പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നിര്‍വ്വഹിക്കപ്പെടണം

ജനാധിപത്യം എന്നത് കമ്മീഷനു വേണ്ടി ,കമ്മീഷനാല്‍ ,കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം എന്നല്ല മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ വ്യവസ്ഥ എന്നതാണ് .ജനാധിപത്യത്തിന്റെ ,ജനാധിപത്യ വിപുലീകരണത്തിന്റെ ഈ തത്വത്തേയാണ് നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കേണ്ടത് .

( എം.കെ.ആര്‍ .ഫൗണ്ടേഷന്‍ കോട്ടക്കല്ലിന്റെ കര്‍മ്മ അവാര്‍ഡ് ഏറ്റുവാങ്ങി ഡോ .മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രസംഗത്തിന്റെ ആശയ വിവര്‍ത്തനം )

നമ്മുടെ ജനാധിപത്യ ഭരണഘടന ഒരു പൗരന് ഉറപ്പു വരുത്തുന്ന അവകാശങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ടോ ? നമ്മുടെ നാഗരിക ജനസംഖ്യ ആര്‍ജിക്കുന്ന വരുമാനവും നമ്മുടെ ഗ്രാമീണ ജനത ആര്‍ജിക്കുന്നവരുമാനവും തമ്മില്‍ ഇപ്പോള്‍ തന്നെ 1/4 അനുപാതത്തിലാണ് .അതായത് സമ്പത്തിന്റെ കാര്യത്തില്‍ ജനവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള അന്തരം കൂടി കൊണ്ടിരിക്കുകയാണ് .അസമത്വം എന്നത് ഏറെ കുറെ സാമൂഹിക സ്വഭാവമായി് അംഗീകരിക്കപ്പെട്ടിരിക്കുകയാണ് .

നമ്മുടെ ഭരണ സംവിധാനം അലകും പിടിയും മാറേണ്ടതുണ്ട് കേന്ദ്രീകൃത ആസൂത്രണം എന്നത് സര്‍വ്വതല സ്പര്‍ശിയായ ഒന്നല്ല എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട് .നമ്മുടെ പ്രാദേശിക ഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ (ഗ്രാമപഞ്ചായത്തുകള്‍ ) കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് അത് സുസ്ഥിര വികസനത്തെ സംബന്ധിച്ച് പരമപ്രധാനമാണ് .

താന്‍ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ തദ്ദേശീയ വാസിക്ക് ഉള്ള പ്രാധാന്യം നാം തിരിച്ചറിയണം .എല്ലാ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നിര്‍വ്വഹിക്കപ്പെടേണ്ട ഒന്നാണ് .മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ പരിസ്ഥിതിലോല മേഖലകളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അത് പ്രദേശവാസികളുമായുള്ള ആശയവിനിമയത്തിലൂടെ മാത്രമേ സ്വീകരിക്കാവൂ എന്ന് അസന്നിഗ്ദ്ധമായ് പറഞ്ഞിട്ടുണ്ട് .എന്നാല്‍ പ്രദേശവാസികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എന്ന് വരുത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട് .

വിഭവങ്ങളുടെ കാര്യത്തില്‍ പൊതു ഉടമസ്ഥതയില്‍ നിന്ന് സ്വകാര്യ ഉടമസ്ഥതയിലേക്കുള്ള പരിവര്‍ത്തനം വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ് .ആഗോളവല്‍ക്കരണം അത്തരം ഒരു പരിവര്‍ത്തനത്തെ 100 % പ്രചോദിപ്പിക്കുന്ന വ്യവസ്ഥിതിയാണ് . ഇത്തരം പ്രതിസന്ധികളെ നാം അതിജീവിക്കേണ്ടതുണ്ട് .അതില്‍ ചില കാര്യങ്ങള്‍ വളരെ പ്രധാനമാണെന്ന് കരുതുന്നു .

1 .ജലവിഭവമാനേജ്‌മെന്റ് എങ്ങിനെ ആയിരിക്കണം ?
ജലവിഭവമാനേജ്‌മെന്റ് എന്നത് പരമാവധി വികേന്ദ്രീകരിക്കുക എന്നത് പരമപ്രധാനമാണ് .പ്രാദേശിക ഭരണകൂടങ്ങള്‍ പ്രത്യേകം നീര്‍മറി വികസന പദ്ധതികള്‍ ( watershed Development Programmes) ആസൂത്രണം ചെയ്യണം.അത് പ്രദേശവാസികളുടെ താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ഇണങ്ങുന്ന ഒന്നായിരിക്കണം .

2 .പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ ക്വാറി പ്രവര്‍ത്തനങ്ങളും ,ഖനന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണം .പശ്ചിമഘട്ടത്തിന്റെ ഭൗമ പരമായ നിലനില്പിനും ,ആവാസ വ്യവസ്ഥാപരമായ നിലനില്പിനും ഇത് ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട് .

3 .പശ്ചിമഘട്ടത്തില്‍ നിന്നുള്ള നദികളുടെ പ്രവാഹത്തിന്റെ അന്യുസ്യൂതമായ ഒഴുക്കിനെ ഉറപ്പു വരുത്തുക എന്നത് പരമപ്രധാനമാണ് .

4 .ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പൗരസമൂഹത്താല്‍ മോണിറ്റര്‍ ചെയ്യപ്പെടുക എന്നതും പരമപ്രധാനമായ കാര്യമാണ് .
കേരളത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ,നദീ ഗവേഷണ കേന്ദ്രത്തിന്റേയും ഇടപെടല്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ് . സൈലന്റ് വാലി പദ്ധതിക്ക് എതിരെ പരിഷത്ത് നടത്തിയ ഇടപെടല്‍ ഫലവത്തായ് മാറിയ അനുഭവം നമുക്ക് മുന്നിലുണ്ട് ചാലിയാറിന്റെ മലിനീകരണ പ്രശ്നത്തിലും പ്രസ്തുത സംഘടന സര്‍ഗ്ഗാത്മകമായി് ഇടപെടുകയുണ്ടായി .

ആതിരപ്പള്ളിയിലെ വിഭാവനം ചെയ്യപ്പെട്ട ജല വൈദ്യുത പദ്ധതി സാങ്കേതിക പരമായും ,പരിസ്ഥിതി പരമായും ,സാമ്പത്തിക പരമായും വന്‍ പരാജയമായിരിക്കും എന്ന് ഉറപ്പാണ് .നദീ ഗവേഷണ കേന്ദ്രം നടത്തിയ ഇടപെടലുകള്‍ പ്രസ്തുത പോരായ്മകളെ വളരെ കൃത്യമായ് തന്നെ ബഹുജന സമക്ഷം എത്തിച്ചിട്ടുണ്ട് .ചാലക്കുടി പുഴയുടെ സംരക്ഷണത്തിനായ് അര്‍ത്ഥവത്തായ കുട്ടായ്മകള്‍ രൂപപ്പെടുന്നു എന്ന കാര്യം ശ്രദ്ധേയമായ ഒന്നാണ് . വനപഠന വിദഗ്ദ്ധന്‍ ഡോക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയമേഖലകളിലെ ഗവേഷണ ,പഠന ,ഭൂപടനിര്‍മ്മാണ പരിശ്രമങ്ങള്‍ പ്രത്യേകിച്ച് രണ്ട് പ്രളയങ്ങള്‍ തുടര്‍ച്ചയായ് സംഭവിച്ച ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണ് .

പരിസ്ഥിതി സംരക്ഷണം എന്നത് കേവലം സ്റ്റേറ്റിന്റെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച് പ്രസ്തുത മേഖലയിലെ പൊതുജന പങ്കാളിത്തം എന്നത് വളരെ നിര്‍ണ്ണായക ഘടകമാണ് .അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകും വിധം സ്റ്റേറ്റ് പ്രാദേശിക ഭരണകൂടങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട് .പ്ലാച്ചിമടയിലെ കൊക്കോ കോള ഫാക്sറിക്ക് എതിരെയുള്ള സമരരംഗത്ത് പ്രാദേശിക ഗവണ്‍മെന്റുകളുടെ ഇടപെടലുകളുടെ പ്രാധാന്യം വ്യക്തമായതാണ് .

മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ തന്നില്‍ അര്‍പ്പിക്കപ്പെട്ട പണികള്‍ ചെയ്യുക എന്നത് പരമപ്രധാനമാണ് .പരിസ്ഥിതിയെ മലിനമാക്കുന്ന സംരഭങ്ങള്‍ക്ക് എതിരെ ഒരു റിപ്പോര്‍ട്ട് പോലും നല്‍കാന്‍ തയ്യാറാകാത്ത സംവിധാനമായി അത് ഇന്ന് ചുരുങ്ങിയിട്ടുണ്ട് .അതുകൊണ്ട് തന്നെ തങ്ങളില്‍ അര്‍പ്പിതമായ നിയമപരമായ ബാധ്യത നിറവേറ്റാന്‍ പ്രസ്തുത ഭരണ സംവിധാനം തയ്യാറാകേണ്ടതുണ്ട് .

ജൈവ വൈവിധ്യകമ്മിറ്റികള്‍ ശാക്തീകരിക്കപ്പെടണം .നമ്മുടെ സമൂഹത്തിന് അത്തരം സംവിധാനങ്ങളുടെ അനിവാര്യത ബോധ്യപ്പെടേണ്ടതുണ്ട് .പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പ്രാദേശിക സംഘങ്ങള്‍ക്ക് ‘സംരക്ഷണ ചാര്‍ജ്ജ് ‘ നല്‍കാന്‍ നാം തയ്യാറാകേണ്ടതുണ്ട് . ഇങ്ങനെ ശാസ്ത്രീയമായ് ക്രമപ്പെടുത്തപ്പെടുന്ന ഒരു സമൂഹത്തിന് മാത്രമേ ആഗോള കാലാവസ്ഥാമാറ്റ കാലത്ത് അതിജീവന സാധ്യതയുള്ളൂ .കേരളം മെച്ചപ്പെട്ട സിവില്‍ സമൂഹം ഉള്ള ഒരു പ്രദേശമാണ് അതുകൊണ്ട് തന്നെ ഈ സമൂഹത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട് .

ജനാധിപത്യം എന്നത് കമ്മീഷനു വേണ്ടി ,കമ്മീഷനാല്‍ ,കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം എന്നല്ല മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ വ്യവസ്ഥ എന്നതാണ് .ജനാധിപത്യത്തിന്റെ ,ജനാധിപത്യ വിപുലീകരണത്തിന്റെ ഈ തത്വത്തേയാണ് നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കേണ്ടത് .

തയ്യാറാക്കിയത് – രൂപേഷ്.ആര്‍ .മുചുകുന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply