ഒരു ശാസ്ത്ര മൗലികവാദിയുടെ പ്രാര്‍ത്ഥന.

ശാസ്ത്രത്തിന്റെയും യുക്തിയുടെയും
തമ്പുരാനേ…..
സര്‍വ്വശക്താ……
ശാസ്ത്രമത പ്രചാകരായ ഞങ്ങളെ
സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും
കാത്തുകൊള്ളണേ…….

ഞങ്ങള്‍ ശാസ്ത്രപുരോഹിതര്‍
എന്‍ഡോസള്‍ഫാന് എതിരല്ല.
അത് ആവശ്യമുള്ള ഒന്നുതന്നെയാണ്
ഞങ്ങള്‍ ആണവോര്‍ജ്ജത്തിന് എതിരല്ല.
അത് നല്ലതുതന്നെയാണ്.

ലോകം ഒന്നടങ്കം വലിയ ഡാമുകളെ
എതിര്‍ക്കുന്നു.
പക്ഷേ, ഞങ്ങള്‍ അത് ചെയ്യില്ല.
കാരണം ഞങ്ങള്‍ ശാസ്ത്രമത പ്രചാരകരാണ് .

കോര്‍പ്പറേറ്റുകളും ഭരണകൂടവുമാണ്
പരിസ്ഥിതിയെ നശിപ്പിക്കുന്ന
വികസനത്തിന് ഉത്തരവാദികള്‍
എന്നവര്‍ പറയുന്നു.
ഞങ്ങള്‍ ഇതിനെതിരാണ്.
ഇവരുടെ വാദത്തെ തകര്‍ക്കാനുള്ള
മനഃശ്ശക്തി നല്‍കി ഞങ്ങളെ
അനുഹ്രഹിക്കേണമേ…

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തമ്പുരാനേ…
ശാസ്ത്ര വിവരങ്ങളിലുള്ള
വിശ്വാസത്തെ നഷ്ടപ്പെടുത്താന്‍
ഞങ്ങള്‍ക്കിടവരുത്തരുതേ….
അത് ഞങ്ങളുടെ ഉപ്പും ചോറുമാണ്.
സാമൂഹ്യപ്രവര്‍ത്തനം
ഞങ്ങളുടെ വയറു നിറയ്ക്കില്ല.
അത് ഞങ്ങളുടെ ഉപജീവനത്തിന്
തടസ്സമാണ്.
കര്‍ത്താവേ,
ഈ സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും
ഞങ്ങളെ രക്ഷിക്കണമേ ..

കവികളും കലാകാരന്മാരും
പരിസ്ഥിതി പ്രവര്‍ത്തകരും
സാമൂഹ്യ പ്രവര്‍ത്തകരും
നിന്നെ മനസ്സിലാക്കുന്നില്ല പ്രഭോ.
നിന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന
ഒരേയൊരുകൂട്ടര്‍ ഞങ്ങളാണ് കര്‍ത്താവേ.

അവര്‍ ഞങ്ങളെ
ആശയങ്ങളാല്‍ ആക്രമിക്കുന്നു.
ഞങ്ങളുടെ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നു.
എന്നാലും ഞങ്ങളുടെ ആചാരങ്ങളെ തകര്‍ക്കാന്‍
അവര്‍ക്കാവില്ല.
അവര്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നു…
തമ്പുരാനേ …
ഇവരെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്ക്
പ്രദാനം ചെയ്താലും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷവും വ്യാജവുമായവ,
വിദേശരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടവ,
അങ്ങനെ പലതും ഇപ്പോഴും
ഉപയോഗിക്കാന്‍ വിധിക്കപ്പെട്ടവരാണ്
നമ്മളെങ്കിലും.
പൊന്നു തമ്പുരാനേ…
ആധുനിക വൈദ്യശാസ്ത്രം
മഹത്തായ ഒരു ശാസ്ത്രം തന്നെയല്ലേ.
ഈ മഠയന്മാര്‍ അതിന്റെ മഹത്വം
മനസിലാക്കുന്നില്ല കര്‍ത്താവേ.

യുക്തി – ദൈവ സങ്കല്പങ്ങള്‍ക്കെതിരായ
ആയുര്‍വേദവും ഹോമിയോപ്പതിയും
പ്രകൃതി ചികിത്സയും ആദിവാസിമരുന്നുകളും
ആധുനിക വൈദ്യശാസ്ത്രത്തെപ്പോലെ
മഹത്തരമെന്ന് അവര്‍ പറയുന്നു.
സര്‍വ്വശക്തനായ ദൈവമേ….
ഇവരുടെ അജ്ഞതയ്ക്ക് അറുതിവരുത്തണേ ..

ശാസ്ത്രത്തിന്റെയും യുക്തിയുടെയും
തമ്പുരാനേ…..
ഞങ്ങളുടെ മതപ്രവാചകരെ,,
ശാസ്ത്ര പുരോഹിതരെ,
സര്‍വൈശ്വര്യങ്ങളും നല്‍കി
അനുഗ്രഹിക്കണമേ…
സര്‍വ്വശക്താ……
സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും
ഞങ്ങളെ കാത്തുകൊള്ളണമേ …….
ആമേന്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply