പ്ലാച്ചിമട : മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച്

പ്ലാച്ചിമട പ്രദേശത്തെ ആദിവാസി ഊരുമൂപ്പന്മാരും പങ്കെടുത്തു,

കൊക്കക്കോള കമ്പനി ഭൂമി കൈമാറ്റം ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ജനവഞ്ചന തിരിച്ചറിയുക, പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ പാസാക്കുക, ഇരകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക ഉടനെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി(ചിറ്റൂര്‍ എംഎല്‍എ) യുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. Plachimada: Protest march to the office of minister K Krishnan Kutty.

ചിറ്റൂര്‍ അണിക്കൊടുമുക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എംഎല്‍എ ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പ്രമുഖ സോഷ്യലിസ്റ്റ് അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്ലാചിമടയിലെ ഇറകള്‍ക്കൊപ്പം നില്‍ക്കണമെന്നും കോളയുടെ പക്ഷത്ത് നില്‍ക്കരുതെന്നും പ്ലാച്ചിമട ജനത ഉയര്‍ത്തുന്ന നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ നല്‍കണമെന്നും സമരം വിജയിക്കും വരെ മുഴുവന്‍ തൊഴിലാളി സംഘടനകളുടെയും പിന്തുണ സമരത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള കലാസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു. സമര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരായ അമ്പലക്കാട് വിജയന്‍, കെ വി ബിജു, ബാബുരാജ്, കെ.സി. അശോക്, ജാക്ക്‌സണ്‍ പൊള്ളയില്‍, കെ ശക്തിവേല്‍, ചന്ദ്രശേഖരന്‍ പിള്ള, അബ്ദുല്‍ അസ്സീസ്, സുരേഷ് ജോര്‍ജ്ജ്, മായാണ്ടി, കെ വാസുദേവന്‍, ടി പി കനകദാസ്, സി ചാമുണ്ണി, എന്‍ ഡി വേണു, ശരത് ചേലൂര്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പ്ലാച്ചിമട പ്രദേശത്തെ ആദിവാസി ഊരുമൂപ്പന്മാരും പങ്കെടുത്തു,

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply