത്. നേടിയ ഭൂരിപക്ഷം ഈ പൊരുത്തക്കേടിലെതിനേക്കാള്‍ എത്രയോ കൂടുതലാണ് ( ബി.ജെ.പി യുടെയും കൂട്ടുകക്ഷികളുടെയും ) പേപ്പര്‍ ബാലറ്റായിരുന്ന കാലത്ത് നാമമാത്രമായ പൊരുത്തക്കേടുകള്‍ അന്തിമ ഫലത്തെ ബാധിക്കാറില്ല. എന്നാല്‍ ഈ യുക്തി EVM – VVPAT വിഷയത്തില്‍ പരിശോധിച്ച സാമ്പിളിലെ നേരിയ വ്യത്യാസം പോലും അന്തിമഫലത്തെ സാരമായി ബാധിക്കും. പോളിംഗ് ഓഫീസര്‍ ഫോം 17 ല്‍ നല്‍കിയ വോട്ടുകളുടെ എണ്ണവും EVM കണക്കും തമ്മിലെ പൊരുത്തക്കേട് അതീവ ഗൗരവതരവും കൂടുതല്‍ ക്രമക്കേടുകളുടെ സൂചന നല്‍കുന്നതുമാണ്. റിട്ടേണിംഗ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ ഏജന്റുമാരും സ്റ്റാറ്റിസ്റ്റിക്കല്‍ സാംപിളിന്റെ കാര്യത്തിലുള്ള അറിവിന്റെ പരിമിതിമൂലം ഈ പൊരുത്തക്കേട് ലഘുവായി കണ്ടാലും ഇലക്ഷന്‍ കമ്മീഷന് ഇതിന്റെ ഗൗരവം വ്യക്തമായ അറിവുള്ളതാണ്.  കോടികളുടെ ബാലന്‍സ് ഷീറ്റില്‍ ഏതാനും ആളുകളുടെ പൊരുത്തക്കേടു നിസാരമെന്നും കണക്ക് അംഗീകരിക്കാമെന്നും ഒരു അക്കൗണ്ടന്റ് പറയുന്നതിന് സമാനമാണ് ഇലക്ഷന്‍ കമ്മീഷന്‍ അനുവര്‍ത്തിക്കുന്ന ഈ നിസാരവല്‍ക്കരണംഃ.

ഒരു പ്രശസ്ത എഴുത്തുകാരന്‍ അടുത്തകാലത്ത് എഴുതി… നമുക്കു ലഭിക്കുന്ന ചിതറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലെ ചോദ്യങ്ങളുന്നയിക്കാനാവൂ. രാജ്യത്തെ ഉന്നത സ്ഥാനത്തുള്ള ഒരു സ്ഥാപനം ദുരാഗ്രഹമായ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ദുഷ് ചെയ്തികള്‍
സംബന്ധിച്ചുള്ള തളിവുകള്‍ നല്‍കുവാന്‍ സാധാരണ പൗരന്‍ എന്ന നിലയ്ക്കു നമുക്കാവില്ല. ദൃശ്യമായ ക്രമക്കേടുകളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാതെ ആവൂ. ക്രമക്കേടുകള്‍ വിശദീകരിക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്..
കോടിക്കണക്കിന് സമ്മതിദായകരും, ഭൗതിക സൗകര്യങ്ങളുടെ പരിമിതിയിലും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പു നടത്തുന്ന കഴിവിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ അസൂയയായിരുന്നു. സര്‍, നിങ്ങളാ പാരമ്പര്യത്തിന് ചരമം കുറിച്ചിരിക്കുന്നു. അങ്ങനെ ഇന്ത്യന്‍ ജനതയുടെ അന്തസുറ്റ പ്രമാണരേഖ- ഭരണഘടനയുടെ ഹൃദയത്തില്‍ തന്നെ ആഞ്ഞടിച്ചിരിക്കുന്നു, ഒപ്പം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ജനാധിപത്യ വിശ്വാസത്തിനും.
സമഗ്രമായി നോക്കുമ്പോള്‍, 2019 ലെ വിധിയെഴുത്ത് ഗുരുതരമായ സംശയങ്ങളുയര്‍ത്തുന്നു എന്നതില്‍ സംശയമില്ല. ഉന്നയിച്ചിരിക്കുന്ന ആശങ്കകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ നല്ല നിലപിനെക്കരുതി തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരിക്കേണ്ടതാണ്. ഇനിയൊരിക്കലും
ആവര്‍ത്തിക്കില്ലെന്നുറപ്പുവരുത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ ക്രമക്കേടുകള്‍ക്കും പൊതുവിശദീകരണം നല്‍കുകയും, ഭാവിയില്‍ സംഭവിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം നില നിര്‍ത്തുന്നതിനുള്ള അനുപേക്ഷണീയമാണ്.

1. S.P. Ambrose IAS (Retd.) Former Additional Secretary, Ministry of Shipping & Transport, GoI

2. Mohinderpal Aulakh IPS (Retd.) Former Director General of Police (Jails), Govt. of Punjab

3. G. Balachandhran IAS (Retd.) Former Additional Chief Secretary, Govt. of Wets Bengal

4. Vappala Balachandran IPS (Retd.) Former Special Secretary, Cabinet Secretariat, Gol

5. Gopalan Balagopal IAS (Retd.) Former Special Secretary, Govt. of West Bengal

6. Chandrashekhar Balakrishnan IAS (Retd.) Former Secretary, Coal, Gol

7. Sharad Behar IAS (Retd.) Former Chief Secretary, Govt. of Madhya Pradesh

8. Madhu Bhaduri IFS (Retd.) Former Ambassador to Portugal

9. Pradip Bhattacharya IAS (Retd.) Former Additional Chief Secretary, Developmetn & Planning and Administrative Training
Institute, Govt. of West Bengal

10.Meeran C Borwankar IPS (Retd.) Former DGP, Bureau of Police Research and Development, GoI

11.Sundar Burra IAS (Retd.) Former Secretary, Govt. of Maharashtra
12.Kalyani Chaudhuri IAS (Retd.) Former Additional Chief Secretary, Govt. of West Bengal

13.Javid Chowdhury IAS (Retd.) Former Health Secretary, GoI

14.Surjit K. Das IAS (Retd.) Former Chief Secretary, Government of Uttarakhand

15.P.R. Dasgupta IAS (Retd.) Former Chairman, Food Corporation of India, GoI

16.Keshav Desiraju IAS (Retd) Former Health Secretary, GoI

17.M.G. Devasahayam IAS (Retd.) Former Secretary, Govt. of Haryana

18.K.P. Fabian IFS (Retd.) Former Ambassador to Italy

19.Arif Ghauri IRS (Retd.) Former Governance Adviser, DFID, Govt. of the United Kingdom (on deputation)

20.Gourisankar Ghosh IAS (Retd.) Former Mission Director, National Drinking Water Mission, GoI

21.S.K. Guha IAS (Retd.) Former Joint Secretary, Department of Women & Child Development, GoI

22.Meena Gupta IAS (Retd.) Former Secretary, Ministry of Environment & Forests, GoI

23.Wajahat Habibullah IAS (Retd.) Former Secretary, GoI and Chief Information Commissioner

24.Sajjad Hassan IAS (Retd.) Former Commissioner (Planning), Govt. of Manipur

25.Jagdish Joshi IAS (Retd.) Former Additional Chief Secretary (Planning), Govt. of Maharashtra

26.Kamal Jaswal IAS (Retd.) Former Secretary, Department of Information Technology, GoI

27.Rahul Khullar IAS (Retd.) Former Chairman, Telecom Regulatory Authority of India

28.Ajai Kumar Indian Forest service (Retd.) Former Director, Ministry of Agriculture, GoI

29.Arun Kumar IAS (Retd). Former Chairman, National Pharmaceutical Pricing Authority, GoI

30.Sudhir Kumar IAS (Retd.) Former Member, Central Administrative Tribunal

31.P.K. Lahiri IAS (Retd.) Former Executive Director, Asian Development Bank

32.Subodh Lal IPoS (Retd.) Former Deputy Director General, Ministry of Communications, GoI

33.P.M.S. Malik IFS (Retd.) Former Ambassador to Myanmar & Special Secretary, MEA, GoI

34.Harsh Mander IAS (Retd.) Govt. of Madhya Pradesh

35.Lalit Mathur IAS (Retd.) Former Director General, National Institute of Rural Development, GoI

36.Aditi Mehta IAS (Retd.) Former Additional Chief Secretary, Govt. of Rajasthan

37.Sonalini Mirchandani IFS (Resigned) GoI

38.Deb Mukharji IFS (Retd.) Former High Commissioner to Bangladesh and former Ambassador to Nepal

39.Shiv Shankar Mukherjee IFS (Retd.) Former High Commissioner to the United Kingdom

40.Sobha Nambisan IAS (Retd.) Former Principal Secretary (Planning), Govt. of Karnataka

41.Amitabha Pande IAS (Retd.) Former Secretary, Inter-State Council, GoI

42.Alok Perti IAS (Retd.) Former Secretary, Ministry of Coal, GoI

43.T.R.Raghunandan IAS (Retd.) Former Joint Secretary, Ministry of Panchayati Raj, GoI

44.N.K. Raghupathy IAS (Retd.) Former Chairman, Staff Selection Commission, GoI

45.J.P. Rai IAS (Retd.) Former Director General, National Skills
Development Agency, GoI

46.V.P. Raja IAS (Retd.) Former Chairman, Maharashtra Electricity Regulatory Commission

47.C. Babu Rajeev IAS (Retd.) Former Secretary, GoI

48.M.Y. Rao IAS (Retd.) Former Chairman and MD of Grid Corporation of Orissa

49.Satwant Reddy IAS (Retd.) Former Secretary, Chemicals and
Petrochemicals, GoI

50.S.S.Rizvi IAS (Retd.) Former Joint Secretary, Ministry of Environment and Forests, GoI

51.Aruna Roy IAS (Resigned)

52.Deepak Sanan IAS (Retd.) Former Principal Adviser (AR) to Chief Minister, Govt. of Himachal Pradesh

53.N.C. Saxena IAS (Retd.) Former Secretary, Planning Commission, GoI

54.Abhijit Sengupta IAS (Retd.) Former Secretary, Ministry of Culture, GoI

55.Aftab Seth IFS (Retd.) Former Ambassador to Japan

56.Ashok Kumar Sharma IFS (Retd.) Former Ambassador to Finland and Estonia

57.Navrekha Sharma IFS (Retd.) Former Ambassador to Indonesia

58.Raju Sharma IAS (Retd.) Former Member, Board of Revenue, Govt. of Uttar Pradesh

59.Rashmi Shukla Sharma IAS (Retd.) Former Additional Chief Secretary, Govt. of Madhya Pradesh

60.K. Ashok Vardhan Shetty

IAS (Retd.) Former Vice Chancellor, Indian Maritime University, GoI

61.Jawhar Sircar IAS (Retd.) Former Secretary, Ministry of Culture, GoI, & former CEO, Prasar Bharati

62.Parveen Talha IRS (Retd.) Former Member, Union Public Service Commission

63.P.S.S. Thomas IAS (Retd.) Former Secretary General, National Human Rights Commission

64.Hindal Tyabji IAS (Retd.) Former Chief Secretary rank, Govt. of Jammu & Kashmir

Endorsements of the letter written by retired civil servants by veterans of the Armed Forces, academics and concerned citizens

1. Admiral L.Ramdas, PVSM, AVSM, VrC, VSM, ADC
2. Admiral Vishnu Bhagwat, PVSM, AVSM
3. Lt Gen C.A.Barretto, PVSM
4. Lt Gen Vijay Oberoi, PVSM, AVSM, VSM
5. Maj Gen S.G.Vombatkere, VSM
6. Maj Gen T.K.Kaul, PVSM, AVSM VSM
7. Brig V.H.M.Prasad
8. Cdr Satya Prakash Taneja
9. Cdr Rajvir Singh
10.Maj Priyadarshi Chowdhury, SC
11.Lt Gen M.A. Zaki
12.Group Capt M.H.Zaki
13.Colonel Swapan Bhadra
14.S.A. Khader, I.G. BSF
15.Abha Dev Habib, Miranda House, University of Delhi
16.Abhay Kumar Dubey, Centre for the Study of Developing Societies, Delhi
17.Abhijit Roy, Department of Film Studies, Jadavpur University, Kolkata
18.Abir Dasgupta, Independent Journalist, Mumbai
19.Aditya Nigam, Professor, Centre for the Study of Developing Societies, Delhi
20.Anjali Monteiro, Professor, Tata Institute of Social Sciences, Mumbai
21.Areeb Rizvi, Independent Researcher
22.Aruna Rodrigues, Environmentalist, Sunray Harvesters, Mhow, MP
23.Arundhati Ghosh, Arts Professional, Bangalore
24.Ashish Kothari, Environmentalist, Pune
25.Ashoke Ranjan Thakur, Ex-Vice Chancellor West Bengal State University
26.Ayesha Kidwai, Professor, Jawaharlal Nehru University
27.Avinash Kumar, JNU
28.Bishnupriya Dutt, Professor, JNU
29.C. P. Chandrasekhar, Professor, JNU
30.Doyeeta Majumder, Assistant Professor, Jadavpur University, Kolkata
31.G. Arunima, Professor, JNU
32.Ira Bhaskar, Professor, JNU
33.Janaki Nair, Professor, JNU
34.Jayati Ghosh, Professor, JNU
35.K.P. Jayasankar, Professor, Tata Institute of Social Sciences, Mumbai
36.Lakshmi Subramanian, Retired professor, CSSSC, Kolkata
37.Lata Singh, Associate Professor, JNU
38.Madhu Sahni, Professor, Jawaharlal Nehru University
39.Nandita Narain, St. Stephen’s College, Delhi University
40.Nivedita Menon, Professor, JNU
41.Peter R DeSouza, Professor, CSDS, Delhi
42.Pranab Kanti Basu, Retired Professor, Visva-Bharati Santiniketan
43.Probal Dasgupta, Retired Professor, Indian Statistical Institute, Kolkata
44.Purusottam Bhattacharya, Retired Professor of International Relations,
Jadavpur University, Kolkata.
45.Sanjeeb Mukherjee, Former faculty, University of Calcutta
46.S. Prakash, JNU
47.Sukanta Chaudhuri, Professor Emeritus, Jadavpur University, Kolkata
48.Sumit Chakrabarti, Professor of English, Presidency University
49.Sumit Sarkar, Retired Professor, Delhi University
50.Supriya Chaudhuri, Professor (Emerita), Jadavpur University, Kolkata
51.Swapan K. Chakravorty, Kabiguru Rabindranath Tagore Distinguished Chair
in the Humanities, Presidency University Kolkata
52.Tanika Sarkar, Retired Professor, JNU
53.Vikas Bajpai, Assistant Professor, Jawaharlal Nehru University
54.Shilpi Singh Executive Coach ,Gurgaon
55.Paranjoy Guha Thakurta, NCR, Journalist, Gurgaon
56.Tara Murali, Architect, Chennai
57.Aruna Rodrigues, Environmentalist, Sunray Harvesters, Mhow
58.Shabnam Hashmi, Social Activist, New Delhi
59.Leela Samson, citizen, Chennai
60.Ayesha Maria Mualla – Delhi
61.Primila Lewis, Social worker (retd)
62.Fatima Zarafshan Lecturer, Miyapur, Hyderabad, Telangana
63.Dilip Simeon – retd Teacher Delhi University
64.Ravi Katari – Citizen of India, Chennai
65.Om Prakash Singh – Citizen – Chennai
66.Ravi Nitesh – Social Activist, New Delhi
67.Dr Virendra Vidrohi, Gen Sec, INSAF Delhi
68.Abha Bhaiya, Jagori Rural, Himacha Pradesh
69.Anita Dighe, Concerned Citizen, NOIDA
70.Niloufer Bhagwat, Vice President, Indian Association of Lawyers
71.Tripta Wahi, Retd Professor, Delhi University
72.Mandira Kumar
73.Tripta Batra, Delhi, NCR
74.Ram Narayan, Ecologist, Uttarakhand
75.Aquil Hashim, Bengaluru
76.Lakshmi Krishnamurty, Alarippu, Bengaluru
77.Arjun Mahey, Assoc Professor, St Stephens College, Delhi University
78.Madhu Ramnath, Adukkam Village, Kodaikanal Taluk, Dindigul District
79.Rani Day Burra, Bengaluru
80.Ashok Nehru, New Delhi
81.Malti Nehru, New Delhi
82.Somi Hazari
83.Lalita Ramdas, Citizen and Educator, Village Bhaimala, Alibag, Raigad

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “2019 ലെ പൊതുതെരഞ്ഞെടുപ്പിലെ ഗുരുതര ക്രമക്കേടുകള്‍

  1. Election Commission of India is duty bound to enquire into and place it’s findings before the people, on each and every points raised in the above communication, to remove their doubt and to regain their confidence on the conduct of election in India.

Leave a Reply