കാട് കാട്ടുമക്കള്‍ക്ക്, കടലും കായലും കടലിന്റെ മക്കള്‍ക്ക്

1950-കള്‍ വരെ ഇന്ത്യയിലെ , പ്രത്യേകിച്ച് കേരളത്തിലെ തീരദേശവാസികളുടെ ഉപജീവന മാര്‍ഗ്ഗം പരമ്പരാഗത രീതിയിലുള്ള മീന്‍പിടുത്തമായിരുന്നു.. അതിനു ശേഷം രൂപീകരിക്കപ്പെട്ട മത്സ്യബന്ധന നയങ്ങള്‍ ഈ പാര്‍ശ്വവല്‍കൃത ജനതയെ തൃണവല്‍കരിച്ചു കൊണ്ടായിരുന്നു എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു.

കാട് കാട്ടു മക്കള്‍ക്ക് എന്നതു പോലെ പ്രധാനമാണ് കടലും കായലും ഈ അരുകോര ജീവിതങ്ങളായ കടലിന്റെ മക്കള്‍ക്ക് . ഈ രണ്ടു കൂട്ടരേയും വികസനത്തിന്റെ പേരില്‍ പറിച്ചു നട്ടു എന്നു വരുത്തി തീര്‍ത്ത്, അവരെ വേരു പിടിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നയങ്ങളും പരിപാടികളും രൂപീകരിക്കുന്ന ഭരണാധികാരികളും ഉദ്യോസ്ഥ വൃന്ദവും പൊതുബോധവുമാണ് ഇന്നു നിലനില്ക്കുന്നതു് എന്നു നിസംശം പറയാം. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പര്യവസാനവും, മുതലപ്പൊഴി ദുരന്തവും അടിവരയിടുന്നതു് ഇതു തന്നെയാണ്. ദുരന്തങ്ങള്‍ പോലും അഴിമതിക്കുള്ള രാജവീഥിയാക്കുകയാണീക്കൂട്ടര്‍. അതിന്റെ പ്രത്യക്ഷ ഉദാഹരങ്ങളാണ് ഓക്കിയിലും ,പ്രളയ ദുരന്തത്തിലും , കോവിഡ് മഹാമാരിയെന്ന ഉമ്മാക്കിയിലും നമ്മള്‍ കണ്ടത്. ഈ ചീഞ്ഞുനാറിയ രാഷ്ട്രീയ ദുര്‍ഭരണ പശ്ചാത്തലത്തില്‍ നിന്നു വേണം അരുകുവല്ക്കരണത്തിന്റെ പെരുകുന്ന തോതു തീരദേശ ജനതയെ എങ്ങനെ വിഴുങ്ങുന്നു എന്നു മനസ്സിലാക്കാന്‍ .

ഈ ജനതയുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപെട്ടവ മാത്രം ചുരുക്കി പ്രതിപാദിക്കാം. സാമ്പത്തീകം, സാമൂഹികം, പാരിസ്ഥിതികം എന്നു മൂന്നായി ത്തിരിക്കാം.. നാമമാത്രമായ മത്സ്യബന്ധനത്തിലും കൃഷിയിലും ഏര്‍പ്പെട്ട് ഉപജീവനം നയിക്കുന്ന തീരദേശ ജനതയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനത്തേയും, വന്‍ തോതിലുള്ള യന്ത്രവല്‍കൃത മത്സ്യബന്ധത്തേയും തുടരെത്തുടരെയുള്ള പ്രകൃതി ദുരന്തത്തേയും അതിജീവിച്ചു കൊണ്ട് നിലനിലക്കാനാവശ്യമായ വരുമാനം കണ്ടെത്തുകയെന്നതു് ഒരു ബാലികേറാമലയാണ്. പരിണിതഫലം, അസ്ഥിര വരുമാനവും, നിത്യ ദാരിദ്യവും അടിസ്ഥാനജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും, വളര്‍ച്ച മുരടിപ്പുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറ്റൊന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ഈ ജനതയെ കണക്കിലെടുക്കാതെയുള്ള വികസന കാഴ്ചപ്പാടുകളും തദ്വാര രൂപപ്പെടുത്തുന്ന പാരിസ്ഥിതിക നിയമങ്ങളും അതിന്റെ അക്രമണോത്സുകമായ നടപ്പാക്കലും എത്രമാത്രം പ്രതിലോമകരമായാണ് ഇവരെ ദൈനം ദിനം ബാധിച്ചു കൊണ്ടിരിന്നതു് എന്നതു ഭരണാധികാരികള്‍ക്കോ പൊതു സമൂഹത്തിനോ പ്രശ്‌നമേ അല്ലാതായിരിക്കുന്നു. കാലാകാലങ്ങളായുള്ള കടലാക്രമണം, തീരശോഷണം, ഉയരുന്ന സമു5 ജലനിരപ്പ്, അനിത സാധാരണമായ കാലാവസ്ഥാവ്യതിയാനം എന്നിവ ഇവരുടെ ആവാസഭൂമി നഷ്ടപ്പെടലിനും , ജീവിതോപാധികളുടെ നാശത്തിനും തുടരെ തുടരെ ഇടയാക്കു.ന്നു. കൂടുതലായി, ഉയരുന്ന മലിനീകരണം തോതും, നിലനില്പിനെ അട്ടിമറിക്കുന്ന മാഫിയ പ്രവര്‍ത്തനങ്ങളും കൂനിന്മേല്‍ കുരുപോലെ വളരുകയാണ്.

സാമൂഹികമായി വലിയ വിവേചനം നേരിടുന്നവരാണിവര്‍ അതുകൊണ്ടു തന്നെ പുറംതള്ളപ്പെട്ടവരും. ‘ഗുണമേന്മ’ എന്ന വാക്കിന് വലിയ തോതില്‍ ശോഷണം സംഭവിച്ച ഇടമായി കേരളം മാറിയിരിക്കുന്നു. വികസനം ആരുടേതു് എന്ന ചോദ്യം ഉയരാത്തതുകൊണ്ട് കച്ചവടതാല്‍പര്യങ്ങളും ലാഭക്കൊതിയും , അഴിമതിയും കൂട്ടി കുഴയ്ക്കലാണ് ഇന്നത്തെ വികസനം. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്ന സാമൂഹിക ഉല്പന്നങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം ,ദക്ഷ്യ സുരക്ഷ, കുടിവെള്ളം, മലിന്യനിര്‍മ്മാര്‍ജനം തുടങ്ങിയവയെല്ലാം ബഡക്കാക്കി തനിക്കാക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നതു്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ദുരന്ത യാഥാര്‍ത്ഥ്യത്തെ നമ്മുക്കു നേരിട്ടേ മതിയാകൂ. അല്ലെങ്കില്‍ കേരളം അത്മഹത്യകളുടെ തലസ്ഥാനമാകാന്‍ അധിക സമയം വേണ്ടി വരില്ല. ബഹുമുഖ കൂട്ടായ പ്രവര്‍ത്തനമാണ് അടിയന്തിര ആവശ്യം. മറ്റുവിഭാഗീയതകള്‍ മാറ്റി വച്ച് ദാരിദ്ര്യത്തിന്റെ തോത് സമഗ്രമായി പഠിച്ച്, അരികു വല്കൃതരുടെ വ്യക്തമായ സാന്നിദ്ധ്യം ഉറപ്പാക്കി അവരുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നും പഠിച്ച് നയങ്ങളും പരിപാടികളും ആവിഷ്‌കരിച്ച് സുസ്ഥിര വരുമാനം ആദ്യം ഉറപ്പു വരുത്തണം. അതിനു ശേഷം വിദ്യാഭ്യാസ-ആരോഗ്യപരിപാലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ആരോഗ്യം അലോപ്പതിയില്‍ കൊണ്ടുപോയി കെട്ടുകയല്ല വേണ്ടത്. സമഗ്രവും പ്രാപ്യവും ചിലവു കുറഞ്ഞതുമായ എല്ലാ ആരോഗ്യ ശാഖകളേയും ഉള്‍പ്പെടുത്തിയുള്ളതാവണം. വിദ്യാഭ്യാസവും കെട്ടുകാഴ്ചകള്‍ ഇല്ലാത്ത, എന്നാല്‍ കുട്ടികളുടെ ആകാഠഷകളെയും അന്വേഷണ ത്വരയേയും വളര്‍ത്തുന്നതാകണം. ഈ അരികുവല്‍കൃത ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ബോധപൂര്‍വ്വമായ സാംസ്‌കാരിക ശ്രമങ്ങള്‍ ഉണ്ടാകണം. ‘തുല്യതയും സുസ്ഥിര ഭാവിയും എല്ലാവര്‍ക്കും’ എന്നതാകണം നമ്മുടെ മുദ്രാവാക്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply