നദീ സംരക്ഷണം : സ്വകാര്യബില്ലുമായി NAPM നദീ ഘാട്ടി മഞ്ച്

പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ജൈവ വൈവിധ്യ വിദഗ്ധര്‍, ഭൗമ ശാസ്ത്രജ്ഞര്‍, സീസ്‌മോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞര്‍, പുരാവസ്തു ശാസ്ത്രജ്ഞര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദര്‍, നദീതടവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികള്‍, ജനകീയ സംഘടനാ പ്രവര്‍ത്തകര്‍, നദികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ വിദഗ്ധരെയും ചേര്‍ത്തുകൊണ്ടാണ് അതോറിറ്റി രൂപീകരിക്കുന്നത്.

നദികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട നദീ ഘാട്ടി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബില്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നദി സംരക്ഷണ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് സ്വകാര്യ ബില്ലിനായുള്ള കരട് രൂപം തയ്യാറാക്കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 15-16 തീയതികളില്‍ നര്‍മ്മദാ വാലിയില്‍ നടന്ന വിശദമായ ചര്‍ച്ചയില്‍ പെരിയാര്‍ മുതല്‍ ബ്രഹ്മപുത്ര വരെയും ഗംഗ മുതല്‍ സബര്‍മതി വരെയുമുള്ള ഇന്ത്യയിലെ 25 പ്രധാന നദീതടങ്ങളില്‍ നിന്നുമുള്ള നദീ സംരക്ഷണ പ്രവര്‍ത്തകര്‍ കരട് ബില്ലുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. ബീഹാറില്‍ നിന്നുള്ള രാജ്യസഭ അംഗവും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അനില്‍ ഹെഗ്ഡെ സ്വകാര്യബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

നദികളുമായി ബന്ധപ്പെട്ട് ഇന്ന് നിലവിലുള്ള ഒരു നിയമവും നദീതടങ്ങളെ സമഗ്രമായി കാണുന്നില്ല. അതുകൊണ്ടുതന്നെ നദികളെ അതിന്റെ ഉത്ഭവസ്ഥാനം മുതല്‍ അത് ഒഴുകി കടലില്‍ വന്നു ചേരും വരെ അതിന്റെ ഉപനദികളും കൈവഴികളും വൃഷ്ടി പ്രദേശങ്ങളും കാടുകളും അനുബന്ധ ആവാസ വ്യവസ്ഥകളും ഉള്‍പ്പെടുന്ന സമഗ്രമായ നദീതട സംരക്ഷണ പുനരുജ്ജീവന വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. ഈ രീതിയില്‍ നദി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും ആയി ഓരോ നദിക്കും പ്രത്യേകമായി ഏകീകൃത നദീതട അതോറിറ്റി നിയമത്തില്‍ വ്യവസ്ഥ ചെയ്യും. അതിനോടൊപ്പം തന്നെ ഓരോ നദിക്കും പ്രത്യേകമായി ഒരു നദീ സംരക്ഷണ സമിതിയും ഉണ്ടായിരിക്കുന്നതാണ്. നദീ തടങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള ഇടപെടലുകളും കര്‍ശനമായി നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള നദീതട സുരക്ഷാ സമിതിയും, ഏകീകൃത നദീതട അതോറിറ്റിയും വിഭാവനം ചെയ്യുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ജൈവ വൈവിധ്യ വിദഗ്ധര്‍, ഭൗമ ശാസ്ത്രജ്ഞര്‍, സീസ്‌മോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞര്‍, പുരാവസ്തു ശാസ്ത്രജ്ഞര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദര്‍, നദീതടവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികള്‍, ജനകീയ സംഘടനാ പ്രവര്‍ത്തകര്‍, നദികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ വിദഗ്ധരെയും ചേര്‍ത്തുകൊണ്ടാണ് മേല്‍പ്പറഞ്ഞ അതോറിറ്റി രൂപീകരിക്കുന്നത്. നദീതട അതോറിറ്റിക്ക് വിവിധ ഉപസമിതികളും സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഓരോ നദീതടത്തിലെയും നിലവിലുള്ള അവസ്ഥകളെ സംബന്ധിച്ചും നീരൊഴുക്കിനെ സംബന്ധിച്ചും എക്കല്‍ ശേഖരണത്തെ സംബന്ധിച്ചും ആവാഹ പ്രദേശത്തെ വനത്തിന്റെയും ജൈവവൈവിധ്യങ്ങളുടെയും ജീവിവര്‍ഗങ്ങളുടെയും അവസ്ഥകള്‍ ഉള്‍പ്പെടുന്ന സമഗ്രമായ റിപ്പോര്‍ട്ട് നദി സംരക്ഷണ അതോറിറ്റി തയ്യാറാക്കുകയും തെളിവെടുപ്പ് നടത്തുകയും അത് പൊതു സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ആ നദിയുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും.

നദീ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അതിന് ആവശ്യമായി വരുന്ന സാമ്പത്തിക വിഭവങ്ങള്‍ വിലയിരുത്തി അത് ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കുന്നതിനായി കൃത്യമായ ടൈംലൈനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രണ്ട് ലെവലിലുള്ള മോണിറ്ററിംഗ് സംവിധാനങ്ങളും ബില്ലില്‍ ഉള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള നദി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും അതുമായി ബന്ധപ്പെട്ടുള്ള പരിമിതികള്‍ പ്രശ്‌നങ്ങള്‍ വെല്ലുവിളികള്‍ എന്നിവ പരിഹരിക്കുന്നതിനും നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് നദീതട അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകയും NAPM, നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ എന്നീ സംഘടനകളുടെ സ്ഥാപകംഗവും ദേശീയ ഉപദേഷ്ടാവുമായ മേധ പട്കര്‍, ഗോള്‍ഡ്മാന്‍ അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമാന്തറ, മധ്യപ്രദേശില്‍ നിന്നുള്ള പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജ്കുമാര്‍ സിന്‍ഹ, കേരളത്തില്‍ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, ബീഹാര്‍ കോസിയില്‍ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മഹേന്ദ്ര യാദവ്, സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും മധ്യപ്രദേശില്‍ നിന്നുള്ള മുന്‍ എം എല്‍ എ ഡോ. സുനിലം, ഉത്തരാഖണ്ഡില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ സമീര്‍ രാത്തുഡി, അസ്സാമില്‍ നിന്നുള്ള വിദ്യുത് സൈക്കിയ എന്നിവരുടെ കമ്മിറ്റിയാണ് ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയത്.

പ്രശസ്ത നിയമ വിദഗ്ദനും മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സഞ്ജയ് പരീക്, മുന്‍ എം പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡി ബി റോയ് എന്നിവരും ബില്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. കേരളത്തില്‍ നിന്നും NAPM സംസ്ഥാന കണ്‍വീനറും കേരള നദീ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റുമായ എസ് പി രവിയും ആദ്യ ഡ്രാഫ്റ്റില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നടക്കുന്ന നോട്ട് നേരത്തെ നല്‍കിയിരുന്നു. വിവിധ നദീതടങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരായ ആരാധന ഭാര്‍ഗവ്, അശോക് പ്രകാശ്, ഗുധാ ടാംസെ, അമൃത സിംഗ്, ദൃഷ്ടിദ്യുമ്‌നന്‍, ഭാരത് സിംഗ് ജാല, നാരായണ്‍ ഗാഡിവി, ഗീത മീഡ, ചന്ദ്രകാന്ത് ചൗധരി, സുപ്രതിം കര്‍മകാര്‍, ശരത് ചേലൂര്‍, തക്കു എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply