അടിമത്തത്തിനെതിരെ ജനാധിപത്യ കേരളം

പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നേരിടുന്ന ഭുമിയില്ലായ്മയും ഭവനരഹിത്യവും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണം ഇതിനായി തോട്ടം തൊഴിലാളി പുനരധിവാസ മിഷന്‍ രൂപീകരിക്കണം. ജീവന്‍ തിരിച്ചു കിട്ടിയ എട്ട് കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സര്‍ക്കാര്‍ കുറ്റിയാര്‍ വാലിയില്‍ ലഭ്യമാക്കുന്നു എന്നു പറഞ്ഞ കേള്‍ക്കുന്ന കുടുംബത്തിന് 5 സെന്റ് എന്നുള്ളതിന് പകരം 50 സെന്റ് ഭൂമി, ഓരോ കുടുംബത്തിനും ലഭ്യമാക്കണം. ഭൂരഹിത തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കുക, പെട്ടി മുടി ദുരന്തത്തില്‍ മരിച്ചവെരെ അടക്കിയ സ്ഥലം ദുരന്ത സ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികള്‍ നേരിടുന്ന അടിമ സമാനമായ സാഹചര്യത്തിനെതിരെ പ്രചാരണ പ്രക്ഷോഭണങ്ങള്‍ ആരംഭിക്കുവാന്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു .അടിമത്വത്തിനെതിരെ ജനാധിപത്യ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി Campaign committee for rights of plantation labourers ബാനറിലായിരിക്കും പ്രചാരണം .

പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നേരിടുന്ന ഭുമിയില്ലായ്മയും ഭവനരഹിത്യവും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണം ഇതിനായി തോട്ടം തൊഴിലാളി പുനരധിവാസ മിഷന്‍ രൂപീകരിക്കണം. ജീവന്‍ തിരിച്ചു കിട്ടിയ എട്ട് കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സര്‍ക്കാര്‍ കുറ്റിയാര്‍ വാലിയില്‍ ലഭ്യമാക്കുന്നു എന്നു പറഞ്ഞ കേള്‍ക്കുന്ന കുടുംബത്തിന് 5 സെന്റ് എന്നുള്ളതിന് പകരം 50 സെന്റ് ഭൂമി, ഓരോ കുടുംബത്തിനും ലഭ്യമാക്കണം. ഭൂരഹിത തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കുക, പെട്ടി മുടി ദുരന്തത്തില്‍ മരിച്ചവെരെ അടക്കിയ സ്ഥലം ദുരന്ത സ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

സണ്ണി എം കപിക്കാട് ജനറല്‍ കണ്‍വീനറായി കെ കെ സുരേഷ്, ജി ഗോമതി, കെ.അംബുജാക്ഷന്‍, ഐ ആര്‍ സദാനന്ദന്‍, മംഗ്ലിന്‍ ഫിലോമിന, ശശികുമാര്‍ കിഴക്കേടം, കെ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ കമ്മറ്റി അംഗങ്ങളായിട്ടുള്ള കാമ്പയിന്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശ്രി: കെ കെ സുരേഷ്, കെ അംബുജാക്ഷന്‍ തുടങ്ങിയവരുടെ നേതത്വത്തില്‍ ഡെലിഗേറ്റ് സംഘം മുഖ്യമന്ത്രിയെക്കണ്ട് മെമ്മോറാണ്ടം നല്‍കും. അഡ്വ്വ :കെ ബി. ഭദ്രകുമാരി നേതൃത്വം നല്‍കുന്ന ലിഗല്‍ സെല്ലും ഇതോടനുബന്ധമായി പ്രവര്‍ത്തിക്കും. കൂടാതെ അപകടം നടന്നത് യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വിഴ്ച വരുത്തിയ പ്ലാന്റേഷന്‍ അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്.ദേവികുളം സി ഐ ക്കും ഇടുക്കി എസ് പിക്കും DJP ക്കും. പരാതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 11ന്. അടിമാലിയില്‍ തോട്ടം തൊഴിലാളി പ്രതിനിധികളുടെയും ജില്ലാ പ്രവര്‍ത്തകരുടെയും യോഗം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..

Published On

Feedback

One thought on “അടിമത്തത്തിനെതിരെ ജനാധിപത്യ കേരളം

  1. In solidarity

Leave a Reply