ആര്‍ എസ് എസ് സൃഷ്ടിക്കുന്നത് വിവേചനശക്തിയില്ലാത്ത റോബോട്ടുകളെ

ഗോള്‍വാള്‍ക്കര്‍ പറയുന്നു: ”നമ്മള്‍ ഒരു സംഘടനയുടെ ഭാഗമെന്ന് പറഞ്ഞ് അതിന്റെ അച്ചടക്കം അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ തെരഞ്ഞെടുക്കുന്ന പ്രശ്‌നമേ വരുന്നില്ല. പറഞ്ഞതുപോലെ ചെയ്യുക. കബഡി കളിക്കാന്‍ പറഞ്ഞാല്‍ കബഡി കളിക്കുക. പൊതുയോഗം നടത്താന്‍ പറഞ്ഞാല്‍ പൊതുയോഗം നടത്തുക.

ആര്‍.എസ്.എസും അതിന്റെ പരിവാരങ്ങളും എങ്ങനെ നുണ മെനഞ്ഞുണ്ടാക്കുന്നു എന്നതിന് നല്ലൊരു ഉദാഹരണമിതാണ്. ടിപ്പുസുല്‍ത്താനെക്കുറിച്ച് നടത്തുന്ന കുപ്രചരണം നോക്കൂ: ടിപ്പുവിന്റെ ഭരണകാലം 1782 മുതല്‍ 1799 വരെ. ടിപ്പു തന്റെ ഭരണകാലത്ത് കൊടകിലെ 69000 ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് സംഘപരിവാരം വാദിക്കുന്നു. ഗസറ്റിയര്‍ ജനസംഖ്യാ കണക്ക് അനുസരിച്ച് എങ്ങനെ കണക്കുകൂട്ടിയാലും അന്നത്തെ കൊടകിലെ മൊത്തം ജനസംഖ്യ 69000 കടക്കില്ല. ആര്‍.എസ്.എസിന്റെ വാദം അംഗീകരിച്ചാല്‍ ഇന്ന് കൊടകില്‍ സമ്പൂര്‍ണ്ണമായി മുസ്‌ലിങ്ങള്‍ ഉണ്ടാവണമല്ലോ. എന്നാല്‍ ഇന്ന് കൊടകില്‍ മുസ്‌ലിങ്ങള്‍ 15 ശതമാനം മാത്രം. എന്നുവെച്ചാല്‍ ടിപ്പുവിനെക്കുറിച്ചുള്ള ഈ ഹിന്ദുവിദ്വേഷ കഥ ഒരു നുണവിത്തിറക്കല്‍ മാത്രം. ദുരന്തമെന്താണെന്നുവെച്ചാല്‍ ഈ കള വളര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതാണ്. ആര്‍.എസ്.എസ്സും അതിന്റെ പരിവാരവും ഇതിന്റെ വിള കൊയ്‌തെടുക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ ഇവരുടെയുള്ളില്‍ ഒരു ദൈവവും ഇല്ലെന്ന് ബോധ്യമാകും. നുണയാണ് ഇവരുടെ കുലദൈവം. നുണ ഉത്പാദകരായ ഇവര്‍ അവരുടെ മനസ്സാക്ഷിയെ തന്നെ തൂക്കിലേറ്റി എന്നു തോന്നുന്നു.

ശരി, സത്യസ്ഥിതി നോക്കുകയാണെങ്കില്‍, ഭാരതത്തിലുള്ള മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും വിദേശത്തുനിന്നു വന്നവരാണോ? ചാതൂര്‍വര്‍ണ്യത്തിന്റേയും ജാതിവ്യവസ്ഥയുടേയും കരാള ഹസ്തങ്ങളില്‍ പെട്ട് നരകിച്ച ഹിന്ദുസമുദായങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരല്ലേ? ഇത്തരത്തില്‍ പെട്ടവരല്ലേ മേല്‍പ്പറഞ്ഞ രണ്ടു മതത്തിലുമുള്ളത്? ഭാരതത്തിലേയ്ക്ക് ഇസ്‌ലാം കടന്നുവന്ന ആരംഭഘട്ടത്തില്‍ അധികാരത്തിനും മന്ത്രിപദവിക്കും വശംവദരായി ആദ്യം പരിവര്‍ത്തനം നടത്തിയവര്‍ അധികവും ആര്യബ്രാഹ്മണരല്ലേ? ജസ്റ്റിസ് എച്ച്.എന്‍.നാഗമോഹന്‍ ദാസിന്റെ നിരീക്ഷണം ഇതു ശരിവെക്കുന്നു. ആര്‍.എസ്.എസ്. വെറുക്കുന്ന പാക്കിസ്ഥാനിലുള്ള മുസ്‌ലിങ്ങളില്‍ ഈ ആര്യ ബ്രാഹ്മണരില്ലേ? ഈ വാസ്തവങ്ങളൊന്നും അവര്‍ക്കു വേണ്ട. ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കളായ ആര്‍.എസ്.എസ്. തന്നെയാണ് വിശാല ഹിന്ദുമതത്തിന്റെ പ്രതിനിധി എന്ന രീതിയില്‍ അഭിനയിച്ച്, ബാക്കിയുള്ള ബഹുഭൂരിപക്ഷം വരുന്ന ഉദാര ഹിന്ദുസമുദായങ്ങളെ മതിഭ്രമത്തില്‍ കൊണ്ടെത്തിച്ചത്. അവരില്‍ വെറുപ്പ് കുത്തിനിറച്ച് തങ്ങളുടെ കൈപ്പിടിയിലൊതുക്കാനായി മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവര്‍ക്ക് വെറുപ്പിന്റെ യുദ്ധം മതി. ഈ യുദ്ധത്തില്‍ വെറുപ്പിന് ബലിയായി പങ്കെടുക്കുന്ന അസംഖ്യങ്ങളായ ജാതി ഉപജാതികളിലെ ബഹുഭൂരിപക്ഷം വരുന്ന മുന്‍കാല ശൂദ്രരുടെ ചിറകുകള്‍ ആരുമറിയാതെ അരിഞ്ഞു വീഴ്ത്തുകയാണ്. വെറുപ്പിന്റെ യുദ്ധത്തില്‍ ഈ മുന്‍കാല ശൂദ്രരുടെ അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുന്നു. എങ്ങനെയെന്നുവെച്ചാല്‍ എസ്.സി./എസ്.ടി. പിന്നോക്കവര്‍ഗ്ഗങ്ങള്‍ക്ക് അവരുടേതായ ജാതി സമുദായങ്ങളുടെ ഐഡന്റിറ്റി ഉള്ളതുകൊണ്ടാണ് അവര്‍ക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങി രാഷ്ട്രീയാധികാരത്തിലെ ഭരണഘടനാനുസൃത അവകാശങ്ങള്‍ ലഭ്യമാകുന്നത്. തങ്ങളുടെ വിഹിതത്തിനായി അവര്‍ പോരാടിയിരുന്നു. സംഘടിതമായി സമരം ചെയ്യുമായിരുന്നു. എന്നാല്‍ എന്നുമുതല്‍ ഹിന്ദു-മുസ്‌ലിം വെറുപ്പിന്റെ യുദ്ധത്തില്‍, ഞങ്ങളും ഹിന്ദുക്കളെന്ന് പറഞ്ഞ്, ഇവരെല്ലാം പങ്കെടുക്കാന്‍ തുടങ്ങിയോ അന്നുമുതല്‍ ഹിന്ദു ഒന്നാണ് എന്ന ഐഡന്റിറ്റിയില്‍ കുടുക്കി വഞ്ചിക്കപ്പെട്ട സ്വസമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുറകോട്ട് തള്ളപ്പെട്ടിരിക്കുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ ഹിന്ദുവലയില്‍ എല്ലാവരും ചെന്നുപെട്ടു. ഇതിന്റെ ഫലിതാംശമെന്താണെന്നുവെച്ചാല്‍ ശിരസ്സായ ബ്രാഹ്മണന്‍ അനുമതി നല്‍കിയതിനനുസരിച്ച് കൈകളായ ക്ഷത്രിയന്‍ ഭരണം നടത്തുകയും തുടകളായ വൈശ്യന്‍ വ്യാപാരം നടത്തുകയും പാദങ്ങളായ ശൂദ്രന്മാര്‍ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപേക്ഷിച്ച് തങ്ങളുടെ പൂര്‍വ്വികരെപ്പോലെ മേല്‍പ്പറഞ്ഞവര്‍ക്ക് സേവനം ചെയ്ത് ഇഴഞ്ഞ് ജീവിക്കേണ്ടിവരും. അപ്പോള്‍ ഭാരതം ഭൂതകാലത്തിലേക്ക് സഞ്ചരിച്ചതുപോലെയാകും.

ഇങ്ങനെ ആര്‍.എസ്.എസ്സിന്റെ ഉള്ളിലേക്ക് നോക്കുമ്പോള്‍ ഒന്നുരണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രേതങ്ങളെ ശവക്കല്ലറയില്‍ നിന്ന് ചാടിച്ച് അവയെ വര്‍ത്തമാനകാലത്തേക്ക് കൊണ്ടുവരുന്ന ആര്‍.എസ്.എസ്. ഒറ്റപ്പെട്ട സംഘടനയല്ല. അത് ഇളക്കിവിട്ട കുഞ്ഞു സന്താനങ്ങളുണ്ട്. ആര്‍.എസ്.എസ്സിന്റെ പ്രധാന പ്രസിദ്ധീകരണ സ്ഥാപനമായ സുരുചി പ്രകാശന്‍, 1997 ല്‍ പ്രസിദ്ധീകരിച്ച ‘പരം വൈഭവ് കെ പഥ്പര്‍’ പുസ്തകത്തില്‍ ഇതേക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ആര്‍.എസ്.എസ്. സന്താനങ്ങളില്‍ ബിജെപി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി),ഹിന്ദു ജാഗരണ്‍ മഞ്ച്, സംസ്‌കാര ഭാരതി, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍ ഇത്യാദി ഏകദേശം 40 ചെറുസംഘടനകളുടെ വിവരങ്ങളുണ്ട്. ഈ കണക്ക് 1996 വരെയുള്ളത് മാത്രമാണ്. ഇനിയെത്ര കുഞ്ഞുങ്ങളെ കൂടി ഉണ്ടാക്കിയിട്ടുണ്ടെന്നറിയില്ല. ‘ധര്‍മ്മസംസദ്’ എന്ന കൂട്ടവും ആര്‍എസ്എസ്സിന്റെ ഗൂഢാലോചനയിലാണ് പിറക്കുന്നത്. കര്‍ണ്ണാടകയിലെ ബജ്‌രംഗ് ദളത്തിന്റെ കുഞ്ഞായ ശ്രീരാമസേനയും അതിലൊന്നാണ്. ഇവയെല്ലാം ആര്‍എസ്എസിന്റെ ബന്ധുമിത്രാദികള്‍, സംഘപരിവാര്‍. ഈ കുഞ്ഞുസംഘടനകള്‍ തങ്ങളുടെ ലഹളയിലൂടെ ദുഷ്‌പ്പേര് സമ്പാദിക്കുമ്പോള്‍ തങ്ങള്‍ക്കും അതിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് പ്രസ്താവനയിറക്കുന്ന പതിവുണ്ട്. ഇതില്‍ നമ്മള്‍ വഞ്ചിക്കപ്പെടരുത്. ഇവര്‍ക്കും ആര്‍എസ്എസ്സിനും പൊക്കിള്‍ക്കൊടി ബന്ധമുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്ലാറ്റിനേക്കാളും ദാരുണമെന്തെന്നാല്‍, ആര്‍എസ്എസ് അതിന്റെ കൈക്കീഴില്‍ വരുന്ന സ്വയം സേവകരെ വഴക്കിയെടുക്കുന്ന രീതിയാണ്. ഗോള്‍വാള്‍ക്കര്‍ പറയുന്നു: ”നമ്മള്‍ ഒരു സംഘടനയുടെ ഭാഗമെന്ന് പറഞ്ഞ് അതിന്റെ അച്ചടക്കം അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ തെരഞ്ഞെടുക്കുന്ന പ്രശ്‌നമേ വരുന്നില്ല. പറഞ്ഞതുപോലെ ചെയ്യുക. കബഡി കളിക്കാന്‍ പറഞ്ഞാല്‍ കബഡി കളിക്കുക. പൊതുയോഗം നടത്താന്‍ പറഞ്ഞാല്‍ പൊതുയോഗം നടത്തുക. ഉദാഹരണത്തിന് നമ്മുടെ ചില സുഹൃത്തുക്കളോട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. ഇതിന്റെ അര്‍ത്ഥം അവര്‍ക്ക് രാഷ്ട്രീയത്തില്‍ വല്ലാത്ത താത്പര്യമുണ്ട് അഥവാ പ്രേരണയുണ്ട് എന്നല്ല. അവര്‍ രാഷ്ട്രീയത്തിനായി വെള്ളമില്ലാത്ത മീനിനെപ്പോലെ പ്രാണത്യാഗം ചെയ്യില്ല. രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരാന്‍ പറഞ്ഞാല്‍ അതിനും അവര്‍ക്ക് പരാതിയില്ല. അവര്‍ക്ക് വിവേചനാശക്തി ആവശ്യമില്ല.” (1954 മാര്‍ച്ച് 16 ന് വാര്‍ദ്ധയിലെ സിന്ധിയില്‍ ഗോള്‍വാള്‍ക്കര്‍ ചെയ്ത പ്രസംഗം.)

ഇവിടെ ഗോള്‍വാള്‍ക്കര്‍ വിവേചനാശക്തി ആവശ്യമേയില്ല എന്നു പറയുന്നു. ഇവിടെ തെരഞ്ഞെടുക്കുന്ന കാര്യവും വരുന്നില്ല. സങ്കടകരമായ കാര്യമെന്തെന്നുവെച്ചാല്‍കൊച്ചു കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് സംഘടനയുടെ ഭാഗമാക്കുന്നു എന്നതാണ്. ഇവര്‍ മനുഷ്യരെ ഉണ്ടാക്കുന്നില്ല. സ്വയം സേവകരെന്ന റോബോട്ടുകളെ നിര്‍മ്മിച്ചെടുക്കുകയാണ്. ആര്‍എസ്എസ്സിന്റെ ദംഷ്ട്രങ്ങളില്‍ പെടുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ?

വിശാലമായ ഹിന്ദു സമൂഹത്തിലുള്ള ന്യൂനപക്ഷമായ ഈ ഗോമുഖ വ്യാഘ്രമായ ‘ചാതുര്‍വര്‍ണ്യ ഹിന്ദു വകഭേദ’ ത്തിന്റെ ഇത്തരത്തിലുള്ള അമാനവീയ ദുഷ്‌കൃത്യങ്ങള്‍ കണ്ടുനോക്കിയിരിക്കാതെ, വിശാല ഹിന്ദുസമൂഹം ഈ പ്രതിസന്ധി ഘട്ടത്തില്‍ സംസാരിക്കേണ്ടതുണ്ട്. ആദിവാസികളടക്കം ബ്രാഹ്മണരടക്കം എല്ലാ ജാതികളുമുള്ള ബഹുഭൂരിപക്ഷമടങ്ങുന്ന ഹിന്ദുസമൂഹം ക്രിയാശീലരാവേണ്ടതുണ്ട്.

വിവ : പി പി ബാബുരാജ്, കടപ്പാട് പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply