writer : പോലീസിന്റെ അധികാര ഘടനയിലേക്കിറങ്ങി അതിലെ ജാതിയെ അകം പുറം മറച്ചിടുന്നു ഈ ചിത്രം.

അധികാര നിലനില്‍പ്പിന്റെ ഇടപാടുകാരായുള്ള പോലീസ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അകത്തളങ്ങള്‍ എത്ര മാത്രം അഴുകിയതാണെന്നും, ആ ജീര്‍ണ്ണതയില്‍ ജീവിക്കാന്‍ കഴിയാത്ത പോലീസുകാരുടെ ആത്മഹത്യയുടെയും ജീവനത്തിന്റെയും കഥകള്‍ എത്രത്തോളം ഭീകരമാണ് എന്നതിന്റെയും അകകാഴ്ചകളാണ് ഫ്രാങ്ക്ളിന്‍ ജേക്കബിന്റെ Writer

പൊലീസ് അനുഭവങ്ങള്‍ പൊതു സാമൂഹ്യകതയുടെ സാമാന്യ വേദനയില്‍ നില്‍ക്കുന്നതല്ലാത്തത് കൊണ്ട് തന്നെ അത്തരം വൈകാരികതകള്‍ക്ക് കിട്ടുന്ന കണ്ണീരിന്റെയും വിലാപങ്ങളുടെയും സ്ഥാനം സാധാരണതയ്ക്കും പുറത്ത് നിഷേധിക്കപ്പെട്ട മറ്റൊരിടത്താണ്. അതിനുള്ള പ്രധാന കാരണം ഈ അധികാര തൊഴിലാളി വര്‍ഗ്ഗം സൃഷ്ടിച്ചെടുത്ത ഭീകരത കൊണ്ട് മാത്രമാണ്. വിശാലമായ കോളണിയല്‍ സ്ഥാപനമായി ആരംഭിച്ച്, അതിന്റെ ഘടനാപരമായ അധികാര വിസ്തൃതിയെ വിപുലപ്പെടുത്തി കൃത്യമായ ജാതിയുടേതെന്ന് തോന്നിപ്പിക്കുന്ന structural inequality യെ ശീലിക്കുന്ന / ശീലിപ്പിക്കുന്ന ഒരു ബ്യുറോക്രാറ്റിക് അടിമ വ്യവഹാരത്തിന്റെ വസ്തുനിഷ്ടമായ ആവിഷ്‌ക്കാരമാണ് Writer.

പാ രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു പൊലീസ് സിനിമ വരുന്നത് വളരെ ആകാംഷയോടെ ആണ് കാത്തിരുന്നത്. വിസാരണയും തുടര്‍ന്ന് അവസാനം കണ്ട ജയ് ഭീമും എല്ലാം പോലീസും കീഴാളത്വവും തമ്മില്‍ ഏത് തരത്തിലുള്ള ബന്ധത്തെയാണ് സിനിമയില്‍ കൊണ്ട് വരാന്‍ പോകുന്നതെന്ന ആകാംഷ വലുതായിരുന്നു. പല സംശയങ്ങളെയും സാധൂകരിച്ചുകൊണ്ട് പോലീസിന്റെ അധികാര ഘടനയ്ക്കുള്ളിലേക്ക് ഇറങ്ങി അതിനുള്ളിലെ ജാതിയെ അകം പുറം മറച്ചിടുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ചിത്രം.

ഇന്ത്യന്‍ പൊലീസ് വ്യവസ്ഥക്കുള്ളിലെ ആത്മഹത്യയെയും അപകടങ്ങളേയും Phd വിഷയമാക്കിയ ഒരു ദളിത് ക്രിസ്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിയിലൂടെയാണ് സിനിമ അതിന്റെ സങ്കീര്‍ണ്ണതയിലേക്ക് എത്തുന്നത്. തികച്ചും ചര്‍ച്ച ചെയ്യപ്പെടേണ്ട പോലീസുകാരുള്‍പ്പടെ എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply