പി.കെ റോസി ഫിലിം സൊസൈറ്റി ആദ്യ ചലച്ചിത്ര പ്രദര്‍ശനം 15ന്

ജീവ കെ.ജെ സംവിധാനം ചെയ്ത ‘റിക്ടര്‍ സ്‌കെയില്‍ 7.6’, ലീല സന്തോഷ് സംവിധാനം ചെയ്ത ‘പയ്ക്കിഞ്ചന ചിരി’ എന്നിവയാണ് ഉദ്ഘാടന സിനിമകള്‍. ‘പയ്ക്കിഞ്ചന ചിരി’ യുടെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. 

മലയാള സിനിമയിലെ ആദ്യ അഭിനേത്രി പി.കെ.റോസി യെ ഓര്‍മിച്ചുകൊണ്ട് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആരംഭിക്കുന്ന പി.കെ റോസി ഫിലിം സൊസൈറ്റിയുടെ ആദ്യ ചലച്ചിത്ര പ്രദര്‍ശനം സെപ്റ്റംബര്‍ 15 ന് വൈകിട്ട് 5. 30 മുതല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പുറകിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയില്‍ വെച്ചു നടക്കുന്നു.

1928 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി. പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള മുന്നേറ്റമാണ് wcc നടത്തുന്നത്.

 

 

 

 

 

 

 

 

പഠഭേദം മാഗസിന്‍ എഡിറ്ററും ദളിത് ആക്ടിവിസ്റ്റുമായ മൃദുലാദേവി ശശിധരന്‍ പി.കെ.റോസി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഫിലിം സൊസൈറ്റിയെ പ്രതിനിധീകരിച്ചു അഭിനേത്രി ജോളി ചിറയത്ത് സ്വാഗതവും ഡബ്ലൂ.സി.സി സ്ഥാപക അംഗമായിട്ടുള്ള തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, കോട്ടയത്തെ മഴവില്‍ വനിതാ ഫിലിം സൊസൈറ്റി സെക്രട്ടറി ഹേന ദേവദാസ് എന്നിവര്‍ ആശംസകളും അറിയിക്കും.

ജീവ കെ.ജെ സംവിധാനം ചെയ്ത ‘റിക്ടര്‍ സ്‌കെയില്‍ 7.6’, ലീല സന്തോഷ് സംവിധാനം ചെയ്ത ‘പയ്ക്കിഞ്ചന ചിരി’ എന്നിവയാണ് ഉദ്ഘാടന സിനിമകള്‍. ‘പയ്ക്കിഞ്ചന ചിരി’ യുടെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും ഒ.പി.എം സിനിമാസും ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് ഉദ്ഘാടന പരിപാടി നടത്തുന്നത്. പ്രദര്‍ശന ശേഷം സംവിധായകരുമായി മുഖാമുഖവും ഉണ്ടാകും .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പി.കെ റോസി ഫിലിം സൊസൈറ്റി ആദ്യ ചലച്ചിത്ര പ്രദര്‍ശനം 15ന്

  1. W C C നടത്തുന്നത് ധീരമായൊരു ഇടപെടലാണ്. മലയാള സിനിമാ ലോകത്തിലെ മാതൃസ്ഥാനമാണ്
    പി കെ റോസിക്കുള്ളത്.പറിച്ചെറി
    ഞ്ഞ ആ കലാകാരിയോട് ജാതിവെറിയ സമൂഹം ചെയ്ത കൊടും ക്രൂരത കേവ
    ലം ഒരു വ്യക്തിയെന്നതിലുപരി സ്ത്രീ,
    ദളിത് സ്വത്വത്തിനോടുള്ള ക്രൂരതയാ
    യിരുന്നു.നാം മലയാളി വേണ്ടതുപോലെ അത് ശ്രദ്ധിച്ച ഒരു സംഭവംപോലുമല്ല,
    ഈ അടുത്തകാലംവരെ! എങ്കിലും വൈകിയെങ്കിലും ഇങ്ങനെ ഒരു സംരംഭം കൊണ്ടുവന്നതിൽ ദീദിക്കും ഇതിൻറെ മറ്റ് പ്രവർത്തകർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ!!!!

Leave a Reply