കക്കാടംപൊയിലിലെ ഗുണ്ടകള്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് എന്‍ എ പി എം

അക്രമികള്‍ക്കെതിരെയും ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.

കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന നിയമവിരുദ്ധ തടയണകള്‍ സന്ദര്‍ശിച്ച പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരെ ആക്രമിച്ച ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം ആവശ്യപ്പെട്ടു.. NAPM സംസ്ഥാന കണ്‍വീനര്‍മാരായ പ്രൊഫ. കുസുമം ജോസഫ്, അഡ്വ. സി ആര്‍ നീലകണ്ഠന്‍, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി, ആസാദ്, കെ അജിത തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രസ്തുത വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാനായി എത്തിയ 47പേരടങ്ങുന്ന സംഘത്തെയാണ് ആസൂത്രിതമായി എത്തിയ 200 ല്‍ അധികം വരുന്ന ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയ സംഘം തേനരുവിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളെയും കുട്ടികളെയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും ഇത് ക്യാമറയില്‍ പകര്‍ത്തിയ പ്രൊഫ. കുസുമം ജോസഫിന്റെ കൈ പിടിച്ച് തിരിക്കുകയും വധഭീഷണി മുഴക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി അതിലുണ്ടായിരുന്ന വിവരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെയും കയ്യേറ്റ ശ്രമം തടയാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകരെയും അവര്‍ കൂട്ടമായി ആക്രമിച്ചു. കേരള ഹൈക്കോടതി ആവര്‍ത്തിച്ച് പൊളിച്ചു മാറ്റാന്‍ ഉത്തരവ് നല്‍കിയിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റാതെ നാട്ടിലെ നിയമ വ്യവസ്ഥിതിയെയും ഭരണ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന P. V. അന്‍വര്‍ MLA ക്കെതിരെയും മറ്റു നിയമലംഘര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇവരുടെ അധീനതയിലുള്ള മേല്‍പ്പറഞ്ഞ മുഴുവന്‍ നിയമവിരുദ്ധ നിര്‍മ്മാണങ്ങളും പൊളിച്ചുമാറ്റണമെന്നും പരിസ്ഥിതി വിരുദ്ധനായ P. V. അന്‍വര്‍ MLA യെ നിയമസഭാ പരിസ്ഥിതികമ്മിറ്റിയില്‍ നിന്നും പിരിച്ചു വിടണമെന്നും NAPM ആവശ്യപ്പെട്ടു.

[widgets_on_pages id=”wop-youtube-channel-link”]

പണത്തിനും അധികാരത്തിനും വേണ്ടി വികലമായ വികസന അജണ്ടകള്‍ മെനയുന്ന രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും നശിപ്പിക്കുന്നത് കേരളത്തിന്റെ പരിസ്ഥിതി മാത്രമല്ല മറിച്ച് ജനാധിപത്യ സംവിധാനങ്ങളും ജനങ്ങളുടെ സൈ്വര്യ ജീവിതവും മനുഷ്യാവകാശങ്ങളുമാണ്. ആയതിനാല്‍ ഇത് ഉത്തരേന്ത്യയിലേതിനു സമാനമായ ആള്‍ക്കൂട്ട ആക്രമണമായി കാണേണ്ടതുണ്ടു്. ഈ ആക്രമണം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോര്‍പറേറ്റുകളുടെയും പ്രകൃതിചൂഷകരുടെയും നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിതമായ നീക്കമാണെന്നു മനസ്സിലാക്കി പ്രതികരിക്കാന്‍ കേരളത്തിലെ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരോടും പ്രബുദ്ധരായ പൊതു സമൂഹത്തോടും മാധ്യമങ്ങളോടും NAPM അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയുടെയും എം എല്‍ എയുടെയും ഭീഷണി ഭയന്ന് 2 മണിക്കൂറോളം സംഭവ സ്ഥലത്തെത്താതെ പ്രസ്തുത വിഷയത്തില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാണിച്ച മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും NAPM ആവശ്യപ്പട്ടു. പ്രസ്തുത വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അക്രമികള്‍ക്കെതിരെയും ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply