പുതിയ കാലത്തിലെ മുസ്ലിംലീഗ് രാഷ്ട്രീയം

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറ്കളുടെ ആരംഭത്തിലുമായി ഉപേക്ഷിച്ചതാണ് ലീഗ് അതിന്റെ രാഷ്ട്രീയം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ കര്‍സേവകര്‍ ബാബരിമസ്ജിദ് പൊളിച്ച സന്ദര്‍ഭത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ മൗനത്തോടൊപ്പം ലീഗ് നിലകൊണ്ടത് മുസ്ലിം ഇന്ത്യയെ ഒറ്റ് കൊടുത്തതിന് സമാനമായിരുന്നു. അഥവാ ബാബരിയാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് മൃദു ഹിന്ദുത്വ നിലപാടിലേക്ക് വഴുതി വീണപ്പോള്‍ ലീഗിന് നഷ്ടപ്പെട്ടത് തങ്ങളുടെ അസ്ഥിത്വമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. അതി്‌നെ സമാധാനത്തിന്റെയും സംയമനത്തിന്റെയും ഭാഷ്യമായി സവര്‍ണ്ണ സെക്യുലര്‍ ബോധം വിശദീകരിച്ചപ്പോള്‍ ആ കെണിയില്‍ വീഴുക എന്ന ദുരന്തമായിരുന്നു ലീഗിന് സംഭവിച്ചത്.

മുസ്ലിം ലീഗ് അതിന്റെ രാഷ്ട്രീയത്തെ തിരിച്ച് പിടിക്കുകയാണൊ? എന്താണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയം? അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മുസ്ലിം സ്വത്വത്തിന് വേണ്ടി നിലകൊള്ളുക എന്നതാണ് ലീഗിന്റെ രാഷ്ട്രീയം. മുസ്ലിം സ്വത്വത്തിന്റെ നിലനില്‍പിന് വേണ്ടി രാഷ്ട്രീയമായ സംഘടിപ്പിക്കപ്പെട്ട ഒരു സംഘാനയാണ് ലീഗ് എന്നര്‍ഥം. പക്ഷെ ചരിത്രത്തിന്റെ യാത്രാവഴികളില്‍ വെച്ച് ലീഗ് അതിന്റെ രാഷ്ട്രീയം മറന്ന് പോയി തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വഴിയിലുപേക്ഷിച്ച തങ്ങളുടെരാഷ്ട്രീയം തിരിച്ച് പിടിക്കാനുള്ള ഒരു ശ്രമത്തിലാണ് അവര്‍ ഇപ്പോഴുള്ളത് എന്നാണ് മനസ്സിലാവുന്നത്. വഖഫ് ബോര്‍ഡ് വിഷയത്തിലും ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിലും ലീഗ് കൈ ക്കൊണ്ട സമീപനം ഈ അര്‍ഥത്തിലുള്ളതാണ്. പാലൊളി കമ്മിറ്റി നിര്‍ദ്ധേശങ്ങള്‍ അട്ടിമറിച്ച് സംവരണം തഴയപ്പെട്ടപ്പോഴും ലീഗ് അതിന്റെ സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയായിരുന്നു. ഒരു കാലഘട്ടത്തില്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിയാതിരുന്ന ഒരു പരിതാവസ്ഥ ലീഗിനുണ്ടായിരുന്നു എന്നത് മറ്റൊരു ചരിത്രം. പൗരത്വ ഭേദഗതി നിയത്തിനെതിരെ സമരം നയിക്കുമ്പോഴും ലീഗ് അതിന്റെ രാഷ്ട്രീയം തിരിച്ച് പിടിക്കുകയായിരുന്നു.

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറ്കളുടെ ആരംഭത്തിലുമായി ഉപേക്ഷിച്ചതാണ് ലീഗ് അതിന്റെ രാഷ്ട്രീയം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ കര്‍സേവകര്‍ ബാബരിമസ്ജിദ് പൊളിച്ച സന്ദര്‍ഭത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ മൗനത്തോടൊപ്പം ലീഗ് നിലകൊണ്ടത് മുസ്ലിം ഇന്ത്യയെ ഒറ്റ് കൊടുത്തതിന് സമാനമായിരുന്നു. അഥവാ ബാബരിയാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് മൃദു ഹിന്ദുത്വ നിലപാടിലേക്ക് വഴുതി വീണപ്പോള്‍ ലീഗിന് നഷ്ടപ്പെട്ടത് തങ്ങളുടെ അസ്ഥിത്വമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ബാബരി മസ്ജിദിന്റെ മിനാരം തകര്‍ക്കപ്പെടുമ്പോള്‍ ഒരു തരത്തിലുള്ള പ്രതിഷേധത്തിനും നേതൃത്വം നല്‍കാന്‍ കഴിയാതെ ചരിത്രത്തില്‍ സ്തംഭിച്ച് നിന്ന് പോയത്. ആ സ്തംഭനാവസ്തയെ സമാധാനത്തിന്റെയും സംയമനത്തിന്റെയും ഭാഷ്യമായി സവര്‍ണ്ണ സെക്യുലര്‍ ബോധം വിശദീകരിച്ചപ്പോള്‍ ആ കെണിയില്‍ വീഴുക എന്ന ദുരന്തമായിരുന്നു സത്യത്തില്‍ ലീഗിന് സംഭവിച്ചത്. ബാബരി മസ്ജിദ് മുസ്ലിം ഉമ്മത്തിന് മാത്രമല്ല ഇന്ത്യ ഉയര്‍ത്തിപിടിച്ചിരുന്ന മതനിരപേക്ഷ ആശയത്തിനേറ്റ പ്രഹരമാണെന്ന് വിളിച്ചു പറയാന്‍ ലീഗിന് കഴിയേണ്ടതായിരുന്നു. അങ്ങിനെ വിളിച്ചു പറഞ്ഞില്ല എന്ന് മാത്രമല്ല അതിനെതിരെ ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലായിരുന്നു ലീഗ് നിലയുറപ്പിച്ചത്. തങ്ങളുടെ ദേശീയ അധ്യക്ഷനെ പുറത്താക്കിക്കൊണ്ട് ലീഗ് പ്രതിരോധം തീര്‍ത്തത് ചരിത്രമാണ്. ഇബ്രാഹീം സുലൈമാന്‍ സേട്ട് എന്ന ഇന്ത്യ കണ്ട മികച്ച പാര്‍ലമന്റേറിയനെ ഉപേക്ഷിക്കാന്‍ മാത്രം സവര്‍ണ സെക്യുലറിസത്തിന്റെ അഥവാ മൃദുഹിന്ദുത്വത്വയുടെ കെണിയിലായിരുന്നു ലീഗ് എന്നര്‍ഥം. മുസ്ലിം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വമായി ഉയര്‍ന്ന് നിന്നിരുന്ന സേട്ടുവിനെതീരെ നടപടിയെടുത്തത് ലീഗ് അതിന്റെ രാഷ്ട്രീയം കൈവെടിഞ്ഞ് കൊണ്ടായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടിനോട് ചേര്‍ന്ന് നിന്ന് പോവുന്നതിന് തങ്ങളുടെ തന്നെ നിലനില്‍പിന്റെ ആധാരമായ സ്വത്വ രാഷ്ട്രീയം ഉപേക്ഷിച്ച് കൊണ്ട് മാത്രമെ ലീഗിന് സാധിച്ചിരുന്നുള്ളൂ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള നിയമസഭയില്‍ രണ്ടായിരത്തി പതിനാറില്‍ മാത്രമാണ് ബി.ജെ.പിക്ക് എം.എല്‍.എ ഉണ്ടാവുന്നത്. കേരളീയ സമൂഹത്തിന്റെ അതീവ ജാഗ്രത ഇല്ലായിരുന്നുവെങ്കില്‍ തൊണ്ണൂറുകളില്‍ തന്നെ ബി.ജെപിക്ക് നിയമ സഭയില്‍ എം.എല്‍.എയും ലോകസഭയില്‍ എം.പിയും ഉണ്ടാകുമായിരുന്നു. പ്രമാദമായ കോലീബി സഖ്യം രൂപപ്പെടുത്തിയെടുത്ത് ബി.ജെ.പിക്ക് ഇടം നല്‍കുവാനുള്ള ഒരു ശ്രമത്തെ കേരളീയ മതനിരപേക്ഷ സമൂഹം ചെറുത്ത് തോല്‍പിക്കുകയായിരുന്നു. ബേപ്പൂരിലെയും വടകരയിലേയും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സാക്ഷാല്‍ ശിഹാബ് തങ്ങള്‍ വരെ പ്രചരണത്തിന് ഇറങ്ങി വോട്ട് പിടിച്ച ഒരു കാലഘട്ടത്തില്‍ മുസ്ലിം സമുദായമുള്‍പ്പെട്ട കേരളീയ രാഷ്ട്രീയ പ്രബുദ്ധതയാണ് ബി.ജെ.പിയെതടഞ്ഞ് നിര്‍ത്തിയത്. പക്ഷെ അതില്‍ നിന്നും പാഠം പഠിക്കാതെ ലീഗ് വീണ്ടും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് മ്രദു ഹിന്ദുത്വ നിലപാടില്‍ നിലയുറപ്പിച്ചു.ബാബരി മസ്ജിദ് തകര്‍ത്തപ്പപ്പോള്‍ കോണ്‍ഗ്രസ്സ് കൈ കൊണ്ട വഞ്ചനാ നിലപാടിനെ ആദര്‍ശവല്‍ക്കരിക്കാന്‍ ലീഗായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

സെപ്തംബര്‍ പതിനൊന്നിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ആരംഭിച്ച തീവ്രവാദ വിരുദ്ധ കാമ്പയിന്‍ ലോകത്തെ മുഴുവന്‍ സ്വാധീനിച്ചു. ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ തീവ്രവാദികളോടൊപ്പം എന്ന ബൈനറിയിലേക്ക് അമേരിക്കന്‍ സാമ്രാജ്യത്യം ലോക ജനതയെ പകുത്തപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം നിന്ന് തീവ്രവാദ വേട്ട ആരംഭിച്ചു. ഇറാഖിലെയും അഫ്ഗാനിലയും കുട്ടികളുള്‍പ്പടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന ഒരു പദ്ധതിയാണ് അമേരിക്കയുടെത് എന്നത് നാം ഇപ്പോള്‍ മനസ്സിലാക്കുന്നു. നിരപരാധികളായ പതിനായിരക്കണക്കിന് മുസ്ലിം ചെറുപ്പത്തെ ജയിലറകളിലേക്ക് അയക്കുന്ന കാടന്‍ നിയമങ്ങള്‍ ചുട്ടെടുത്ത് കൊണ്ടായിരുന്നു സത്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഈ ദൗത്യം നിര്‍വഹിച്ചത്. ഇതിനെതിരെ ശബ്ദിക്കേണ്ടിയിരുന്ന മുസ്ലിംലീഗ് പക്ഷെ ശബ്ദിച്ചില്ല എന്ന് മാത്രമല്ല വേട്ടക്കാരോടൊപ്പം സഞ്ചരിക്കുന്ന അതിദയനീയ കാഴ്ചയാണ് നാം കണ്ടത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ച് ഇല്ലാത്ത തീവ്രവാദത്തിനെതിരെ കാമ്പയിന്‍ നടത്തി തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ ചാമ്പ്യന്‍ പട്ടം സ്വയം അണിയുകയായിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ലീഗ് മുന്നോട്ട് പോയപ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ രാഷ്രീയ അസ്ഥിത്വമായിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ അത് തിരിച്ചറിയുമ്പോള്‍ സാക്ഷാല്‍ സമ്പൂര്‍ണ്ണ ഹിന്ദുത്വയുടെ പിടിയിലായിരുന്നു ഇന്ത്യന്‍ ഭരണകൂടം. മൃദു ഹിന്ദുത്വയെ പുല്‍കിയ ലീഗിന് തീവ്രഹിന്ദുത്വയെ പ്രതിരോധിക്കാന്‍ ചരിത്രത്തില്‍ അവര്‍ ഉപേക്ഷിച്ച അവരുടെ രാഷ്ട്രീയം തിരിച്ച് പിടിക്കേണ്ടി വന്നു. അവിടെയാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ കാമ്പസുകളിലെ മുസ്ലിം പെണ്‍കുട്ടികള്‍ ഉയര്‍ത്തി കൊണ്ട് വന്ന പ്രക്ഷോഭത്തെ ഏറ്റെടുക്കാന്‍ ലീഗ് മുന്നോട്ട് വന്നത്. അഥവാ മതത്തിന്റെ പേരില്‍ പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗ് മുന്നോട്ട് വന്നു എന്നര്‍ഥം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ വലിയ മതേതരത്വത്തിന്റെ വക്താക്കളാണെന്ന് ബോധ്യപ്പെടുത്താന്‍ ചില മുസ്ലിം മത സംഘടനകളെ തീവ്രവാദ ചാപ്പ ചാര്‍ത്തി കാമ്പയിനുകള്‍ സംഘടിപ്പിച്ച വളരെ അടുത്ത ഭൂതകാലം ലീഗിനുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ രണ്ടാം തവണയും കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ മുസ്ലിം സമുദായത്തിലെ ഇതര ശബ്ദങ്ങളെ കേള്‍ക്കുവാനും അവരോടൊപ്പം വേദിപങ്കിടാനും ലീഗ് തയാറായി. ഇതിന്റെ ഭാഗമായി വഖഫ് നിയമനങ്ങള്‍ പി.എസ്.എസിക്ക് വിട്ട ഇടത്പക്ഷ ഗവണ്‍മെന്റിന്റെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ലീഗ് നേതൃത്വം കൊടുത്തു.എല്ലാ മുസ്ലിം സംഘടനകളെയും ഒപ്പം നിര്‍ത്തി ലീഗ് നയിച്ച സമരം അവസാനം വിജയം കണ്ടു. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ ലിബറല്‍ അരാജകത്ത ആശയങ്ങള്‍ വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കുവാനുള്ള പദ്ധതിക്കെതിരെയും ലീഗ് ശബ്ദമുയര്‍ത്തുന്നു. ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ഇടത്പക്ഷംലീഗിനെ വിളിക്കുന്നത് ആറാം നൂറ്റാണ്ടുകാര്‍ എന്ന വംശീയ അധിക്ഷേപ വാക്യമാണ്. ജനകീയ സമരം മുസ്ലിം പ്രദേശത്താണെങ്കില്‍ അത് തീവ്രവാദമാണെന്ന് വിളിക്കാന്‍ ഇടത്പക്ഷത്തിന് സാധിക്കുന്നത് ലീഗ് മുമ്പ് വിളിച്ച തീവ്രവാദ വിളിയുടെ തുടര്‍ച്ചയാണെന്ന് ലീഗിന് ഇപ്പോള്‍ മനസ്സിലാവുന്നു.

തീവ്രവാദ വിരുദ്ധ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കുന്നതിന്റെ ഭാഗമായി നാസര്‍ മഅദനിയെ ജയിലറകളിലേക്ക് അയക്കുന്നതിന് പ്രവര്‍ത്തിച്ച ലീഗ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശബ്ദിക്കുന്നത് ലീഗ് അതിന്റെ രാഷ്ട്രീയം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമാണ്. ഏറ്റവും ഒടുവിലായി കേരളത്തിലെ സിദ്ദീഖ് കാപ്പന്‍ എന്ന ഒരു പത്രപ്രവര്‍ത്തകനെ യു.പിയില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെജാമ്യത്തിന് വേണ്ടി പാര്‍ലമെന്റിലും തെരുവിലും ശബ്ദിക്കുന്ന ലീഗിനെ നാം കാണുകയാണ്. യു.പി.എ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ അഭ്യസ്തവിദ്യരായ ആയിരകണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ തടവറകളില്‍ അടച്ചപ്പോള്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന ലീഗിന്റെ വളരെ അടുത്ത ഭൂതകാലത്തില്‍ നിന്നുള്ള തിരിച്ചു നടത്തമാണ് നാം ഇപ്പോള്‍ കാണുന്നത്.അഥവാ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തില്‍ നിന്നും ലീഗിനെ സ്വാധീനിച്ച കമാലിസത്തില്‍ നിന്നുമുള്ള പിന്നോട്ടുള്ള നടത്തമായി ഇതിനെ മനസ്സിലാക്കാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply