G20 ഉച്ചക്കോടിക്കെതിരെ ജനകീയപ്രതിഷേധം

ജനാധിപത്യ വിരുദ്ധമായ G20 ഉച്ചകോടിക്കെതിരെ ജനകീയ പ്രതിഷേധം 09 സെപ്റ്റംബര്‍ 2023, ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം കച്ചേരിപ്പടിയിലുള്ള ഗാന്ധി സ്മൃതിയില്‍

G20 ഉച്ചകോടി സെപ്റ്റംബര്‍ 09-10 തിയ്യതികളില്‍ ഡല്‍ഹിയില്‍ പ്രഗതി മൈതാനത്തു വച്ച് സംഘടിപ്പിക്കപ്പെടുകയാണ്. സമ്പന്ന വ്യാവസായിക രാജ്യങ്ങള്‍ക്ക് (G7) ആഗോള അജണ്ടയില്‍ സ്വാധീനം ചെലുത്താനുള്ള ഒരു വേദിയായാണ് G20 തുടക്കത്തില്‍ ഉത്ഭവിച്ചത്. മുതലാളിത്തത്തിന്റെ ആഗോള പ്രതിസന്ധി ആവര്‍ത്തിക്കുന്നത് തടയാന്‍ ആഗോള സാമ്പത്തിക ഭരണത്തിന് നേതൃത്വം നല്‍കുന്നത്തിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ഇടപെടലാണ് ഇപ്പോള്‍ G20 നടത്തിക്കൊണ്ടിരിക്കുന്നത്.

ആതിഥേയ രാജ്യം എന്ന നിലയില്‍, ആഗോളതലത്തില്‍ ദക്ഷിണേഷ്യയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കപ്പെടാനും, അവരുടെ കടാശ്വാസത്തിനായി വാദിക്കാനും ആഗോള ബഹുരാഷ്ട്ര കുത്തകകളുടെ നികുതി വെട്ടിപ്പിനെതിരെ അര്‍ത്ഥവത്തായ നടപടി പ്രോത്സാഹിപ്പിക്കാനും, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൈറ്റായി പ്രവര്‍ത്തിക്കാനും നടപടിയെടുക്കാന്‍ നിലകൊള്ളണമെന്നു നമുക്ക് ഇന്ത്യയോട് ആവശ്യപ്പെടണം. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ G77 ലും ഈ രാജ്യം ഏറ്റെടുത്ത ചരിത്രപരമായ ഉത്തരവാദിത്തമാണിത്. എന്നാല്‍ ഈ അവസരം രാഷ്ട്രീയമായി മുതലെടുക്കാനും രാജ്യത്തിന്റെ സര്‍വ്വ മേഖലകളും ലാഭേച്ഛയോടെ മാത്രം കടന്നു കയറുന്ന കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുവാനുമുള്ള പദ്ധതികളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ന്യൂദില്ലിയില്‍ വിവിധ ഇടങ്ങളില്‍ പുതിയ പാര്‍ക്കുകള്‍, തെരുവുവിളക്കുകള്‍, ജലധാരകള്‍ മുതലായവയും പ്രഗതി മൈതാനിയില്‍ പുതിയ കണ്‍വെന്‍ഷന്‍ സെന്ററും മറ്റും നിര്‍മ്മിക്കുന്നതടക്കം മോടി കൂട്ടല്‍ പരിപാടികള്‍ നടത്താന്‍ കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി യാതൊരു ധാര്‍മികതയുമില്ലാതെ ചേരികള്‍ പൊളിക്കുകയും വഴിയോര കച്ചവടക്കാരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തത് മൂലം 250,000-ത്തിലധികം മനുഷ്യര്‍ക്ക് ഇതിനോടകം വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങള്‍ പുറത്തു വരുന്നത് തടയാനാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കൂടിയാണ് WE20 എന്ന ജനകീയ കൂട്ടായ്മ സുര്‍ജിത്ത് ഭവനില്‍ സംഘടിപ്പിച്ച പരിപാടികള്‍ ഡല്‍ഹി പോലീസ് നിയമ വിരുദ്ധമായി അടച്ചു പൂട്ടിയത്.

മനുഷ്യരുടെ അവകാശങ്ങളെ ഹനിക്കുകയും ചര്‍ച്ച ചെയ്യാനുള്ള ഇടങ്ങള്‍ ഇല്ലാതാക്കുകയും ചോദ്യം ചെയ്യുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ നമ്മള്‍ ചോദ്യം ചെയ്യുകയും അത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. WE20 ഡല്‍ഹിയില്‍ ഉയര്‍ത്തിയ അതിശക്തമായ പ്രതിരോധത്തെ പിന്തുണച്ചുകൊണ്ട് രാജമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും യൂണിയനുകളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും ദലിത് ആദിവാസി ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരം ജനാധിപത്യ ഇടപെടലുകള്‍ ആഗോളതലത്തില്‍ പ്രതിധ്വനിക്കുന്നത്തിനും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി അതിശക്തമായ രീതിയിലുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.

അഖിലേന്ത്യ തലത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ കേരളവും അതിന്റെതായ പങ്കു നിര്‍വ്വഹിക്കേണ്ടതുണ്ട്. ഈ വിഷയം വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നതിനും വിപുലമായ ഒരു പ്രവര്‍ത്തന പദ്ധതി ആലോചിക്കുന്നതിനുമായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5-ന് ആലുവയിലെ YMCA കാമ്പസില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകര്‍ കൂടിയിരുന്നിരുന്നു. ജി ട്വന്റിയുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിവരങ്ങള്‍ മുതല്‍ ഈയൊരു പ്രക്രിയയുടെ പുറകിലുള്ള വിവിധ വശങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിനോടൊപ്പം ജനാധിപത്യവിരുദ്ധമായ ഈ പ്രക്രിയയ്ക്ക് എതിരായി ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനം എടുത്തു.

ഈ ആലോചനകളുടെ ഭാഗമായി 9 സെപ്റ്റംബര്‍ 2023 രാവിലെ 10:00 മണിക്ക് കച്ചേരിപ്പടിയിലെ ഗാന്ധി ഭവന മുന്നിലുള്ള ഗാന്ധി സ്മൃതിയില്‍ നമ്മള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. പ്രതിഷേധ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്നും ജനകീയ പ്രക്ഷോഭത്തിന് ഭാഗമാകണമെന്നും എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു.

WE20 കേരളം സംഘാടക സമിതിക്കു വേണ്ടി….

സി ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, ഇ പി അനില്‍, ടി എം സത്യന്‍, ശരത് ചേലൂര്‍, അഡ്വ. ജോണ്‍ ജോസഫ്, മജു വര്ഗീസ്, വിനോദ് കോശി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446496332, 9809477058

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply