സഹയാത്രിക : പോരാട്ടത്തിന്റെ 20 വര്‍ഷങ്ങള്‍

ഇരുപതു വര്‍ഷം തികഞ്ഞ അഭിമാന നിമിഷത്തില്‍ യൗവ്വനത്തിന്റെ നിറവും രാഷ്ട്രീയവും സംഘടനാപരമായി തന്നെ സ്വാംശീകരിക്കുവാനും സംഘടനയ്ക്ക് പുതിയ മുഖം കൊണ്ടുവരുന്നതിനുമായി സഹയാത്രിക തയ്യാറാക്കിയ പുതിയ ലോഗോ വളരെ ശ്രദ്ധേയമാണ്

സ്ത്രീകളുടെയും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ മാനിക്കാത്ത അടിമുടി പുരുഷ കേന്ദ്രീകൃതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലൂടെയാണ് നാമിന്നും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയിലെ, പ്രത്യേകിച്ച് ജനനാവസ്ഥയില്‍ പെണ്‍ ആയി അടയാളപ്പെടുത്തപ്പെടുകയും മറ്റു ലിംഗ ലൈംഗിക സ്വത്വങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന സമുദായ അംഗങ്ങള്‍ക്കിടയില്‍ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും അവരുടെ വിവിധ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും സമുദായ അംഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിയിനുമായി പ്രവര്‍ത്തിക്കുന്ന ”സഹയാത്രിക”യുടെ പ്രവര്‍ത്തനങ്ങള്‍ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. രണ്ടു ദശാബ്ദക്കാലമായി കേരളത്തിനകത്തും പുറത്തും ലിംഗ ലൈംഗിക ന്യൂനപക്ഷാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി നിരന്തരം പ്രയത്‌നിക്കുകയും ചരിത്രപരമായ നിലപാടുകളും ഇടപെടലുകളും നടത്തിയ ഒരു കൂട്ടായ്മയാണ് സഹയാത്രിക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇന്ന് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും അനുബന്ധ ചര്‍ച്ചകളും പരിപാടികളും, സംസ്ഥാന ട്രാന്‍സ്‌ജെന്ഡര്‍ അവകാശ സംരക്ഷണ നയവും, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ സ്ത്രീകളുടെയും മറ്റ് ക്വീര്‍ വ്യക്തികളുടെയും സാമൂഹിക സ്വീകാര്യതയും, വിദ്യാഭ്യാസ ആരോഗ്യ, തൊഴില്‍ വിഷയങ്ങളില്‍ ലഭിക്കുന്ന സഹായ സഹകരണങ്ങളും പോലീസ് നിയമ സഹായങ്ങളുമെല്ലാം ലഭ്യമാക്കുന്നതില്‍ സഹയാത്രികയുടെ രണ്ട് ദശാബ്ദകാലത്തെ നിരന്തര പ്രയത്‌നങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സമര പോരാട്ടങ്ങളുടെ നാളുകളില്‍ പല സമുദായ സംഘടനകളും ക്വിയര്‍ വ്യക്തികളും കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക പ്രവര്‍ത്തകരും സംഘടനകളും സര്‍ക്കാര്‍ സര്‍ക്കാരിതര കൂട്ടായ്മകളും വ്യക്തികളും തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതയാി സഹയാത്രികയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുപതു വര്‍ഷം തികഞ്ഞ അഭിമാന നിമിഷത്തില്‍ യൗവ്വനത്തിന്റെ നിറവും രാഷ്ട്രീയവും സംഘടനാപരമായി തന്നെ സ്വാംശീകരിക്കുവാനും സംഘടനയ്ക്ക് പുതിയ മുഖം കൊണ്ടുവരുന്നതിനുമായി സഹയാത്രിക തയ്യാറാക്കിയ പുതിയ ലോഗോ വളരെ ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 12ന് മാലിനി ജീവരത്‌നം, രഞ്ജിനി ഹരിദാസ്, പ്രവീണ്‍ നാഥ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ ആനന്ത് രാജപ്പന്‍ , സതി അങ്കമാലി, ദിനു വെയില്‍, ഫൈസല്‍ ഫൈസു, ദിയ സന, സോനു നിരഞ്ജന്‍, ജിഷോര്‍. കെ. സി മൃദുല ഭവാനി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍ശ്വവല്‍കൃതരായ സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സഹയാത്രിക നടത്തുന്ന പോരാട്ടങ്ങളില്‍ തുടര്‍ന്നും മുഴുവന്‍ മനുഷ്യ സ്‌നേഹികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply