ലൈംഗിക സ്വാഭിമാനഘോഷയാത്ര പത്താം വര്‍ഷത്തിലേക്ക്

2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യുനപക്ഷ സമുദായങ്ങള്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും സമുദായത്തിന്റെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. പിന്നീടത് ദൃശ്യതയുടെ ആഘോഷമായും അതിജീവനത്തിന്റെ അടയാളപ്പെടുത്തലായും വളര്‍ന്നു. തങ്ങളുടെ സ്വത്വത്തിന്റെ രാഷ്ട്രീയ അടയാളപ്പെടുത്തലായി ജൂലൈ 20,21 തിയ്യതികളിലായി അങ്കമാലിയില്‍ വച്ചാണ് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടക്കുന്നത്.

കേരളം കണ്ട ഏറ്റവും ശക്തമായ സാമൂഹിക മുന്നേറ്റങ്ങളില്‍ ഒന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടേത്. മറ്റൊരു സാമൂഹിക വിഭാഗത്തിനും കഴിയാത്തത്ര വേഗത്തില്‍ പൊതുസമൂഹത്തിന്റെ ചിന്തകളില്‍ ഒരു വലിയ അളവുവരെ മാറ്റങ്ങളുണ്ടാകാന്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ആരംഭിച്ചു പത്തുവര്‍ഷമാകുന്നതിനു മുമ്പ് ഒരു ഇന്റര്‍സെക്‌സ് വ്യക്തിയെ തങ്ങളുടേതായ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ നിന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന നിലയിലേക്കു ശക്തമാക്കാന്‍ കഴിഞ്ഞു എന്നതാണ് ആ മുന്നേറ്റത്തിന്റെ ശുഭപ്രതീക്ഷ. ഇനിയും സമൂഹത്തിന്റെ നാനാതലങ്ങളിലും തങ്ങളുടെ പ്രാതിനിധ്യവും സാന്നിധ്യവുമാകാന്‍ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ പറന്നുയരുന്നതിന് സാക്ഷ്യം വഹിക്കുകയാണ് കേരളം.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ ബില്‍ (Transgender Persons Protection of Rights Bill) ഈ ലോകസഭയില്‍ വീണ്ടും അവതരിപ്പിക്കപ്പെടാന്‍ പോകുന്നതിനെതിരെയുള്ള പ്രതിഷേധം അടയാളപ്പെടുത്തുക എന്നത് പ്രൈഡ് 2019 ന്റെ മുഖ്യ ലക്ഷ്യമാണ്. ലിംഗ പദവി നിശ്ചയിക്കുവാനുള്ള പൗരന്റെ സ്വയം നിര്‍ണയാവകാശം ഈ ബില്‍ നടപ്പാകുന്നതോടെ ഇല്ലാതാകും. പ്രസ്തുത വിഷയത്തിലുള്ള പരമാധികാരം ജില്ലാ സ്‌ക്രീനിങ് കമ്മിറ്റിക്ക് ഈ ബില്ല് അനുവദിച്ച് നല്‍കുന്നു. ലിംഗ പദവിയുടെ സ്വയം നിര്‍ണയാവകാശം എന്നത് അങ്ങേയറ്റം ആഴത്തില്‍ സങ്കീര്‍ണതയുള്ള വ്യക്തിഗത അനുഭവമാണ്. അത് ഏതെങ്കിലുമൊരു ബ്യൂറോക്രാറ്റിന് നിര്‍ണയിക്കാനാവുന്ന ഒന്നല്ല എന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ വ്യക്തമാക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമുദായംഗങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ബദായ്, മാഗ്തി അടക്കമുള്ള ചില തൊഴിലുകള്‍ ഈ ബില്ല് പ്രകാരം കുറ്റകരമാണ്. ബദല്‍ തൊഴിലവസരങ്ങളോ സംവരണമോ നല്‍കുന്നതിനെ ഒന്നും തന്നെ ബില്ല് മുന്നോട്ടു വയ്ക്കുന്നില്ല. തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന ക്രൂരമനസ്ഥിതിയും വിവേചനവുമാണ് ജീവനോപാധി എന്ന നിലയിലേയ്ക്ക് ഭിക്ഷാടനം, ലൈംഗിക തൊഴില്‍ അടക്കമുള്ള തൊഴിലുകളിലേക്ക് സമുദായാംഗങ്ങള്‍ എത്തിച്ചെരുന്നത് എന്ന് വ്യക്തമായിരിക്കെ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല എന്നവര്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായങ്ങങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ കൃത്യമായി പ്രതിപാദിച്ചിട്ടില്ല എന്നു മാത്രമല്ല അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കൈക്കൊള്ളേണ്ടുന്ന നിയമ നടപടികളെക്കുറിച്ചും ബില്ല് നിശ്ശബ്ദത പാലിക്കുന്നു.
2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യുനപക്ഷ സമുദായങ്ങള്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും സമുദായത്തിന്റെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. പിന്നീടത് ദൃശ്യതയുടെ ആഘോഷമായും അതിജീവനത്തിന്റെ അടയാളപ്പെടുത്തലായും വളര്‍ന്നു. തങ്ങളുടെ സ്വത്വത്തിന്റെ രാഷ്ട്രീയ അടയാളപ്പെടുത്തലായി ജൂലൈ 20,21 തിയ്യതികളിലായി അങ്കമാലിയില്‍ വച്ചാണ് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടക്കുന്നത്.
ലിംഗ – ലിംഗത്വ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം, 377 വിധിക്ക് ശേഷം കേരളത്തിലുണ്ടായ സ്വീകാര്യത, മെഡിക്കല്‍ രംഗത്തെ സ്വീകാര്യത, സമുദായം നേരിടുന്ന പലതരം ഫോബിയകള്‍, ലൈംഗിക തൊഴില്‍, ലിംഗ- ലിംഗത്വ ന്യൂനപക്ഷ അതിക്രമ വിരുദ്ധ നിയമത്തിന്റെ സാദ്ധ്യതകള്‍ തുടങ്ങി സുപ്രധാനമായ വിഷയങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ശാലു എന്ന ട്രാന്‍സ്ജന്‍ഡര്‍ യുവതി ഇക്കഴിഞ്ഞ മാസങ്ങളില്‍ അതിക്രമങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങളിലേക്കും കമ്മ്യൂണിറ്റിയുടെ മുന്നേറ്റത്തിന് അവശ്യമായ മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായ, ദേശീയ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇത്തവണ സംഘടിപ്പിക്കപ്പെടുന്നത്. സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു പൊതു സമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളായിരിക്കെ ജന പ്രതിനിധികളും മറ്റു വിഭാഗങ്ങളിലെ പ്രധാനപ്പെട്ടവരുമെല്ലാം ഇത്തവണത്തെ പ്രൈഡില്‍ പങ്കുചേരും എന്നും ലൈംഗിക സ്വാഭിമാനഘോഷയാത്രയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ അറിയിച്ചു.

കാര്യപരിപാടി

20 ജൂലൈ 2019 – 10.00 – 1.00
ചര്‍ച്ച – ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ ബില്‍ – ചര്‍ച്ചയും വിയോജിപ്പുകളും
ലിംഗത്വ – ലൈംഗിക ന്യൂനപക്ഷ അതിക്രമ വിരുദ്ധ നിയമം, സാദ്ധ്യതകള്‍

2.00 – 5.00
ലിംഗത്വ – ലൈംഗിക ന്യൂനപക്ഷ സമൂഹത്തില്‍ ജീവിക്കുന്നവരുടെ ആരോഗ്യം, മാനസീകാരോഗ്യം, ലൈംഗികത്തൊഴില്‍

6.00 കലാസന്ധ്യ

21 ജൂലൈ 2019

ചര്‍ച്ച – 10.00 – 1.00
ലിംഗത്വ – ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം

3.00 – പ്രൈഡ് മാര്‍ച്ച്

6.00 പൊതു സമ്മേളനം

8.00 കലാസന്ധ്യ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply