നിയോ ലിബറലിസ്റ്റ് നയങ്ങളുമായി ഒരു കേന്ദ്ര ബജറ്റ് കൂടി

നവ ലിബറലൈസേഷന്‍ സാമ്പത്തിക നയങ്ങളിലേക്ക് കേന്ദ്രീകരിക്കുക, അതിലൂടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം വര്‍ധിപ്പിക്കുക എന്നിവയാണ് ഭരണകൂടത്തിന്റെ അജണ്ട. ജനധിപത്യപരമായ സമ്പത്തിന്റെ വിതരണം സാധ്യമാക്കാന്‍ കഴിയുന്ന ഒരു ബജറ്റ് അല്ല ഇത്തവണത്തേത്. മിനിമം ഗവണ്മെന്റ് മാക്‌സിമം ഗവെര്‍നെന്‍സ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം രൂക്ഷമായ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കും എന്ന സൂചന തന്നെയായിരുന്നു.

 

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തവിധം കര്‍ഷക ആത്മഹത്യകളും
കര്‍ഷകപ്രക്ഷോഭങ്ങളും അരങ്ങേറിയിട്ടും കേന്ദ്ര ഗവണ്മെന്റിന്റേതായ ബഡ്ജറ്റില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കായി ഒരു തരത്തിലുള്ള നീക്കങ്ങളുമില്ല. മറുവശത്ത് പല മേഖലകളിലും സ്വകാര്യവത്കരണവും 100% വിദേശ മൂലധന നിക്ഷേപത്തിനുള്ള അനുമതിയും ബഡ്ജറ്റിന്റെ പ്രത്യേകതകളാണ്. രാജ്യത്തിന്റ ധനക്കമ്മി 3.3% ശതമാനമായി നിലനിര്‍ത്തുന്നത് തന്നെ ഇത്തരത്തില്‍ കടുത്ത ഭാരം പൊതുജനങ്ങളിലത്തിക്കാനാണ്.

ദേശസാല്‍കൃത ബാങ്കുകള്‍ക്ക് വിവിധ കുത്തകകളില്‍ നിന്നായി ലഭിക്കുവാനുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടവും ധനക്കമ്മി നിലനിര്‍ത്താനുള്ള വിഭവസമാഹരണവും ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുള്ള ചിലവും കൂടി ആകുമ്പോള്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കടക്കും. അധികമായി വിഭവസമാഹരണത്തിനായി പെട്രോളിനേര്‍പ്പെടുത്തുന്ന സെസില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഗുണവും ലഭിക്കുകയില്ലെന്നാണ് മന്ത്രി തോമസ് ഐസക് പറയുന്നത്. 400 കോടി രൂപ വിറ്റുവരവുള്ള വലിയ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി അഞ്ചു ശതമാനത്തോളം കുറച്ചു കൊണ്ട് സര്‍ക്കാര്‍ വീണ്ടും അവരോടുള്ള വിധേയത്വം തെളിയിച്ചു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ എഴുപതുശതമാനവും ഈ വ്യവസായികളുടെ കൈവശമാണ്. എന്നാല്‍ അവര്‍ക്ക് നല്‍കുന്ന നികുതിയിളവിന്റെ ഭാരവും കൂടി ഫലത്തില്‍ സാധാരണകാര്‍ക്ക് താങ്ങേണ്ടതായി വരും. അതിന്റെ ഭാഗമായി സ്വര്‍ണത്തിനും ചെമ്പിനും കസ്റ്റംസ് ഡ്യൂട്ടി പത്തുമുതല്‍ പതിനഞ്ചു ശതമാനവും പെട്രോളിന് സ്‌പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയും വര്‍ധിപ്പിച്ചു. മുഴുവന്‍ മാര്‍ക്കറ്റിലും ഇത് വിലക്കയറ്റമായി പ്രതിഫലിക്കും. കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിലായിരിക്കും ഇത് കൂടുതല്‍ രൂക്ഷമാകുക. ഈ നിലക്ക് കേരളത്തില്‍ പെട്രോളിന് 2 മുതല്‍ 2.5 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ടാക്സുകളും സര്‍ചാര്‍ജുകളും ഏര്‍പ്പെടുത്തുന്നതില്‍ കടുത്ത വിവേചനം സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്നുണ്ട്. അതിന്റെ ഭൂരിഭാഗവും ആനുകൂല്യവും കേന്ദ്ര സര്‍ക്കാരുകളിലേക്കാണ് കേന്ദ്രീകരിക്കുന്നത്. ഇത് ഫെഡറിലസത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്നു പൊതുവില്‍ അഭിപ്രായപ്പെടുന്നു. ഒരു ഗ്രിഡ്, ഒരു രാഷ്ട്രം എന്ന അവരുടെ മുദ്രാവാക്യം തന്നെ ഇതിനു വേണ്ടാണന്ന് സാമൂഹ്യ – സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

നവ ലിബറലൈസേഷന്‍ സാമ്പത്തിക നയങ്ങളിലേക്ക് കേന്ദ്രീകരിക്കുക, അതിലൂടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം വര്‍ധിപ്പിക്കുക എന്നിവയാണ് ഭരണകൂടത്തിന്റെ അജണ്ട. ജനധിപത്യപരമായ സമ്പത്തിന്റെ വിതരണം സാധ്യമാക്കാന്‍ കഴിയുന്ന ഒരു ബജറ്റ് അല്ല ഇത്തവണത്തേത്. മിനിമം ഗവണ്മെന്റ് മാക്‌സിമം ഗവെര്‍നെന്‍സ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം രൂക്ഷമായ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കും എന്ന സൂചന തന്നെയായിരുന്നു. അതിന്റെ ഭാഗമായി ലാഭകരമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേ പോലെയുള്ള മേഖലകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാറിന് ഈ ബഡ്ജറ്റിലുണ്ട്. ആഭ്യന്തര വിപണിയുടെ ക്രയശേഷി വാര്‍ഷിപ്പിക്കുന്ന ഒന്നും ബഡ്ജറ്റില്‍ ലഭ്യമല്ല. എന്നാല്‍ കോര്‍പറേറ്റുകളുടെയും വിദേശ മൂലധനത്തിന്റെയും വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. പലമേഖലകള്‍ക്കും വിദേശ നിക്ഷേപം സ്വീകരിക്കുക, ആഗോളീകരണത്തെ ശക്തിപ്പെടുത്തുക, അതുവഴി വിഭവ സമാഹരണം നടത്തുക എന്നിവയെലാം ഈ ബഡ്ജറ്റിന്റെ സവിശേഷതകളാണ്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് സെക്ടറിലും ഒറ്റ ബ്രാന്‍ഡ് ഉത്പന്നങ്ങളിലും 100% വിദേശ നിക്ഷേപം സ്വീകരിക്കുംം.

മറുവശത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 700000 കോടി രൂപ, പൊതു പശ്ചാത്തല വികസനത്തിനായി ഒരു ലക്ഷം കോടി രൂപ എന്നിവ മാറ്റിവെക്കും. എല്ലാവര്‍ക്കും വീട്, വൈദ്യുതി, ടോയ്‌ലറ്റ്, കുടിവെള്ളം എന്നിവ പ്രഖ്യാപിക്കപ്പെട്ടു. രണ്ടു ലക്ഷം കിലോമീറ്റര്‍ റോഡ്, ഇടത്തരം കച്ചവടക്കാര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍, ഗാര്‍ഹിക വായ്പയിലുള പലിശയിളവ് എന്നിവയാണ് സാധാരണക്കാര്‍ക്ക് ആശ്വാസകരമാകാവുന്ന ഘടകങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply