Rise up for Kashmir, Stand up for Assam

രണ്ടാം മോദി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയമാണ്. ആദ്യം 100 ദിവസത്തിനുള്ളില്‍ തന്നെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരവധി തീരുമാനങ്ങളാണ് തികച്ചും ജനാധിപത്യവിരുദ്ധമായിതന്നെ സര്‍ക്കാര്‍ നടപ്പാക്കിയത്. മാത്രമല്ല, അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ കള്ള കേസുകള്‍ മുതല്‍ രാജ്യദ്രോഹം വരെ ചുമത്തുകയാണ് ചെയ്യുന്നത്

ഒന്നാം മോദി സര്‍ക്കാര്‍ സാമ്പത്തിക നടപടികളിലൂടേയും വര്‍ഗ്ഗീയ നിലപാടുകളിലൂടേയും ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഫെഡറലിസവും തകര്‍ക്കുന്ന നടപടികള്‍ ആരംഭച്ചിരുന്നെങ്കിലും അത് സമ്പൂര്‍ണ്ണമായ ഒരു ഫാസിസ്റ്റ് സമീപനത്തിലെത്തുമെന്ന് കാര്യമായി ആരും കരുതിയിരുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യം ആ ഭീഷണിയെ മറകടക്കുമെന്ന പ്രതീക്ഷ തന്നെയാണ് വ്യാപകമായി നിലനിന്നിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയമാണ്. ആദ്യം 100 ദിവസത്തിനുള്ളില്‍ തന്നെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരവധി തീരുമാനങ്ങളാണ് തികച്ചും ജനാധിപത്യവിരുദ്ധമായിതന്നെ സര്‍ക്കാര്‍ നടപ്പാക്കിയത്. മാത്രമല്ല, അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ കള്ള കേസുകള്‍ മുതല്‍ രാജ്യദ്രോഹം വരെ ചുമത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുത്തും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയും നേടിയ വന്‍ വിജയം തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും നടപ്പിലാക്കാനുള്ള സമ്മതിയായി കരുതി മുന്നോട്ടുപോകുകയാണ് രണ്ടാം മോദി സര്‍ക്കാര്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങലായിരുന്നു 370-ാം വകുപ്പ് റദ്ദാക്കിയതും ആസാം പൗരത്വബില്ലും.
ഇത്തമൊരു സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം പോലും രാജ്യമെങ്ങും നടക്കുന്നില്ല. പ്രബുദ്ധമെന്നും സംഘപരിവാറിനെ അടുപ്പിക്കാത്ത സംസ്ഥാനമെന്നും പറയുന്ന കേരളത്തില്‍ പോലും ഏറെ ദിവസം കാര്യമായ പ്രതിഷേധമൊന്നും നടന്നില്ല. സമീപദിവസങ്ങളിലാണ് കാശ്മീരിനും ആസാമിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനാധിപത്യത്തിനും മതേതരത്വത്തനും വേണ്ടിയും കേരളത്തില്‍ പോലും ജനങ്ങള്‍ തെരുവിലിറങ്ങാനാരംഭിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും വിവിധ പ്രതിഷേധപരിപാടികള്‍ ആരംഭിച്ചു. മുഖ്യധാരാപ്രസ്ഥാനങ്ങളല്ല, ചെറിയ മനുഷ്യാവകാശ പ്രസ്ഥനങ്ങളും വ്യക്തികളുമൊക്കെയാണ് അതിനു മുന്‍കൈ എടുക്കുന്നത്. ഈ പ്രതിഷേധപരിപാടികളുടെ ഉയര്‍ന്ന രൂപമാണ് Rise up for Kashmir, Stand up for Assam എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ 12ന് തൃശൂരില്‍ നടക്കുന്നത്. സമാന്തരപ്രസ്ഥാനങ്ങളാണ് മുന്‍കൈ എടുക്കുന്നതെങ്കിലും സിപിഎമ്മംു കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളും ഈ ജനാധിപത്യ സമ്മേളനത്തില്‍ സഹകരിക്കുന്നുണ്ട്.

 

 

 

 

 

 

 

 

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശക്തമായ, ‘ആള്‍ക്കൂട്ട ആക്രമണങ്ങള്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന എല്ലാ ആക്രമണങ്ങളുടെയും പിന്നില്‍ സംഘപരിവാറിന്റെ ആസൂത്രിത കരങ്ങളുണ്ടായിരുന്നു. ഈ ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതവും ശ്രേണീബദ്ധവുമായ ഒരധികാര ഘടന സംഘപരിവാര്‍ ലക്ഷ്യമിടുന്നുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ആര്യവംശീയതയുടെ മഹത്വം ഘോഷിക്കുന്ന അവരുടെ പ്രത്യയശാസ്ത്രത്തിന് ജനാധിപത്യ ഭാവനകളെയും ബഹുസ്വരതയെയും മതേതരത്വ കാഴ്ചപ്പാടുകളെയും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തിയും അധഃസ്ഥിത ജനങ്ങളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറ്റിക്കൊണ്ടും തങ്ങള്‍ വിഭാവനം ചെയ്യുന്ന രാമരാജ്യത്തേക്ക് ഇന്ത്യയെ നയിക്കാമെന്ന് ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര പ്രയോക്താക്കളായ സംഘപരിവാര്‍ കരുതുന്നു. അതിനാവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ അവര്‍ ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ പ്രതികരിച്ചെങ്കില്‍ പിന്നീടതിന് അവസരം ലഭിക്കില്ലെന്നും സമ്മേളനത്തിന്റെ സംഘാടകര്‍ പറയുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ചരിത്രപരമായി കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനു കാരണമായ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജനാധിപത്യ കൂട്ടായ്മ ചൂണ്ചടികാട്ടുന്നു. കൂടാതെ കാശ്മീരിനെ വിഭജിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയും ചെയ്യുന്നു. ജനനേതാക്കളെയടക്കം മുഴുവന്‍ ജനങ്ങളേയും തടവിലാക്കുന്നു. യു എന്‍ അടക്കമുള്ള ആഗോളസംവിധാനങ്ങള്‍ പോലും ഈ ഫാസിസ്റ്റ് നടപടിക്കെതിരെ രംഗത്തുവന്നിട്ടും സംഘപരിവാറിനു കുലുക്കമില്ല. ആസാമില്‍ നിന്ന് പതിറ്റാണ്ടുകളായി ഈ നാടിന്റെ ഭാഗമായി ജീവിക്കുന്ന പാവപ്പെട്ട ജനങ്ങളെ പുറന്തള്ളാനുള്ള തീരുമാനത്തിന്റേയും ലക്ഷ്യം മറ്റൊന്നല്ല. ഈ നീക്കം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിലവിലെ ഭീകരനിയമങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയും പുതിയ നിയമങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയും നട്ടെല്ലായ സംവരണത്തെ അട്ടിമറിക്കുന്നു. ഭാഷാ – സാംസ്‌കാരിക വൈവിധ്യങ്ങളെ ഇല്ലാതാക്കി ഉത്തരേന്ത്യന്‍ ഭാഷയും സവര്‍ണ്ണ ഹിന്ദു സംസ്‌കാരവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരിലും ബീഫിന്റെ പേരിലും മുസ്ലീങ്ങളെ തെരുവില്‍ കശാപ്പ് ചെയ്യുന്നു. 11 ലക്ഷം ആദിവാസി കുടുംബങ്ങളെ വനാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഗുജറാത്തിലെ ഊനയിലും ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരിലും അടക്കം രാജ്യത്തെമ്പാടും ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നല്‍കുന്ന സൂചന അപകടകരമാണ്. ഇതിനെതിരായി പ്രതികരിച്ച 50ഓളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുക വഴി തങ്ങള്‍ പുറകോട്ടില്ല എന്നാണ് ഫാസിസ്റ്റ് ശക്തികള്‍ പ്രഖ്യാപിക്കുന്നതെന്നും കൂട്ടായമ പറയുന്നു. അയോധ്യയില്‍ ക്ഷേത്രം പണിയുക. ഏക സിവില്‍ കോഡ് നടപ്പാക്കുക തുടങ്ങി ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം തന്നെ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇനി സംഘപരിവാര്‍ അജണ്ടയിലുള്ളത്. ഈ സാഹചര്യത്തിലാണ് ജനാധിപത്യ കണ്‍വെന്‍ഷനും റാലിയും സംഘടിപ്പിക്കുന്നത്. കണ്‍വെന്‍ഷന്റെ വിളംബരം നിര്‍വ്വഹിച്ചത് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനനാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍ വെച്ച് പ്രധാനമന്ത്രിക്ക് കത്തുകള്‍ അയക്കാനും പരിപാടിയുണ്ട്. കാശ്മീരും ആസാമുമടക്കം കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖവ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് നവംബര്‍ ഒന്ന് കേരള പിറവി ദിനം കാശ്മീര്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “Rise up for Kashmir, Stand up for Assam

  1. Avatar for Critic Editor

    അന്നു 1947_48 ഇൽ കൊണ്ഗ്രെസ്സിനു, ഇന്ന് ബിജെപിക്കു, പൂണൂൽ വിഭാഗത്തിന് കേന്ദ്രീകരണം സാധിച്ചു കൊടുക്കൽ ആണ് മാർക്സിസ്റ്റുകൾ ചെയ്യുക. ആ ചരിത്രം ഇന്നും ആവർത്തിക്കുന്നു, മാർകസിസ്റ്റുകൾ. പ്രോ ഇമ്രാൻഖാൻ നിലപാടുകളും, കശ്‌മീർ ആർട് 370 ഉം, എൻ ആർ സി യും ഒക്കെ ചെയുന്ന ധർമം അതു തന്നെ. മർക്സിസ്റ് അണികൾ അന്നും ഇന്നും അതുതന്നെ.

Leave a Reply