പാഠഭേദം രണ്ടാം സബാള്‍ട്ടേണ്‍ ഫെസ്റ്റിവല്‍, ചായല്‍

ഡിസംബര്‍ 21 മുതല്‍ 23 വരെ സബാള്‍ട്ടേണ്‍ ഇന്ത്യയുടെ പ്രതിനിധികള്‍ കോഴിക്കോട്.

ആദിവാസി സ്വയം ഭരണവുമായി ബന്ധപ്പെട്ട പോരാട്ടാനുഭവങ്ങളുമായി ഒറീസയിലെ നിയാമഗിരിയില്‍ നിന്നെത്തുന്ന ആദിവാസി നേതാവ് ലിംഗരാജ് ആസാദാണ് 21 വൈകീട്ട് ഫെസ്റ്റിവല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് സ്റ്റാന്‍ സാമിയുടെ ഓര്‍മ്മകളുമായി ആദിവാസി സര്‍ണേ മതക്കാരുടെ സംഘവും എദ്ദേളു കര്‍ണ്ണാടക പ്രസ്ഥാനം നയിച്ച പുരുഷോത്തം ബിളിമലെയും കൂടങ്കുളം ആണവ വിരുദ്ധസമരം നയിച്ച എസ് പി ഉദയകുമാറും പങ്കെടുക്കുന്നവരില്‍ ചിലര്‍. നവ അംബേദ്ക്കറൈറ്റ് പ്രസ്ഥാനമായ ഡി എച്ച് ആര്‍ എം, ഡെമോക്രാറ്റിക്ക് ഹ്യൂമന്റൈറ്റ്‌സ് മൂവ്‌മെന്റിലെ പത്തംഗ സംഘത്തിന്റെ നേറ്റിവ് ബുദ്ധിസ്റ്റ് ആരാധനയോടെയാണ് 3 ദിവസത്തെ ഫെസ്റ്റിവലിന്റെ തുടക്കം.

തലേന്ന്, 20നു തന്നെ പരിസ്ഥിതി പ്രവര്‍ത്തകനായ ശോഭീന്ദ്രന്‍ മാഷുടെ ഓര്‍മ്മയ്ക്കായുള്ള മുളങ്കാടിന്റെ പ്രഖ്യാപനം ഫെസ്റ്റിവലിന്റെ കര്‍ട്ടണ്‍ റെയ്‌സര്‍ പരിപാടിയായി കക്കോടിയിലുള്ള മാഷുടെ വീട്ടില്‍ വെച്ചു നടക്കുന്നു. ഈയടുത്ത് വിട പറഞ്ഞ എം കുഞ്ഞാമന്‍, എം ശാരദാമണി, മാമുക്കോയ, എം ഗംഗാധരന്‍, എ അച്യുതന്‍, പി നാരായണമേനോന്‍, എ ലത, പി എന്‍ ദാസ്, മധുമാഷ്, രാമചന്ദ്രന്‍ മൊകേരി, ടി പി രാജീവന്‍, എ ശാന്തകുമാര്‍, കെ പി ശശി തുടങ്ങി 30 പേരുടെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന ഛായാചിത്ര ഗാലറി ആദ്യ ദിവസം തന്നെ തുറക്കപ്പെടുന്നു.

മൂന്നു ദിവസവും രാത്രി നടക്കുന്ന മാമുക്കോയയുടെ ഓര്‍മ്മയിലുള്ള കോഴിക്കോടന്‍ നാടകോത്സവമാണ് സബാള്‍ട്ടേണ്‍ ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്ന പരിപാടികളിലൊന്ന്. ന്യൂഡല്‍ഹി ആര്‍ട് ട്രസ്റ്റിന്റെ ടുകില്‍ ഓര്‍ നോട്ട് ടു കില്‍, കോട്ടയം ടെക്‌നോ ജിപ്‌സിയുടെ ഫ്‌ലോട്ടിങ് ബോഡീസ്, ശങ്കര്‍ വെങ്കിടേശ്വരന്റെ പുതിയ നാടകമായ മിന്നുന്നതെല്ലാം, കൊച്ചി ചിലങ്കയുടെ ഞാനാണേ ദൈവത്താണേ, കൂറ്റനാട് നിന്നുള്ള കുട്ടികളുടെ നാടകം കാറ്റ് പാഞ്ഞ വഴി, അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി നാടകം ഊര് എക്കഗെ എന്നിവയാണ് ടൗണ്‍ഹാളിലേയും ആര്‍ട് ഗാലറിയിലേയും ആനക്കുളം സാംസ്‌കാരിക നിലയത്തിലേയും അരങ്ങുകളിലെത്തുന്ന നാടകങ്ങള്‍.

ഡിസ.22 രാവിലെ നടക്കുന്ന യൂത്ത് പാര്‍ലമെന്റ് ക്ഷുഭിത യൗവനത്തിന്റെ എഴുപതുകളില്‍ യുവാക്കളായിരുന്നവരും ഇപ്പോഴത്തെ യുവാക്കളുമായുള്ള ഓപ്പണ്‍ ഡയലോഗാണ്. എഴുപതുകളില്‍ നിന്ന് കെ വേണുവും വിഎം സുധീരനും തമ്പാന്‍ തോമസും രാജാജി മാത്യു തോമസും മറ്റുമെത്തുമ്പോള്‍ തിരുവനന്തപുരം ലോ കോളേജ് ചെയര്‍ പേഴ്‌സണ്‍ കെ പി അപര്‍ണയും സംഘവും പുതിയ യുവത്വത്തെ പ്രതിനിധീകരിക്കുന്നു. 22 ഉച്ച കഴിഞ്ഞ് ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് ജെ ദേവിക നേതൃത്വം നല്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എം കുഞ്ഞാമന്റെ ഓര്‍മ്മയിലാണ് ശനിയാഴ്ച രാവിലെ നടക്കുന്ന മുത്തങ്ങയുടെ 20 വര്‍ഷം പിന്നിടുന്ന ഓര്‍മകളുടെ സെമിനാര്‍. മുത്തങ്ങാ സമരത്തിനു നേതൃത്വം നല്കിയ സി കെ ജാനുവും എം ഗീതാനന്ദനുമടക്കം തങ്ങളുടെ ഓര്‍മകളിലൂടെ കടന്നുപോകുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു നടക്കുന്നത് ദക്ഷിണേന്ത്യന്‍ ഭാഷാ സംഗമമാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മറ്റൊരിന്ത്യയെ പ്രതിനിധീകരിക്കുന്ന ദക്ഷിണേന്ത്യന്‍ ഭാഷയും സംസ്‌കാരവും പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സെഷനില്‍ കന്നഡ, തെലുങ്ക്, തമിഴ്, തുളു, ലക്ഷദീപ് ഭാഷകളും ഗോത്ര ഭാഷകളും പ്രതിനിധീകരിക്കപ്പെടുന്നു.

ഫെസ്റ്റിവലിനോടനുബന്ധിച്ച് മാഷോര്‍മ്മ, മുസ്ലിം സുഹൃത്തിന്, സംവരണത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നീ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നടക്കുന്നു . ആഗസ്ത് മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഡെത്ത് കഫേ, നൊമാഡ് ഫിലിം ഫെസ്റ്റിവല്‍, റൈറ്റ് ഷോപ്പ്, തിബത്തന്‍ സാംസ്‌കാരിക യാത്ര എന്നീ പരിപാടികളുടെ റിപ്പോര്‍ട്ടിങ്ങിനു പുറമേ പോരാട്ടങ്ങളോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ നടക്കുന്ന ഫലസ്തീന്‍ – മണിപ്പൂര്‍ കഫേകളും സബാള്‍ട്ടേണ്‍ ഫെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. മണിപ്പൂരില്‍ നിന്നുള്ള 15 വിദ്യാര്‍ഥികള്‍ നേരിട്ട് വന്നു തയ്യാറാക്കുന്ന സ്വന്തം വിഭവങ്ങളുമായി മൂന്ന് ദിവസവും ഫെസ്റ്റിവലിലുണ്ടാകും. എന്‍ എ പി എം ദേശീയ സെക്രട്ടറി മീര സംഘമിത്ര, കാളി കെ അട്ടപ്പാടി, നജ്മ തബ്ശിറ, പി ഇ ഉഷ എന്നിവര്‍ ഡയറക്ടര്‍മാരായ സബാള്‍ട്ടേണ്‍ ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 8086205415, 9446833650 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply