പൊടിശല്യം : മരട് നിവാസികള്‍ നഗരസഭാധ്യക്ഷയെ തടഞ്ഞു

ഏഴരകോടി കിലോഗ്രാമാണ് മരടിലെ നാലുഫ്ളാറ്റുകള്‍ പൊളിച്ചപ്പോഴുണ്ടായ കോണ്‍ക്രീറ്റ് അവശിഷ്ടം. അതിനി എം. സാന്‍ഡ് ആക്കി മാറ്റി റോഡ്, കിണര്‍ റിങ്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണസാമഗ്രികളാക്കും. അവശിഷ്ടങ്ങള്‍ ഏകദേശം 5000 ലോഡ് വരും.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതിനെ തന്നുള്ള പൊടിശല്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നാട്ടുകാര്‍ നഗരസഭാധ്യക്ഷയെ തടഞ്ഞു. കാറ്റടിക്കുമ്പോള്‍ പൊടിശല്യം രൂക്ഷമാകുന്നു. കേവലം വെള്ളം തളിക്കുന്നതുകൊണ്ട് ഗുണമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം നീക്കാന്‍ 70 ദിവസമാണ് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ രൂക്ഷത കുറക്കാന്‍ അടിയന്തിരനടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏഴരകോടി കിലോഗ്രാമാണ് മരടിലെ നാലുഫ്ളാറ്റുകള്‍ പൊളിച്ചപ്പോഴുണ്ടായ കോണ്‍ക്രീറ്റ് അവശിഷ്ടം. അതിനി എം. സാന്‍ഡ് ആക്കി മാറ്റി റോഡ്, കിണര്‍ റിങ്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണസാമഗ്രികളാക്കും. അവശിഷ്ടങ്ങള്‍ ഏകദേശം 5000 ലോഡ് വരും. കോണ്‍ക്രീറ്റില്‍നിന്ന് കമ്പികള്‍ വേര്‍തിരിക്കല്‍ ദുഷ്‌കരമാണ്. അതിന് രണ്ടുമാസമെടുക്കും. 36 ലക്ഷം രൂപ സര്‍ക്കാരിനു നല്‍കി ആലുവയിലെ പ്രോംപ്ട് എന്ന കമ്പനിയാണ് മാലിന്യം നീക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. അരൂരിലെ മാലിന്യയാഡിലേക്കു മാറ്റുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടതു കുമ്പളത്തെ എട്ടേക്കറിലേക്കു മാറ്റാനാണ് തീരുമാനം. പൊളിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍പ്ളാന്‍ മാലിന്യം നീക്കലിന്റെ കാര്യത്തില്‍ ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അമേരിക്കയില്‍ ലോകവ്യാപാരകേന്ദ്രം തകര്‍ത്തതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഏറെകാലം നിലനിന്നതായും ചൂണ്ടികാട്ടപ്പെടുന്നു.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് എം.ജി സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ആദ്യത്തെ ദിവസം കാറ്റു പല ദിശയിലേക്ക് വീശിയത് ഗുണകരം ആയി എന്നാണ് കണ്ടെത്തല്‍. ആദ്യത്തെ സ്‌ഫോടനം നടന്ന ദിവസം പിഎം 10 വലിപ്പത്തില്‍ ഉള്ള പൊടിയുടെ അളവ് 250 വരെ ഉയര്‍ന്നിരുന്നു. എന്നാലത് ആറു മണിക്കൂറിനുള്ളില്‍ സാധാരണ നിലയില്‍ ആയി. ഗോള്‍ഡന്‍ കായലോരം പൊളിച്ചപ്പോള്‍ ഇത് 400 വരെ ഉയര്‍ന്നു.  സ്‌ഫോടന സമയത്തെ പ്രകമ്പനത്തിന്റെ അളവ് 25 മില്ലി മീറ്റര്‍ ആണെന്നും ഇത് കെട്ടിടങ്ങള്‍ക്ക് കേടുപാട് ഉണ്ടാക്കില്ലെന്നും നടത്തിയ പഠനത്തില്‍ കണ്ടെത്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply