കൊവിഡ് പ്രോട്ടോക്കോളിനെതിരെ പ്രതിഷേധം കേരളത്തിലും

ആറുമാസത്തോളമായി നില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പല രാജ്യങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയിലും കനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്‌ത്രേലിയയിലും പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമൊക്കെ ഈ വിഷയത്തില്‍ പല രീതിയിലുള്ള പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട്. ഇന്ത്യയിലും ചില നഗരങ്ങളില്‍ ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നു. ഇപ്പോഴിതാ കേരളത്തിലും അത്തരമൊരു പ്രതിഷേധം നടക്കാന്‍ പോകുന്നു. against covid protocol എന്ന കൂട്ടായ്മയുടെ മുന്‍കൈയില്‍ ഈ മാസം 18ന് എറണാകുളത്ത് ഹൈക്കോര്‍ട്ട് ജങ്ക്ഷനിലാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. അതിന്റെ മുന്നോടിയായി നാളെ ഓണ്‍ലൈന്‍ പ്രതിഷേധം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൊവിഡിനെ കേന്ദ്രീകരിച്ച് അമിതമായ ഭീതി പടര്‍ത്തുന്നത് മനുഷ്യരാശിക്കെതിരെ ലാഭക്കൊതിയുമായി വാപിളര്‍ന്ന് നില്‍ക്കുന്ന കുത്തക മരുന്ന് – വാക്‌സിന്‍ മാഫിയാ ഭീമന്‍മാരാണെന്നും ‘ന്യൂ വേള്‍ഡ് ഓര്‍ഡറും, ഡീ പോപ്പുലേഷന്‍ അജണ്ട’ യുമാണ് അവരുടെ ലക്ഷ്യമെന്നും സംഘാടകര്‍ ആരോപിക്കുന്നു. WHO അതിനു കൂട്ടുനില്‍ക്കുകയാണ്. 130 കോടിയില്‍ അധികം ജനങ്ങളുള്ള ഇന്ത്യയെ പോലൊരു രാജ്യം അവരുടെ വലി. കമ്പോളമാണ്. ഇപ്പോഴത്തെ കടുത്ത നടപടികളില്ലാതെ തന്നെ കോവിഡിനെ നിസാരമായ നടപടി ക്രമങ്ങള്‍ക്കൊണ്ട് പിടിച്ചു കെട്ടാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതായും അവര്‍ ചൂണ്ടികാട്ടുന്നു. കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തി വച്ച് ജലദോഷപ്പനിക്ക് ചികില്‍സ ആവശ്യമുള്ളവര്‍ മാത്രം അത് സ്വീകരിക്കുക, ഭരണകൂടവും, മാധ്യമങ്ങളും കോവിഡ് ഭീതി വിതയ്ക്കുന്നത് നിര്‍ത്തുക, സകലവിധ കോവിഡ് കാല ആഘോഷ ചടങ്ങുകളും റദ്ദാക്കി ജനങ്ങളെ സ്വതന്ത്രരാക്കുക, ലോക്ഡൗണ്‍, മാസ്‌ക് ,സോഷ്യല്‍ ഡിസ്റ്റന്‍സ്, സാനിറ്റൈസര്‍ എന്നിവ പിന്‍വലിക്കുക; ലോക് ഡൗണ്‍ ഇരകള്‍കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക; ആരോഗ്യ മേഖലയില്‍ നിന്ന് പൊലീസിനെ പൂര്‍ണ്ണമായി പിന്‍വലിക്കുക; പ്രഖ്യാപിക്കപ്പെടാനിരിക്കുന്ന മാരക അപകടം ഒളിച്ചു കടത്തുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. അതേസമയം ഹസ്തദാനങ്ങള്‍ ഒഴിവാക്കണമെന്നും പറയുന്നു. ഗാന്ധിയന്‍ സമരമാര്‍ഗ്ഗമായ ബഹിഷ്‌ക്കരണവും നിസ്സഹകരണവും അഹിംസയും ഉയര്‍ത്തി പിടിച്ച് , ജനാധിപത്യ ഭരണക്രമത്തിലുള്ള വിസമ്മതിക്കാനുള്ള അവകാശവും ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവുമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കൊവിഡ് പ്രോട്ടോക്കോളിനെതിരെ പ്രതിഷേധം കേരളത്തിലും

  1. When I was five year old, I used to return home from school with mild cold, sneezing and sometimes with fever also. My mother used check my temperature touching my forehead. Then she used to give her remedy. A mix of dry ginger, basil leaves, pepper, small onion, water etc boiled and added with palm jaggery.
    Now when the cold and sneezing was christened Corona, there’s is no home remedy, no Medicine, only expecting vaccine in the near future.
    I appeal to the Central and State governments to leave us alone. We, the common people shall find the remedy ourselves. We have so many healing system in India. Traditional system is superior, effective and beneficial for our society.
    Spreading of fear in the society is a criminal offence and hence please prosecute those who spread false propaganda on cold and fever. We don’t want any VACCINE.

Leave a Reply