കേരളത്തില്‍ പോലീസ് രാജ്, സിഎഎക്കെതിരെ പ്രതിഷേധിക്കരുത്…..

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്

പൗരത്വ ഭേഗഗതി നിയമത്തിനെതിരെ കേരളത്തിലാരും തെരുവിലിറങ്ങേണ്ട എന്ന് ഡിജിപി. ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. അതിന്റെ ഭാഗമായി സി.പി.എം നേതൃത്വത്തില്‍ ഞായറാഴ്ച കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗണ്‍സ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സംഗമത്തിനു വേണ്ടി അനൗണ്‍സ്മെന്റ് നിര്‍വഹിച്ച വാഹനം, അനുമതിയെടുത്തില്ലെന്ന പേരില്‍ എലത്തൂര്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, മുന്‍കൂര്‍ അനുമതിയെടുത്താണ് അനൗണ്‍സ്മെന്റ് നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. നടപടിക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി പ്രസ്താവിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply