പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ താല്‍കാലിക നിയമനം നിര്‍ത്തി വെക്കണം.

സ്‌പെഷ്യല്‍ കോംപൊണന്റ് പ്‌ളാന്‍ ഫണ്ടുപയോഗിച്ച് നീര്‍മ്മിച്ചതും പ്രവര്‍ത്തിക്കുന്നതുമായ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ താല്‍കാലിക നിയമനങ്ങള്‍ സ്‌പെഷ്യല്‍ റൂള്‍സ് വരുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് ദലിത് ഡോക്ടര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദേശീയ പട്ടികജാതി കമ്മീഷനും കേരള പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷനും നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ധ്യാപക അനാദ്ധ്യാപക നിയമനങ്ങളില്‍ എല്ലാ തസ്തികകളിലും സംവരണം നടപ്പിലാക്കാന്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് മാത്രമായി സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കി നടപ്പിലാക്കുക, പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന പുരോഗമനത്തിനായി നീക്കിവെച്ച ഫണ്ടുപയോഗിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിനായി വാങ്ങിയ സ്ഥലം മുഴുവന്‍ കോളേജിന്റെ വികസനപ്രവര്‍ത്തനത്തിന് മാത്രമായി ഉപയോഗിക്കുക, മെഡിക്കല്‍ കോളേജിന്റെ ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് ഉടനേ മാറ്റുക, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എന്‍.പി ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ഡോക്ടര്‍ മോഹനന്‍, ഡോക്ടര്‍ അപ്പുണ്ണി, ഡോക്ടര്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോക്ടര്‍ സുന്ദര നന്ദി പ്രകടനം നടത്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ താല്‍കാലിക നിയമനം നിര്‍ത്തി വെക്കണം.

  1. Those who agree with these demands are requested to share this post and help the movement.

Leave a Reply