മാന്ദ്യം നേരിടാന്‍ പ്രഖ്യാപനങ്ങളുമായി നിര്‍മ്മലാ സീതാരാമന്‍

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണ്. സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാന പ്രഖ്യാപനം. അടുത്ത ഡിസംബര്‍ മുതല്‍ വസ്ത്ര വ്യവസായം അടക്കമുള്ള എല്ലാ കയറ്റുമതി വ്യവസായ ഉത്പന്നങ്ങള്‍ക്കും നികുതി കുറക്കും. കയറ്റുമതിക്ക് 38000 മുതല്‍ 68000 കോടി രൂപ മാറ്റിവെക്കും. കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ബാങ്കുകള്‍ക്ക് ധനസഹായം നല്‍കും. ഇറക്കുമതിയും കയറ്റുമതിയും ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും നിബന്ധനകള്‍ എര്പടുന്നതിനും കേന്ദ്ര ധനകാര്യ വകുപ്പും വ്യവസായ വകുപ്പും ചേര്‍ന്നു രൂപീകരിക്കുകയും നടപടികള്‍ സ്വീകരിക്കും ചെയ്യും.

ആദായ നികുതി റീഫണ്ട് മുഴുവനും ഈ സെപ്തംബറോടെ കംപ്യൂട്ടര്‍വത്കരിക്കും. ഇരുപത്തഞ്ചു ലക്ഷത്തിനു താഴെയുള്ള നികുതി വെട്ടിപ്പിനു ശിക്ഷയില്ല. പലിശ ഏകീകരണം കൊണ്ടുവരും. ഇന്റര്‍ മിനിസ്റ്റീരിയല്‍ സംഘം രൂപീകരിക്കും. മാര്‍ച്ചിന് മുന്നോടിയായി പ്രധാന നഗരങ്ങളില്‍ വലിയ തോതില്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഷോപ്പിംഗ് ഫെസ്റ്റിിവലുകള്‍ സംഘടിപ്പിക്കും, അന്താരാഷ്ട്ര വ്യാപാര നികുതി സംബന്ധമായ സ്വാതന്ത്ര വ്യാപാര കരാറുകള്‍ പുനഃപരിശോധിക്കുന്നതിനും അത്തരം നയസമീപനങ്ങളെ ആഭ്യന്തര ഉല്പാദകര്‍ക്ക് ഗുണപ്രദമാകുന്ന വിതരത്തില്‍ ത്വരിതപ്പെടുത്തുന്നതിനുമായി ഒരു മിഷന്‍ സ്ഥാപിക്കും. തൊഴിലാളികള്‍ കൂടുതലുള്ള മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കും. കരകൗശല ഉത്പന്ന വിപണനത്തെ ഇന്റര്‍നെറ്റ് വാണിജ്യവത്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണ്. സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്. ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply