ജയപ്രകാശിന്റേത് പ്രതിബദ്ധതയുടെ കവിത, ലാളിത്യത്തിന്റേയും

ഇരുളിന്റെ മറവില്‍ പിച്ചിചീന്തപ്പെട്ട പൂമൊട്ടുകളുടെ തേങ്ങലെന്നാണ് വാളയാര്‍ പെണ്‍കുട്ടികളെ കുറിച്ച് ജെ പി പറയുന്നത്. ആ തേങ്ങലുള്‍ തന്നെയാണ് ഓരര്‍ത്ഥത്തില്‍ ഈ കവിതകളും. നിരന്തരമായി പീഡിപ്പിക്കപ്പെടുകയും വികസനത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് ജെ പിയുടെ ഓരോവരിയും.

സാംസ്‌കാരിക നഗരത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് സുപരിചിതനാണ് ജെപി. ഏതു ജനകീയ സമരമുഖത്തും ജെപിയെ കാണാം. ഇതിനേക്കാള്‍ മികച്ച കാലം സ്വപ്നം കണ്ട് എത്രയോ പേര്‍ സമരമുഖങ്ങളിലെത്തുന്നു. മിക്കവാറും പേര്‍ പെട്ടെന്നു തന്നെ നിരാശരായി തിരിച്ചുപോകുന്നു. അവരില്‍ നിന്ന് എത്രയോ വ്യത്യസ്ഥനാണ് ജെപി. അനന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരുമെന്നു തന്നെ ജെപി ഇപ്പോഴും വിശ്വസിക്കുന്നു. അതിനായി ജീവിതം സമര്‍പ്പിക്കുന്നു. ആ ലക്ഷ്യത്തലേക്കുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ജെപി സ്വയമറിയാതെ തന്നെ കവിതകള്‍ എഴുതാനാരംഭിച്ചത്. ആ കവിതകളില്‍ ചിലതാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

വളരെ ലളിതമായ ജെപിയുടെ കവിതകള്‍ തന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള ചൂണ്ടുവിരലാണ്. സമകാലിക സമൂഹത്തെ തന്നെയാണ് ലളിതമായി, എന്നാല്‍ രാഷ്ട്രീയമായി ജെ പി തുറന്നുകാട്ടുന്നത്. പൗരനെന്ന നാലുവരി കവിത നോക്കൂ. ദേശഭക്തിയുടെ കാപട്യമാണ് ജെ പി നാലുവരിയിലൂടെ മനോഹരമായി തുറന്നു കാട്ടുന്നത്. ഉറങ്ങുമ്പോള്‍ ഇന്ത്യയിലായിരുന്ന ഞാന്‍ ഉണര്‍ന്നപ്പോള്‍ പാക്കിസ്ഥാനിലായി. അത്രയേ ഉള്ളൂ ദേശീയതയും പൗരത്വവുമൊക്കെ. അതിന്റെ പേരിലാണ് രാജ്യങ്ങള്‍ പടവെട്ടുന്നതും അനന്തമായ അഭയാര്‍ത്ഥിപ്രവാഹത്തിന് ലോകം നിരന്തരമായി സാക്ഷിയാകുന്നതും. ഇത് ഇന്ത്യയുടേയോ പാക്കിസ്ഥാന്റേയോ മാത്രം പ്രശ്നമല്ല. ലോകം മുഴുവന്‍ മനുഷ്യസമൂഹം നേരിടുന്ന രാഷ്ട്രീയപ്രശ്നമാണ്. എന്നാണ് ഇതിനൊരു ശാശ്വതപരിഹാരമുണ്ടാകുകയും അതിര്‍ത്തികളഓ യുദ്ധങ്ങളോ ഇല്ലാത്ത ഒരു ലോകം ഉണ്ടാകുകയും ചെയ്യുക എന്ന് കവികളല്ലാതെ ആരാണ് കാംക്ഷിക്കുക.

മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു നല്ല കാലമാണ് കവിയുടെ സ്വപ്നം. മനുഷ്യസ്വാതന്ത്ര്യത്തിനായുള്ള അനന്തമായ പോരാട്ടത്തിന്റെ ഭാഗമാണ് ഇതിലെ ഓരോ വരിയും. ഞങ്ങള്‍ അടിമകള്‍ എന്ന കവിതയില്‍ സ്വാതന്ത്ര്യമില്ലായ്മയെ ആഘോഷിക്കുന്നവരോടുള്ള കവിയുടെ രോഷം പ്രകടമാണ്. ദൈവം മുതല്‍ പ്രളയം വരെ എന്തും ആര്‍ത്തി മൂത്ത മനുഷ്യന്റെ സൃഷ്ടിയാണെന്ന് മറ്റൊരു കവിതയില്‍ കവി രോഷം കൊള്ളുന്നു. ഇത്തരം രോഷങ്ങളുടെ ആവിഷ്‌കാരമാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഡിജിറ്റലിന്ത്യയുടേയും ഇന്ത്യ തിളങ്ങുന്നു എന്ന പ്രഘോഷണങ്ങളുടേയും ഇടയില്‍ പുഴുക്കളുടെ സ്വന്തം ഇന്ത്യ എന്ന ആത്മഗതത്തിന്റെ ഉറവിടവും ഈ രോഷം തന്നെ.

ഇരുളിന്റെ മറവില്‍ പിച്ചിചീന്തപ്പെട്ട പൂമൊട്ടുകളുടെ തേങ്ങലെന്നാണ് വാളയാര്‍ പെണ്‍കുട്ടികളെ കുറിച്ച് ജെ പി പറയുന്നത്. ആ തേങ്ങലുള്‍ തന്നെയാണ് ഓരര്‍ത്ഥത്തില്‍ ഈ കവിതകളും. നിരന്തരമായി പീഡിപ്പിക്കപ്പെടുകയും വികസനത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് ജെ പിയുടെ ഓരോവരിയും. അവരില്‍ സ്ത്രീകളുണ്ട്, ദളിതരുണ്ട്, ആദിവാസികളുണ്ട്, തൊഴിലാളികളുണ്ട്, കര്‍ഷകരുണ്ട്, പാവപ്പെട്ട ആരുമുണ്ട്. ഈ പ്രതിബദ്ധതയിലാണ് ജെപിയുടെ കവിതകളുടെ ജീവന്‍. ഒപ്പം ലാളിത്യത്തിലും. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. പുസ്തകപ്രകാശം മാര്‍ച്ച് അഞ്ചിന് സാഹിത്യ അക്കാദമിയില്‍ നടക്കും.

കെട്ടകാലം

വേരില്‍ കഴ കെട്ടി
അനങ്ങാവയ്യാമരങ്ങള്‍
ഇലക്കുടകള്‍ നിവര്‍ത്തി
വേനല്‍ വര്‍ഷങ്ങള്‍
അതിജീവിക്കുന്നെളുപ്പം
വെയിലില്‍ പുഴുകി
മഴയില്‍ കുതിര്‍ന്ന്
ഒരുകാലം വിയര്‍ത്തും
മറുകാലം വിറയാര്‍ന്നും
ദുസ്വാതന്ത്ര്യക്കാറ്റില്‍
ഇലക്കുടകള്‍ കെട്ടഴിഞ്ഞു
വേരില്‍ വീണ്ടും കഴകെട്ടി
അനങ്ങാമതങ്ങള്‍
അതിജീവനത്തിനായ്
നിവര്‍ത്താന്‍ ശ്രമ-
മിലക്കുടകളോ ശില കീറി
കാലം കെടുന്നു
ശിശിരം പെയ്യുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply